ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു ജാനകി സുധീർ. വളരെ മികച്ച പ്രകടനമായിരുന്നു ബിഗ്ബോസ് വീട്ടിൽ നടത്തിയിരുന്നത്. എങ്കിലും ജാനകിക്ക് ഒരുപാട് ദിവസം ബിഗ്ബോസ് വീടിനുള്ളിൽ നിൽക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. എങ്കിലും ആരാധകർ ജാനകിക്ക് നിരവധിയായിരുന്നു. തിരികെ ബിഗ്ബോസ് വീട്ടിൽ നിന്നും എത്തിയ ജാനകി ഹോളിവുഡ് എന്ന ഒരു ചിത്രത്തിൽ അഭിനയിക്കുകയാണ് ചെയ്തത്.. ഒരു ലെ,സ്ബി,യൻ പ്രമേയത്തിൽ എത്തിയ ഈ ചിത്രത്തിൽ ജാനകിക്ക് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. ജാനകിയുടെ ജീവിതം വിമർശനങ്ങൾ നിറഞ്ഞതായിരുന്നു.
ഏറ്റവും കൂടുതൽ ജാനകി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നത് താരത്തിന്റെ വേഷ വിധാനങ്ങൾക്കായിരുന്നു. ഗ്ലാമർസ് മെമ്പോടിയുള്ള വസ്ത്രങ്ങളായിരുന്നു പൊതുവെയും ഉണ്ടായിരുന്നത്. ഇതിനെല്ലാം തന്നെ പലപ്പോഴും വലിയ വിമർശനങ്ങൾ ജാനകിക്ക് എറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ തുറന്നു പറയുകയാണ് ജാനകി. തനിക്ക് വലിയ ആഗ്രഹമായിരുന്നു ബിക്കിനിയണിഞ്ഞ് കൊണ്ട് നടക്കാൻ എന്നാണ് ജാനകി പറയുന്നത്. എന്നാൽ ഇവിടെ അണിയാനുള്ള അവസരങ്ങൾ കുറവായിരുന്നു. നമ്മുടെ ഇവിടുത്തെ നാട്ടിൽ ബിക്കിനി ഒക്കെ അണിഞ്ഞാൽ ഉള്ള അവസ്ഥയെക്കുറിച്ച് നന്നായി അറിയാം. പിന്നെ നമുക്ക് പറ്റുന്നത് ഗോവയ്ക്ക് ഒക്കെ പോകുമ്പോൾ ആണ് എന്നതാണ്. എന്നാലും ഞാൻ ഇങ്ങനെ ശരീരത്തെ എക്സ്പോസ് ചെയ്യാനുള്ള പരുവത്തിൽ എത്തിച്ചത് എന്നെ ഒരുപാട് മോൾഡ് ചെയ്തിട്ടാണ്.
അല്ലാതെ പെട്ടെന്നൊരു ദിവസം അല്ല. ആരെങ്കിലും കണ്ടാലും അത് കുഴപ്പമില്ല എന്ന് ഒരു അവസ്ഥയിലേക്ക് എന്റെ ശരീരം കൊണ്ട് എത്തിച്ചതിനു ശേഷം ആണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും പറയുന്നുണ്ട്. ജാനകിയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. പൊതുവേ ജാനകി പങ്കുവയ്ക്കുന്നത് എല്ലാം തന്നെ ഗ്ലാമറസ് മെമ്പോടിയുള്ള ചിത്രങ്ങളാണ്. അതുകൊണ്ടു തന്നെ സമിശ്രമായ പ്രതികരണങ്ങളാണ് പലപ്പോഴും ജാനകിയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ഏൽക്കേണ്ടതായി വരാറുള്ളത്.
ചില പ്രതികരണങ്ങളിൽ വളരെ മോശം കമന്റുകൾ കാണുകയും ചെയ്യാം. എന്നാൽ ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ യാതൊരു മൂല്യവും നൽകാതെയാണ് ജാനകി തന്റെ ജീവിതവുമായി മുന്നോട്ടു പോകുന്നത്. നിലവിൽ മോഡലിങ്ങിൽ സജീവ സാന്നിധ്യമാണ് താരം. ബിഗ്ബോസ് വീട്ടിൽ വളരെ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ചിട്ടും ദൗർഭാഗ്യവശാൽ വളരെ പെട്ടെന്ന് തന്നെ ഔട്ടായി പോകേണ്ട സാഹചര്യമായിരുന്നു ജാനകിക്ക് ഉണ്ടായിരുന്നത്. ഈ പരിപാടിയിൽ നിൽക്കാൻ യോഗ്യ ആയിരുന്നു എന്നാണ് എല്ലാവരും പറയുന്നത്