ജർമനിയെ തരിപ്പണമാക്കിയത് മാത്രമല്ല ഖത്തർ ഷേയ്ക്കിന്റെ മനസ്സ് തൊട്ട് ജപ്പാൻ ആരാധകർ ! ഫുട്ബോൾ മത്സരശേഷം ജപ്പാൻ ആരാധകർ സ്റ്റേഡിയത്തിൽ ചെയ്തത് കണ്ടോ

jappan football fans clean stadium after winning match vs germany

ഒരു മത്സരം നടക്കുമ്പോൾ അതിൽ വിജയവും പരാജയവും ഒക്കെ സ്വാഭാവികമാണ്. അതിനെ അതിന്റെതായ രീതിയിൽ കാണുകയേന്നതാണ് ഏറ്റവും വലിയ കാര്യം. മത്സരം വിജയിച്ചതിനു ശേഷം ഗ്യാലറിയിലെ പ്രകടനത്തിന് ജപ്പാൻ ആരാധകർക്ക് ആണ് ഇപ്പോൾ ലോകം മുഴുവൻ കയ്യടിക്കുന്നത്. ഇഷ്ട താരങ്ങൾ കളം നിറഞ്ഞ് കളിച്ചതിലുള്ള ആവേശത്തിൽ പലരും ആവേശം കയറി സാധനങ്ങളും മറ്റും വലിച്ചെറിയുകയാണ് ചെയ്തത്. അതിൽ കുപ്പികളും പാഴ് വസ്തുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതെല്ലാം നീക്കം ചെയ്തതിനുശേഷം ആണ് ജാപ്പനീസ് ആരാധകർ ഗ്യാലറിയിൽ നിന്നും പുറത്തേക്ക് കടന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടനം മത്സര ശേഷവും ഇത്തരത്തിലുള്ള ഒരു സംഭവം നടന്നിരുന്നു എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.

ജർമ്മനിക്കെതിരായ അട്ടിമറി വിജയത്തിന് ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകരാണ് ഇപ്പോൾ വീഡിയോകളിലും ചിത്രങ്ങളിലും ഒക്കെ തന്നെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നേരത്തെ മറ്റൊരു മത്സരത്തിന്റെ ശേഷവും ജപ്പാനീസ് ആരാധകരുടെ ഈ ഒരു പ്രവർത്തി പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ആഹ്ലാദപ്രകടനത്തിനു ശേഷം നീല നിറത്തിലുള്ള ഗാർബേജ് ബാഗുമായി ആണ് സ്റ്റേഡിയത്തിൽ ചിതറിക്കിടന്ന് കുപ്പികളും വസ്തുക്കളും എടുക്കുവാനായി ഇവർ എത്തിയിരുന്നത്. അത്ഭുതപ്പെടുത്തുന്ന വിജയത്തിനു ശേഷവും സ്റ്റേഡിയത്തിൽ നിന്നും പോവാതെ മത്സരാവേശം അവശേഷിപ്പിച്ച പാഴ് വസ്ത്തുകളും മറ്റും ശേഖരിക്കുന്ന ജാപ്പനീസ് ആരാധകരുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ജപ്പാൻ തോൽപ്പിച്ചിരുന്നത്.

അതോടെ വേദിയിൽ വലിയ തോതിലുള്ള ആഹ്ലാദരവങ്ങളാണ് ഉയർന്നത്. ആവേശം തലയ്ക്കു പിടിക്കുമ്പോൾ പലരും കയ്യിലിരിക്കുന്ന പല സാധനങ്ങളും അവിടെയൊക്കെ വലിച്ചെറിയുന്നത് പതിവാണ്. എന്നാൽ അതിനുശേഷം അതിനെക്കുറിച്ച് ആരും ചിന്തിക്കുക പോലുമില്ല എന്നതാണ് സത്യം. ഇവിടെ മാതൃകയാവുകയാണ് ജാപ്പനീസ് ആരാധകർ. വളരെയധികം ശ്രദ്ധ നേടിയ ഒരു വീഡിയോ ആയിരുന്നു ഇത്. നിരവധി ആളുകളാണ് ഇവരെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

ഞായറാഴ്ച നടന്ന ഉദ്ഘാടനം മത്സരം എന്നത് വളരെയധികം ആവേശത്തോടെയാണ് ഓരോ കാൽപന്ത് ആരാധകനും നോക്കി കണ്ടിരുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിനു വേണ്ടി വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നു ആരാധകർ എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഒട്ടും വൈകാതെ ഉദ്ഘാടനം മത്സരം ഒരു പ്രത്യേക ആവേശത്തോടെ തന്നെ എല്ലാവരും നോക്കി കാണുകയായിരുന്നു ചെയ്തത്. നിരവധി ആളുകളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഈ ഒരു വീഡിയോ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply