ഒരുപാട് കോളിളക്കം സൃഷ്ടിച്ച പോലീസുകാരെയും രാഷ്ട്രീയക്കാരെയും എല്ലാം മുൾമുനയിൽ നിർത്തിച്ച ഒരു പ്രമാദമായ കേസ് ആയിരുന്നു ജിഷ വധക്കേസ്. ഒരുപാട് നാളത്തെ വിചാരണയ്ക്കും പലരെയും ചോദ്യം ചെയ്തതിനുശേഷവും അമിറുൾ ഇസ്ലാം എന്ന അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിനു ശേഷവും പലരും പല പ്രസ്താവനകളുമായി ആ കേസുമായി ബന്ധപ്പെട്ടുകൊണ്ട് വന്നിട്ടുണ്ട്.
പലരും പറയുന്നത് അയാളല്ല അതിൻ്റെ പിന്നിലെന്നും വേറെ പലരും ആണെന്നും ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്ന ഒരു കേസാണ് ജിഷയുടെതെന്നും. എന്നാൽ ജഷയുടെ മരണത്തിന് ശേഷം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നതും ട്രോളുകൾ പ്രചരിച്ചതും ജിഷയുടെ അമ്മയായ രാജേശ്വരിയെ ചൂണ്ടി കൊണ്ടായിരുന്നു. ജിഷയുടെ മരണ ശേഷം ഉള്ള അമ്മയുടെ ജീവിതം ഒരു ആർഭാട ജീവിതമായിരുന്നു.
കാരണം സർക്കാരിൻ്റെ കയ്യിൽ നിന്നും ഒരു നല്ല തുക ലഭിച്ചിരുന്നു ജിഷയുടെ കുടുംബത്തിന്. മറ്റു പല സാമൂഹ്യ പ്രവർത്തകരും ഒരുപാട് ധനസഹായം ചെയ്തെങ്കിലും ജിഷയുടെ അമ്മ ആർഭാട ജീവിതം നയിച്ച് അതൊക്കെ ധൂർത്തടിച്ചു കളയുകയായിരുന്നു. ഇതിനെതിരെ പലരും വിമർശനവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് കുറെ നാളുകൾ സോഷ്യൽ മീഡിയയിൽ അമ്മയായ രാജേശ്വരിയെ അധികം കണ്ടിരുന്നില്ല എന്നാൽ ഇപ്പോൾ വീണ്ടും വിവാദങ്ങൾ ഉയർത്തിക്കൊണ്ട് അവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
വിവിധ സംഘടനകൾ തങ്ങൾക്ക് വേണ്ടി പിരിച്ച തുക തരുന്നില്ല എന്നും രാജേശ്വരി പറഞ്ഞു. രാജേശ്വരിയുടെ മൂത്ത മകൾക്ക് റവന്യൂ വകുപ്പിൽ ജോലി ലഭിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ടത് 2016 ഏപ്രിൽ 28 ന് ആയിരുന്നു. 38 ഓളം മുറിവുകൾ ആയിരുന്നു ജിഷയുടെ ദേഹത്ത് ഉണ്ടായിരുന്നത്. സർക്കാർ പണിതു കൊടുത്ത വീട് ഇപ്പോൾ ഇടിഞ്ഞുവീഴാറായി എന്നും ശുചിമുറി നിലംപത്തിയിരിക്കുകയാണ് എന്നും അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമൊക്കെ തീർന്നെന്നും ഒരു ജോലിയും സ്ഥിരമായി കിട്ടുന്നില്ല എന്നും ആണ് രാജേശ്വരിയുടെ ഇപ്പോഴത്തെ പരാതി.
ജിഷയുടെ അമ്മ ആലുവയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ജോലിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആരോപണങ്ങളുമായാണ് ഇപ്പോൾ വന്നിരിക്കുന്നത്. പലരും ഇപ്പോൾ പറയുന്നത് മൂത്ത മകൾക്ക് അമ്മയെ നോക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഒരു നിശ്ചിത തുക എല്ലാ മാസവും അവരുടെ ശമ്പളത്തിൽ നിന്നും ജിഷയുടെ അമ്മയെ ഏൽപ്പിക്കണം എന്നാണ്. ഇപ്പോൾ ജിഷയുടെ അമ്മയുടെ സർക്കാരിനോടുള്ള ആവശ്യം സർക്കാർ ഇടപെട്ടുകൊണ്ട് ട്രാഫിക് ഹോം ഗാർഡിൻ്റെ ജോലി ശരിയാക്കി കൊടുക്കണം എന്നതാണ്.