പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഉപ്പും മുളകിലെ പാറു കുട്ടിയുടെ പ്രതിഫലം കേട്ട് അമ്പരന്ന് പ്രേക്ഷകർ.

പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിന്ന ഒരു പരിപാടിയായിരുന്നു ഉപ്പും മുളകും. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പഴയ ഊർജ്ജത്തിൽ തിരികെ വന്നിരിക്കുകയാണ് ഈ പരിപാടി. ഈ സാഹചര്യത്തിൽ എല്ലാവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പാറുക്കുട്ടിയായി അഭിനയിക്കുന്ന അമയയുടെ കിടിലൻ കോമഡികൾ ആണ്. വളരെ മികച്ച രീതിയിലാണ് രണ്ടാമതെത്തിയ ഉപ്പും മുളകും പാറുക്കുട്ടി കൊണ്ടുപോകുന്നത്. പാറുക്കുട്ടിയുടെ കോമഡികൾ ആണ് പരിപാടിയുടെ ഹൈലൈറ്റ് എന്ന് പറയേണ്ടിയിരിക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പോലെയാണ് ഉപ്പും മുളകും വീട്ടിലെ ഓരോ പ്രശ്നങ്ങളെയും പ്രേക്ഷകർ കാണുന്നത്.

ആദ്യമായി ഒരുപക്ഷേ പുരുഷന്മാരെ സീരിയൽ കാണാൻ പഠിപ്പിച്ച സീരിയൽ ഉപ്പും മുളകും തന്നെയായിരിക്കും. ബാലുവിന്റെയും നീലുവിന്റെയും മക്കളുടെയും ജീവിതം പ്രേക്ഷകർ അത്രത്തോളം ഹൃദയത്തിൽ സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ പാറുക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.പാറുക്കുട്ടിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ഉപ്പും മുളകും പരിപാടിയിലെ ആദ്യ എപ്പിസോഡിൽ അഭിനയിക്കുന്നത്. ആ പ്രായത്തിൽ വേഗത്തിൽ എല്ലാവരുമായി ഇണങ്ങുമായിരുന്നു. ഇപ്പോൾ ഇതാ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ്.

ഫ്ലവേഴ്സ് ചാനലിലെ തന്നെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇത് തുറന്നുപറഞ്ഞത്. പാറുകുട്ടിയുടെ ആദ്യ പ്രതിഫലം 2000 രൂപയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മിയ ജോർജ് അതിഥിയായെത്തിയ എപ്പിസോഡിൽ ആയിരുന്നു ഇതിനെ കുറിച്ച് സംസാരിച്ചത്. ഇത്ര ചെറിയ പ്രായത്തിൽ അഭിനയിച്ചുതുടങ്ങിയ പാറുക്കുട്ടിയുടെ ഒരു റെക്കോർഡ് തന്നെയായിരിക്കുമെന്ന് മിയ ജോർജ് പറയുകയും ചെയ്തു. കരുനാഗപ്പള്ളി പ്രയർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാ ലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞാണ് അമയയെന്ന പാറുക്കുട്ടി. ചക്കി എന്നായിരുന്നു വീട്ടിൽ പാറുക്കുട്ടിയുടെ വിളിപ്പേര്.

സീരിയലിലെ കഥാപാത്രത്തിന് പിന്നാലെ ആരാധകരും പാറുക്കുട്ടി എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ ചക്കി എന്ന വിളിപേരുമാറ്റി ഇപ്പോൾ പാറുക്കുട്ടി എന്നാക്കി എന്നാണ് അമ്മ ഗംഗാലക്ഷ്മി പറയുന്നത്. 2018 ഡിസംബർ 12നാണ് ഉപ്പും മുളകും പ്രോമോ ആദ്യമായി ജനങ്ങളുടെ മുൻപിൽ എത്തിയത്. അന്നുമുതൽ ഇന്നുവരെ പരമ്പര ഒട്ടുംതന്നെ ജനങ്ങളെ നിരാശരാക്കിയില്ല. രണ്ടാമത് എത്തിയപ്പോൾ പ്രേക്ഷകരെ വല്ലാതെ വേദനിച്ചു എന്നതാണ് സത്യം. യൂട്യൂബിൽ വർധിച്ചുവന്ന് ഓരോ വ്യൂവും പ്രേക്ഷകരുടെ ആവശ്യമായിരുന്നു. അത് മനസ്സിലാക്കി അണിയറപ്രവർത്തകർ വീണ്ടും പരമ്പരയുമായി മുന്നോട്ട് എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply