റിയാസിനോട് സംസാരിച്ചപ്പോൾ കിട്ടിയ വൈബ് -പോസിറ്റീവ് എനർജി വേറെ ലെവൽ – മൈ സൂപ്പർ ഹീറോ എന്ന് ജസ്‌ല

100 ദിവസങ്ങൾ വളരെ ആവേശത്തോടെ നിറഞ്ഞു നിന്നിരുന്ന ഒരു പരിപാടിയായിരുന്നു ബിഗ് ബോസ് മലയാളം. ദിൽഷ വിജയകിരീടം ചൂടിയതോടെ ഷോ അവസാനിക്കുകയും ചെയ്തു. അഞ്ചുപേരും ബിഗ് ബോസ് വീട്ടിൽ നിൽക്കുവാൻ അർഹരായ വ്യക്തികളായിരുന്നു. വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ സലിം ആവട്ടെ വലിയതോതിൽ പ്രതീക്ഷ നിലനിർത്തിയ ഒരു താരം തന്നെയായിരുന്നു. ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാത്ത ഒരു മത്സരാർത്ഥിയായി റിയാസ് മാറും എന്നുള്ളതും ഉറപ്പാണ്. റിയാസ് വിന്നർ ആകാത്ത വിഷമം പലർക്കുമുണ്ട്. കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ടി ജനിച്ചതാണ് താനെന്ന് മത്സരാർഥികളെ കൊണ്ടുപോലും പറയിപ്പിക്കാൻ സാധിച്ചിരുന്നു. റിയാസിന്റെ ശരീര ഭാഷയും സംസാര ശൈലിയും ഒക്കെ വലിയതോതിൽ വിമർശകരെ നേടിക്കൊടുത്തുവെങ്കിലും ഇഷ്ടപ്പെട്ട് വരികയായിരുന്നു പ്രേക്ഷകർ.

അപ്പോഴാണ് നിമിഷയുടെയും ജാസ്മിന്റെയും വീട്ടിലേക്കുള്ള എൻട്രി. അങ്ങനെയാണ് റിയാസിന്റെ ഓട്ടോയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നത്. റിയാസിനെ പിന്തുണച്ചുകൊണ്ട് പലരും എത്തിയിരുന്നു. സൗഭാഗ്യ വെങ്കിടേഷ്, പേളി മാണി,ആര്യ ബഡായി തുടങ്ങിയവരെല്ലാം റിയാസ് വിന്നർ ആവണമെന്ന് തന്നെയായിരുന്നു ആഗ്രഹിച്ചത്. ഇപ്പോഴിതാ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി റിയാസിനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.. റിയാസിനെ വീഡിയോ കോൾ ചെയ്ത് സംസാരിച്ച സ്ക്രീൻഷോട്ട് ജസ്‌ല പങ്കുവെച്ചിട്ടുണ്ട്.

പ്രിയപ്പെട്ട റിയാസ് നിന്നോട് സംസാരിച്ചപ്പോൾ എനിക്ക് കിട്ടിയ പോസിറ്റീവ് എത്രയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അതേ പോസിറ്റിവിറ്റി തന്നെയാണ് നീ ഒരു വലിയ മാധ്യമത്തിലൂടെ അവിടെ മുഴുവൻ സ്പ്രെഡ് ചെയ്തത്. നീ ഒരു മാറ്റമാണ് റിയാസ്. മൈ സൂപ്പർഹീറോ. യഥാർത്ഥ വിജയി എന്നും ജസ്‌ല കുറിച്ചു. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

ഒരുപക്ഷേ ബിഗ് ബോസിൽ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നുവെങ്കിൽ റിയാസ് തന്നെ ആകും വിന്നർ എന്നാണ് പ്രേക്ഷകർ ഭൂരിപക്ഷം പേരും പറയുന്നത്. റിയാസിന് ബിഗ് ബോസ് വിന്നർ ആവാനുള്ള അർഹത ഉണ്ടായിരുന്നു എന്നും റിയാസ് തന്നെയാണ് വിന്നർ എന്നും ആളുകൾ പറയുന്നുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളിലും ഒരു പൊളിച്ചെഴുത്ത് നടത്തുവാൻ റിയാസിന് സാധിച്ചു എന്നതാണ് റിയാസിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ റിയാസ് വലിയതോതിൽ പുറത്ത് ചർച്ചകളിൽ ഭാഗമായി മാറുകയും ചെയ്തു. ആദ്യം റിയാസിനോട് പ്രേക്ഷകർക്ക് തോന്നിയ ദേഷ്യം റിയാസിന് തന്നെ പരിഹരിക്കാൻ സാധിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply