ഇസ്ലാമിക രാജ്യം കപ്പടിച്ചില്ലെങ്കിൽ ഇസ്ലാം മതം ഉപേക്ഷിക്കും എന്ന പോസ്റ്റ് – ഷെയർ ചെയ്ത ജസ്ല ! മൊറോക്കൊ ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഫേസ്‌ബുക്കിലെ പ്രവചന കുറിപ്പ് വൈറൽ

ലോകമെമ്പാടും ഇപ്പോൾ ഫുട്ബോൾ ത്വര അലയടിക്കുകയാണ്. ആവേശോജ്ജ്വലമായ മത്സരം ആയിരുന്നു കഴിഞ്ഞ ദിവസം ഫ്രാൻസും മൊറോക്കെയും തമ്മിൽ നടന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആയിരുന്നു മൊറോക്കൊക്കയെ പുറത്താക്കിയത്. സെമിഫൈനലിലെ രണ്ടാമത്തെ മാച്ച് കഴിഞ്ഞതോടെ ഫൈനലിൽ അർജന്റീനയും ഫ്രാൻസും നേർക്കുനേർ എന്നുറപ്പായിക്കഴിഞ്ഞു. ഇതോടെ ഈ വർഷം കപ്പ് അർജന്റീന കൊണ്ടു പോകും എന്ന് വിലയിരുത്തുകയാണ് അർജന്റീന ആരാധകർ. കേരളത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകർ ഉള്ള ടീമാണ് അർജന്റീന.

കേരളത്തിലെ അർജന്റീന ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും വിരാമം ആകും ഇത്തവണ അർജന്റീന കപ്പ് സ്വന്തമാക്കിയാൽ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു കുറിപ്പാണ് വൈറലാകുന്നത്. ജസ്ല മാടശ്ശേരി ആണ് ഈ കുറിപ്പ് പങ്കുവെച്ചത്. ജസ്ലയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സ്വന്തം നിലപാടുകൾ കൊണ്ട് എന്നും വേറിട്ട് നിന്ന താരം തന്റെ അവകാശങ്ങൾക്കായി പൊരുതുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. അവിടെ ജാതി എന്നോ മതം എന്നോ മുതിർന്നവർ എന്നോ ഒന്നും നോക്കാതെ തന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്നു ജസ്ല.

അതുകൊണ്ടു തന്നെ ജസ്ലക്കെതിരെ രൂക്ഷ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും പതിവാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന്. ജസ്ല പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല ഈ കുറിപ്പ് പങ്കുവെച്ചത്. ഒരു വ്യക്തി നടത്തിയ പ്രവചനത്തിന്റെ സ്ക്രീൻഷോട്ട് ആണ് ജെസ്‌ല പങ്കുവെച്ചത്. നവംബർ 28ന് നടത്തിയ ഒരു പ്രവചനമാണ് ഈ കുറിപ്പിൽ ഉള്ളത്. ഈ വർഷത്തെ ലോകകപ്പ് ഒരു ഇസ്ലാമിക രാജ്യം കൊണ്ടു പോകും എന്നാണ് കുറിപ്പിൽ.

അങ്ങനെയല്ലെങ്കിൽ താൻ ഇസ്ലാം മത വിശ്വാസം ഉപേക്ഷിക്കും എന്നായിരുന്നു ഇയാൾ പങ്കുവെച്ചത്. അമിത ആത്മവിശ്വാസവും ആവേശം കൊണ്ട് ആ വ്യക്തിയിട്ട കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏറ്റവും ഒടുവിൽ മൊറോക്കെ പുറത്തായ സ്ഥിതിക്ക് ഇനി അയാൾ എന്ത് നടപടി സ്വീകരിക്കുമെന്ന് ഉറ്റു നോക്കുകയാണ് എല്ലാവരും. ഇസ്ലാമിക രാജ്യമായ മൊറോക്കോ സെമിഫൈനലിൽ എത്തിയപ്പോൾ ഇത് ലോക മുസ്ലിങ്ങളുടെ വിജയമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു രംഗത്ത് എത്തിയത്. ഇതോടെ ഫ്രാൻസ് ജയിച്ചാൽ അത് ലോക ക്രിസ്ത്യാനികളുടെ വിജയമാണോ ഇന്നും ആളുകൾ ചോദിക്കുന്നു.

മൊറോക്ക തോറ്റത് ലോക മുസ്ലിംകളുടെ പരാജയം ആയിട്ടാണോ കണക്കാക്കേണ്ടത് എന്നും ചോദിക്കുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലാത്ത ഒരു കായിക ഇനമാണ് ഫുട്ബോൾ. സ്പോർട്സ്മാൻ സ്പിരിറ്റ് ആഘോഷിക്കുന്ന ഫുടബോൾ പോലുള്ള ഒരു കായിക ഇനത്തിന്റെ പേരിലും മതവും കലർത്തി തമ്മിൽ അടിക്കാൻ ശ്രമിക്കുന്ന ഒരു നാടായി മാറിയിരിക്കുകയാണ് സാക്ഷരത കേരളം എന്ന് നമ്മൾ അഹങ്കരിക്കുന്ന നമ്മുടെ സ്വന്തം നാട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply