എപ്പോഴാണ് എന്നെ ഓർത്ത് ജീവ പ്രൗഡ് ആകുന്നത് ! എന്റെ ഭാര്യ സുന്ദരിയാണെന്ന് ഏതു അർത്ഥത്തിൽ പറഞ്ഞാലും എന്ന് മറുപടി

aparna and jeeva

ജീവ ജോസഫിനെയും അപർണ തോമസിനെയും അറിയാത്തവർ വളരെ വിരളമായിരിക്കും. കാരണം സോഷ്യൽ മീഡിയയിൽ താരങ്ങൾ തന്നെയാണ് ഇവർ എന്ന് പറയുന്നതാണ് സത്യം. സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് എല്ലാം നിരവധി ആരാധകരാണുള്ളത്. ജീവയും അപർണ്ണയും ഒരുമിച്ചാണ് ഇപ്പോൾ അധികവും വീഡിയോകളിൽ എത്തുന്നത്. അപർണ്ണ തുടങ്ങിയ യൂട്യൂബ് ചാനലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസ് ആണ് ഉള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് വീണ്ടും ഒരു ചോദ്യോത്തര വീഡിയോ തന്നെയാണ്.

തന്നെ എത്രത്തോളം ഭർത്താവ് മനസ്സിലാക്കിയിട്ടുണ്ട് എന്നറിയുന്നതിന് വേണ്ടി ഭർത്താവിനോട് ചില രസകരമായ ചോദ്യങ്ങളാണ് അപർണ്ണ ചോദിച്ചിരിക്കുന്നത്. തന്നിൽ ഇഷ്ടമില്ലാത്ത ഒരു കോളിറ്റി പറയാൻ ആയിരുന്നു ആദ്യം അപർണ പറഞ്ഞത്. അപ്പോൾ ജീവ പറഞ്ഞ മറുപടി പലപ്പോഴും അപർണ സ്വന്തം ഭാഗത്തുനിന്ന് മാത്രം ചിന്തിക്കാറുണ്ട്. അത് മാറ്റിയാൽ നന്നായിരിക്കും എന്ന് തോന്നിയിരുന്നു എന്നാണ്. എപ്പോഴാണ് ഒരു ഭർത്താവ് എന്ന നിലയിൽ അഭിമാനം തോന്നിയത് തന്റെ പേരിൽ എന്നും അപർണ ചോദിക്കുന്നുണ്ടായിരുന്നു. നിന്റെ ഭാര്യ കൊള്ളാമല്ലോ എന്നൊക്കെ മറ്റുള്ളവർ എന്റെ അടുത്തുവന്ന് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട് എന്ന് ജീവ പറഞ്ഞിരുന്നു.

അവർ മറ്റേതെങ്കിലും രീതിയിൽ ആണോ പറയുന്നത് എന്ന് രസകരമായ രീതിയിൽ അപർണ ചോദിച്ചപ്പോൾ. അവർ ഏത് രീതിയിൽ പറഞ്ഞാലും അത് എനിക്ക് അഭിമാനമാണ് എന്നായിരുന്നു ജീവയുടെ മറുപടി. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആളുകളാണ് ഇവരുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങൾ തമ്മിലുള്ള സ്നേഹം ഒരു വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഈ സ്നേഹത്തിന് കണ്ണുതട്ടാതെ ഇരിക്കട്ടെ എന്നും ഇങ്ങനെ സ്നേഹത്തോടെ തന്നെ നിങ്ങൾ ജീവിക്കണം. മറ്റുള്ളവർക്ക് നിങ്ങൾ മാതൃകയാവണം എന്നൊക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത്. നേരത്തെ വിവാഹം കഴിച്ചതിൽ വേദന തോന്നിയിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. അങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ല തന്റെ സുഹൃത്തുക്കളോട് പോലും താൻ നേരത്തെ വിവാഹം കഴിക്കണം നല്ല പാർട്ണർ ആണെങ്കിൽ നേരത്തെ വിവാഹം കഴിക്കുന്നതാണ് നല്ലത് എന്ന് ആണ് പറഞ്ഞിട്ടുള്ളത് എന്ന് ആയിരുന്നു പറഞ്ഞത്. ഈ വാക്കുകളൊക്കെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ. ഇവർതമ്മിലുള്ള കെമിസ്ട്രി വളരെയധികം പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply