ലിജോമോൾക്ക് അവാർഡ് കിട്ടാതെ ഇരുന്നത് ഈ കാരണം കൊണ്ടാണ് ! സത്യം ഇതാണ്

അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരത്തിൽ മികച്ച നടൻ ആയി സൂര്യയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്ത സമയത്ത് ഏറ്റവും കൂടുതൽ ആളുകളും ചോദിച്ച ചോദ്യമായിരുന്നു മലയാളി നടിയായ ലിജോമോൾക്ക് എന്തുകൊണ്ട് അവാർഡ് ലഭിച്ചില്ല എന്നത്. ലിജോ മോളുടെ പ്രകടനം അത്രമേൽ മികച്ചത് എന്ന് എല്ലാവരും വിധി എഴുതിയിട്ടും എന്തുകൊണ്ടായിരുന്നു ലിജോ മോൾ അവാർഡിൽ നിന്നും മാറ്റി നിർത്തിയിരുന്നത് എന്ന്. ആശങ്കയോടെ തന്നെ ചോദിച്ച ഒരു ചോദ്യം ആയിരുന്നു ഇത്. ഇപ്പോൾ ഈ ചോദ്യത്തിന് ഉള്ള ഉത്തരം ആണ് പുറത്തു വരുന്നത്. അപർണ്ണയുടേതിനേക്കാൾ മികച്ച നടിക്കുള്ള യോഗ്യത ലിജോമോൾക്ക് ആണ് എന്ന സൂചനകളും വന്നിരുന്നു.

സാധാരണ നടിയായി സിനിമയിലെത്തിയ ലിജോമോൾ ഇപ്പോൾ തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. വളരെ മികച്ച രീതിയിൽ ലഭികുന്ന കഥാപാത്രം കൈകാര്യം ചെയ്യാനുള്ള കഴിവ് നടിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ആണ് പ്രേക്ഷകർ പറയുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം പിന്നീട് കൈനിറയെ ചിത്രങ്ങളും തരത്തിന് ലഭിച്ചു. ജയിംഭീം എന്ന ചിത്രമായിരുന്നു ഒരു കരിയർ ബ്രെക്ക് തന്നെ നൽകിയത് എന്ന് പറയാം. ചിത്രത്തിലെ സങ്കിനി എന്ന കഥാപാത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ ആണ് ലിജോമോൾ സഹിച്ചത്. എലിയെ ഭക്ഷിക്കുന്നത് വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒറ്റ സിനിമകൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവേളയിൽ വേണ്ട അംഗീകാരം താരത്തിന് ലഭിച്ചേക്കാം എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇതിനെ കുറിച്ചുള്ള ഒരു സത്യാവസ്ഥയെ കുറിച്ച് പറയുമ്പോൾ ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത് 2020 പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 2021 ഇൽ എത്തിയ ചിത്രമായിരുന്നു ജയിംഭീം. അതുകൊണ്ട് തന്നെ 2021ലെ ചിത്രങ്ങൾ പരിഗണിച്ച് അടുത്ത ദേശീയ അവാർഡ് സഭയിൽ ലിജോമോൾ തന്നെ വന്നേക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അത്രയും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ നടി കാഴ്ച വച്ചിരുന്നത്. ചിത്രത്തിനുവേണ്ടി ലിജോമോൾ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിരുന്നു എന്ന് അണിയറ പ്രവർത്തകരും പറഞ്ഞിരുന്നു. അവിടുത്തെ ആളുകളുടെ ഭാഷയെക്കുറിച്ച് പഠിക്കുവാനും, അവരുടെ രീതിയിലേക്ക് മാറുവാനും ഒക്കെ കുറച്ചുകാലം അവിടെ പോയി താമസിക്കുക വരെ ചെയ്തിരുന്നു. അതോടൊപ്പം തന്നെ ഭക്ഷണം വരെ അവരുടെ കഴിച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ സിനിമയ്ക്കുവേണ്ടി കഷ്ടപാടുകൾ സഹിച്ചു.

ചിത്രത്തിലെ പ്രകടനം എല്ലാവരെയും ഒരേപോലെ അത്ഭുതപെടുത്തുകയും ചെയ്തു. ചിത്രത്തിൽ ഉടനീളം ലിജോമോൾ എന്ന നടിയെ ആർക്കും കാണാൻ സാധിക്കില്ല മറിച്ച് സങ്കിനി എന്ന വ്യക്തിയെ മാത്രമേ കാണാൻ സാധിക്കു. ചിത്രത്തിൽജീവിക്കുകയായിരുന്നു ലിജോമോള് എന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞു. അത് തന്നെയായിരുന്നു ഒരു നായിക എന്ന നിലയിൽ നടിയുടെ കഴിവ് ആയി മാറിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply