വേറെ വഴിയില്ലാതെ വന്നപ്പോൾ എന്നോട് ഒരു രാത്രിയിലെ കാര്യമുള്ളൂ എന്നാണ് അവൻ ചോദിച്ചത് !

മിനിസ്ക്രീനിലെ പ്രധാന താരങ്ങളെല്ലാം തന്നെ പങ്കെടുക്കുന്ന ഒരു പരിപാടിയാണ് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. മിനിസ്ക്രീനിൽ ശ്രേദ്ധ നേടിയിട്ടുള്ള താരങ്ങളാണ് കൂടുതലായും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ പരിപാടിയുടെ സജീവ സാന്നിധ്യമാണ് ജസീല. സ്റ്റാർ മാജിക്ക് റിയാലിറ്റി ഷോയിലൂടെയാണ് ജസീലയെ പ്രേക്ഷകരെല്ലാം അറിയുന്നത്. പിന്നീട് താരം എംജി ശ്രീകുമാർ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയിൽ എത്തുകയും ചെയ്തു. ഈ പരിപാടിയിൽ എത്തിയപ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

സീരിയലുകളിലൂടെയാണ് ജസീല കരിയർ ആരംഭിക്കുന്നത്. മുംബൈയിലായിരുന്നു ജസീലയുടെ ജനനം. അതുകൊണ്ടു തന്നെ മലയാളം അൽപ്പം ബുദ്ധിമുട്ടാണ്. സീരിയലിൽ സജീവ സാന്നിധ്യം തന്നെയാണ് താരം. അഭിനയരംഗത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും സഹോദരനായി കണ്ടിരുന്ന വ്യക്തിയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന ചില വാർത്തകളെ കുറിച്ച് ഒക്കെയാണ് ജസീല പറയുന്നത്. സംഭവത്തെക്കുറിച്ച് താരം ഇങ്ങനെയാണ് സംസാരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം ഞാൻ അവനെ കണ്ടു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവർ ആയിരുന്നു. ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിലാണ് അവൻ എന്നോട് ഉമ്മ ചോദിച്ചത്. ഞാൻ ഞെട്ടിപ്പോയി എങ്കിലും പെട്ടെന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു. പക്ഷേ അവൻ എന്നെ അതിന് അനുവദിച്ചില്ല.

മറ്റൊരു സംഭവം കൂടി താരം തുറന്നു പറയുന്നുണ്ട്. ഒരു പരസ്യത്തിൽ അഭിനയിക്കാൻ വന്ന സമയത്തായിരുന്നു ഈ സംഭവം. ബാംഗ്ലൂരിലെ ഒരു ആഡ് ഫിലിം കോർഡിനേറ്ററുടെ സുഹൃത്തും തനിക്കൊപ്പം ഉണ്ടായിരുന്നു. അപ്പോൾ അയാളാണ് ഒരു സുഹൃത്ത് ഒപ്പം വരുന്നുണ്ട് എന്ന് തന്നെ അറിയിക്കുന്നത്. എന്നാൽ അയാൾ അവിടെ വളരെയധികം വൈകിയാണ് എത്തിയിരുന്നതും.

അയാൾക്ക് ഒപ്പം ഒരു രാത്രി ചിലവഴിക്കാമോ എന്ന് അയാൾ എന്നോട് ചോദിച്ചു. പെട്ടെന്ന് ഞാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിന്നു. പിന്നെ കോർഡിനേറ്റർ വിളിച്ചു ഒറ്റ രാത്രിയുടെ കാര്യമല്ലേ എന്ന് അയാൾ എനിക്ക് മറുപടി നൽകി. അതോടൊപ്പം തന്നെ എനിക്ക് ഒരുപാട് പൈസ ഓഫർ ചെയ്തു എന്ന് നടി പറയുന്നുണ്ട്. നടിയുടെ വാക്കുകൾ കേട്ട് ഞെട്ടി പോവുകയായിരുന്നു എം ജി ശ്രീകുമാർ പോലും.മൂന്നാല് അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ജസീല പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply