തൊണ്ടയിടറിക്കൊണ്ട് വാക്കുകൾ പൂർത്തിയാക്കാൻ പറ്റാതെ:ജയറാം – മാളികപ്പുറം സിനിമ കണ്ടു താരം പറഞ്ഞത് കേട്ടോ ?

നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം എന്ന ചിത്രത്തിൻ്റെ സംവിധായകൻ. ഈ ചിത്രത്തിൽ നായകനായ എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്. ഉണ്ണി മുകുന്ദൻ്റെ ആരാധകരും സിനിമ പ്രേമികളും ഒക്കെ തന്നെ പറയുന്നത് അദ്ദേഹത്തിൻ്റെ ഈ സിനിമയിലെ അഭിനയം സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ഒരു കാൽവെപ്പാണ് എന്നാണ്. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആൻ്റോ ജോസഫും, വേണു കുന്നപ്പിള്ളിയും ചേർന്നാണ്.

മാളികപ്പുറം എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ ഓഡിയൻസുമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമേ പല അന്യഭാഷ ചിത്രങ്ങളിലും ഇത് റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പറയുന്നത്. ഈ ചിത്രം ജനുവരി 6 മുതൽ പാൻ ഇന്ത്യ പ്രദർശനത്തിനും ഒരുങ്ങുകയാണ്. നടൻ ജയറാം മാളികപ്പുറം സിനിമ കണ്ടതിനുശേഷം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

നിറഞ്ഞ അയ്യപ്പഭക്തനായ ജയറാം തൻ്റെ കുടുംബവുമൊത്താണ് മാളികപ്പുറം എന്ന സിനിമ കാണുവാൻ പോയത്. മാളികപ്പുറം സിനിമ കാണുന്നതിലൂടെ നമ്മൾ ശബരിമലയിലെ കാഴ്ചകളും അനുഭവങ്ങളും ഒക്കെ നേരിട്ട് പോയി അനുഭവിക്കുന്ന ഒരു ഫീലാണ് ലഭിക്കുന്നത്. അയ്യപ്പഭക്തിയും നിഷ്കളങ്കതയും ഒക്കെയാണ് സിനിമയിലൂടെ നമ്മൾ ആസ്വദിക്കുന്നത്. മാളികപ്പുറം സിനിമ കണ്ട ഉടനെ തന്നെ തിയേറ്ററിൽ നിന്ന് ഇറങ്ങി ജയറാം വിളിച്ചത് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ്റോ ജോസഫിനെ ആയിരുന്നു.

ജയറാം അദ്ദേഹത്തോട് പറഞ്ഞത് ഈ സിനിമയിലെ പല രംഗങ്ങളും കാണുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു എന്നും അത് കഴിഞ്ഞ് കുറച്ചുനേരത്തേക്ക് എനിക്ക് ഒന്നും പറയാനൊന്നും പറ്റിയില്ല എന്നും. മാളികപ്പുറം സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചിത്രം തന്നെ അത്രയ്ക്ക് ആകർഷിച്ചെന്നും അതിൻ്റെ സന്തോഷത്തിൽ ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ആമുഖം തമിഴ് റിലീസിൽ താൻ പറഞ്ഞോളാം എന്ന് ജയറാം നിർമ്മാതാവിനോട് പറയുകയും ചെയ്തു.

ചെന്നൈയിലെ തിയേറ്ററിൽ വെച്ചായിരുന്നു ജയറാം കുടുംബസമേതം സിനിമ കണ്ടത്. ജയറാം മുടങ്ങാതെ ശബരിമലയിൽ പോയി ദർശനം നടത്തുന്നതാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് മാളികപ്പുറം എന്ന സിനിമയുടെ റിവ്യൂകളാണ്. മാളികപ്പുറം എന്ന സിനിമയെ കേരളത്തിൻ്റെ കാന്താര എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെ അയ്യപ്പഭക്തിയുടെ കഥയാണ് ഈ സിനിമയിൽ. രമേശ് പിഷാരടി സൈജു കുറുപ്പ്,ആൽഫി പഞ്ഞിക്കാരൻ, മനോജ് കെ ജയൻ തുടങ്ങിയവരൊക്കെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

story highlight – Jayaram expressed his experience with the new Malayalam film Malikappuram.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply