പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഭാഗ്യക്കേട് കരയിപ്പിച്ചെങ്കിലും ഏഷ്യയുടെ വില കാണിച്ചു കൊടുത്തു ജപ്പാൻ കാണികൾ വീണ്ടും ! ലോകത്തിനു മാതൃക

തുടർച്ചയായി ഏഴാം ലോകകപ്പ് കളിക്കുന്ന ടീമാണ് ജപ്പാൻ. എന്നാൽ പ്രീ ക്വാർട്ടറിൽ ഒരിക്കൽ കൂടി ജപ്പാൻ പരാജയപ്പെട്ടു. നാലാം തവണയാണ് പ്രീ ക്വാർട്ടറിൽ ജപ്പാൻ വീണു പോകുന്നത്. വേൾഡ് കപ്പിൽ തോറ്റു എങ്കിലും മനുഷ്യത്വത്തിന്റെ കാര്യത്തിൽ ജപ്പാൻ വിജയിച്ചിരിക്കുകയാണ്. സ്വന്തം ടീം പരാജയപ്പെട്ടു എങ്കിലും ആ കണ്ണീരിനിടയിലും അവരുടെ സംസ്കാരം ജപ്പാനുകാർ മറന്നില്ല. 2022 ഫിഫ വേൾഡ് കപ്പിൽ നിന്നും ജപ്പാൻ പുറത്തായി എങ്കിലും ജന ഹൃദയങ്ങളിൽ ജപ്പാനുകാർ അവർ ചെയ്ത പ്രവർത്തി കാരണം എന്നും നിലനിൽക്കും.

മത്സരത്തിൽ 1-1 ന് കളി ഡ്രോ ആയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ തോൽവി സമ്മതിക്കുകയായിരുന്നു. ഹൃദയവേദകമായ ഈ സാഹചര്യത്തിൽ പോലും സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അവർ നിന്നിരുന്ന പരിസരവും സ്റ്റേഡിയവും വൃത്തിയാക്കിയത് ഏറെ പ്രശംസനീയമാണ്. നീല നിറമുള്ള ഗാർബേജ് ബാഗുകളിൽ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ചപ്പുചവറുകൾ എല്ലാം പെറുക്കി അവിടെ വൃത്തിയാക്കുകയായിരുന്നു ജപ്പാൻ ആരാധകർ.

ജപ്പാൻ ആരാധകരുടെ മനുഷ്യത്വപരമായ ഈ പ്രവർത്തിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നിരവധി പ്രമുഖരും ആളുകളും ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. വളരെ വലിയൊരു ആശയം തന്നെയാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ഓരോ ആളുകളും വലിച്ചെറിയുന്ന വേസ്റ്റുകൾ അവരവർ തന്നെ പെറുക്കിയാൽ ശുചിത്വമുള്ള പരിസരം നമുക്ക് വളരെ എളുപ്പം തന്നെ ഉണ്ടാക്കാൻ കഴിയും എന്ന വലിയൊരു സന്ദേശം തന്നെയാണ് ഇവർ നമുക്ക് തരുന്നത്.

എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുന്നതെന്ന് അവരോട് ചോദിച്ചപ്പോൾ ജപ്പാനിന്റെ സംസ്കാരം അതാണ് പഠിപ്പിക്കുന്നത് എന്നും ഇത് ചെയ്യുന്നതിലൂടെ ഞങ്ങൾ ഞങ്ങളുടെ സംസ്കാരത്തെയും ഈ വേൾഡ് കപ്പ് നടത്തുന്ന ആതിഥേയ രാജ്യമായ ഖത്തറിനെയും ബഹുമാനിക്കുന്നു എന്നാണ് അവർ പറയുന്നത്. ജപ്പാനിലെ തെരുവോരങ്ങളും പൊതു ശൗചാലയങ്ങളും എല്ലാം എന്തുകൊണ്ടാണ് ഇത്ര വൃത്തിയായി നിൽക്കുന്നത് എന്നതിന്റെ ഉത്തരമാണ് ഇവരുടെ പ്രവർത്തികൾ.

എന്നാൽ ജപ്പാനുകാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു അംഗീകാരമാണ് ഈ ചെറിയ പ്രവർത്തിയിലൂടെ ജപ്പാൻ നേടിയെടുത്ത. വിവിധ രാജ്യത്തിലുള്ള ആളുകളാണ് ഇപ്പോൾ ജപ്പാൻ എന്ന രാജ്യത്തിൻറെ ആളുകളുടെ ആരാധകരായി മാറിയിരിക്കുന്നത്. നമ്മൾ ഒരു സ്ഥലത്തു നിന്നും പോകുമ്പോൾ നമ്മൾ നിന്നിരുന്നു പ്രദേശം വൃത്തിയായി വെച്ചതിനു ശേഷം മാത്രമാണ് അവിടെ നിന്നും പോകുക എന്നാണ് ജപ്പാൻകാരുടെ നയം.

ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ഇവരുടെ പ്രവർത്തി. നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. വേൾഡ് കപ്പ് 2022ൽ ജപ്പാൻ ടീം തോറ്റു എങ്കിലും ഈ തവണത്തെ വേൾഡ് കപ്പിലെ പ്രധാന സംസാരം ആയി മാറിയിരിക്കുകയാണ് ജപ്പാൻ. ഫീൽഡിൽ മാത്രമല്ല ഫീൽഡിന് പുറത്തും ജനഹൃദയങ്ങൾ കീഴടക്കി ഇരിക്കുകയാണ് ഓരോ ജപ്പാനുകാരും. ഓരോ മത്സരവും അവസാനിക്കുമ്പോഴും ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കിയതിനു ശേഷം മാത്രമായിരുന്നു അവിടെ നിന്നും പോയത്.

ഇത്തവണ ക്രോയേഷ്യ ആയുള്ള മത്സരം പരാജയപ്പെട്ട് എല്ലാവരും നിരാശയിൽ ആയിരുന്നിട്ട് പോലും ആ പതിവ് അവർ തെറ്റിച്ചിട്ടില്ല. ഇതോടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയങ്ങൾ കീഴടക്കുകയും ആരാധന പാത്രങ്ങളുമായി മാറിയിരിക്കുകയാണ് ജപ്പാൻ. ജർമ്മനിയും സ്പെയിനുമായ മത്സരത്തിൽ വിജയിച്ചതിനു ശേഷം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് പകരം വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ജപ്പാൻ ആരാധകർ. ജപ്പാൻ ആരാധകർക്ക് അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നതിനു മുമ്പ് തന്നെ നീല കവറുകൾ വിതരണം ചെയ്യും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply