ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് നിഷ സാരങ്. നിരവധി ആരാധകരായിരുന്നു ഈ ഒരു പരിപാടിയിലൂടെ നിഷയ്ക്ക് സ്വന്തമായത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം ഒരേ പോലെ തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നിഷ സാരംഗിന് ആദ്യം മുതൽ തന്നെ നിരവധി ആരാധകരുണ്ടായിരുന്നുവെങ്കിലും ഉപ്പും മുളകും എന്ന പരിപാടിയിലെ നീലു എന്ന കഥാപാത്രം അത്രത്തോളം ജനപ്രിയമായത് ആയിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ യാണ് നിഷാ സാരംഗ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. നിരവധി ആരാധകരായിരുന്നു താരത്തിന്റെ പ്രകടനത്തിനു ഉണ്ടായിരന്നത്.
എറണാകുളം സ്വദേശി തന്നെയാണ് നിഷാ സാരംഗ്. ചെറിയ വേഷങ്ങളിലൂടെയാണ് താരം കൂടുതലായും ശ്രെദ്ധ നേടിയിരുന്നത്. ഹൃദയത്തിൽ സൂക്ഷിക്കാൻ, ചന്ദ്രോത്സവം, ഷേക്സ്പിയർ എം എ മലയാളം, ഫ്ലാഷ്, കരയിലേക്ക് ഒരു കടൽദൂരം, നാദബ്രഹ്മം മൈബോസ്,മാറ്റിനി, ദൃശ്യം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി താരം മാറി. അടുത്ത സമയത്ത് പുറത്തിറങ്ങിയ നിഷയുടെ പുതിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തണ്ണീർമത്തൻദിനങ്ങൾ, ലോനപ്പന്റെ മാമോദിസ, മേപ്പടിയാൻ, പ്രകാശം പരക്കട്ടെ, തുടങ്ങിയ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വാഭാവിക അഭിനയത്തിലൂടെ ആണ് എന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ നിഷ ചേക്കേറിയിരിക്കുന്നത്.
ഒരു സാധാരണ വീട്ടമ്മയുടെ കഥാപാത്രം വളരെ പക്വതയോടെയും കൈയടക്കത്തോടെയും അഭിനയിക്കാനുള്ള ഒരു കഴിവ് എന്നും ഉണ്ടായിരുന്നു നിഷ്യ്ക്കു . ഇപ്പോൾ സ്വഭാവ നടിക്കുള്ള ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നേടിയിരിക്കുകയാണ് നടി. ഇത് അർഹമായ പുരസ്കാരം തന്നെയാണെന്നാണ് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നത്. അത്രത്തോളം സ്വീകാര്യത ആയിരുന്നു നടിയുടെ ഈയൊരു പ്രകടനത്തിന് ലഭിച്ചിരുന്നത്.പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യത യായിരുന്നു ലഭിച്ചിരുന്നത്. അതേസമയം നിഷ സാരംഗ് എന്ന വ്യക്തിയിലെ നടിയെ കൂടുതലായും അടുത്തറിയുന്നത് ഒരുപക്ഷേ ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടി തന്നെയായിരിക്കും.
ഈ പരിപാടിയിലെ പ്രകടനമാണ് ജനപ്രിയമായ ഒരു പദവി നേടിക്കൊടുക്കുന്നത്. ഉപ്പും മുളകിൽ നീലു കരഞ്ഞപ്പോൾ ഓരോരുത്തരും കരഞ്ഞു. അവർ ചിരിച്ചപ്പോൾ ഓരോരുത്തരും വേദനിച്ചു. കാരണം അവർ നമ്മളിൽ ഒരാൾ തന്നെയായിരുന്നു. നമ്മുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ആയിരുന്നു അവർ പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെ ചേക്കേറാൻ നീലുവിന് കഴിഞ്ഞു.