ഞങ്ങൾ എന്നും സംസാരിച്ചിരുന്നത് അതിനെ കുറിച്ച് മാത്രമായിരുന്നു ! തുറന്ന് പറഞ്ഞു അമൃത

ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന രണ്ട് വ്യക്തികളാണ് ഗോപി സുന്ദറും, അമൃത സുരേഷും. ഇരുവരും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചതോടെയാണ് വലിയതോതിൽ ഇവരെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഗോപി സുന്ദറുമായുള്ള പുതിയ ജീവിതത്തെക്കുറിച്ച് ഗായികയായ അമൃതാ സുരേഷ് പറയുന്ന വാക്കുകളും ഇപ്പോൾ ശ്രെദ്ധ നേടുന്നുണ്ട്. തന്റെ പുതിയ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് അമൃത പങ്കുവെച്ചിരുന്നത്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇതേക്കുറിച്ച് അമൃത പറഞ്ഞത്. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഒരു സംഗീത കുടുംബത്തിൽ ആണല്ലോ.

അതുകൊണ്ട് തിരിച്ച് ഒരു സംഗീത കുടുംബത്തിലേക്ക് എത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. എപ്പോഴും സംഗീതം എനിക്ക് കിട്ടുന്നത് പോലെയാണ് തോന്നുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ ആയാലും കേൾക്കുന്നതും കാണുന്നതും എല്ലാം സംഗീതമാണ്. ഞങ്ങൾ ഒരുമിച്ച് യാത്ര പോകുമ്പോൾ ആയാൽ പോലും ഞങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുന്നത് പോലും സംഗീതത്തെക്കുറിച്ച് ആയിരിക്കും. ഗോപി സുന്ദറുമായുള്ള പുതിയ ജീവിതത്തെക്കുറിച്ച് ഇങ്ങനെയാണ് അമൃത പറയുന്നത്. പാട്ടുകളെ കുറിച്ച് എനിക്ക് ഒരുപാട് പറഞ്ഞുതരും.

കറക്റ്റ് ചെയ്ത് തരുന്നുണ്ട്. അത് എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ഞങ്ങൾ അങ്ങനെയാണ്.. മ്യൂസിക് വഴി ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ കിട്ടുന്നുണ്ട്. വീട്ടിലേക്ക് തിരിച്ചു വന്ന ഒരു ഒരു ഫീൽ ആണ് എനിക്ക് ഉള്ളത് എന്നും അമൃത പറയുന്നുണ്ട്. കുറച്ച് കാലങ്ങൾക്ക് മുൻപ് ആയിരുന്നു ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രങ്ങൾ പങ്കു വച്ചത്. അതിനു ശേഷം വലിയതോതിൽ തന്നെയും ഇവർക്ക് സൈബർ ആക്രമണങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

എന്നാൽ എല്ലാ വിമർശനങ്ങളെയും ഗൗനിക്കാതെ മുൻപോട്ട് പോവുകയാണ് ഇവർ. ഇവരുടെ ഓരോ വിശേഷങ്ങൾക്കും ഇപ്പോൾ ആരാധകർ ഏറെയുണ്ട്. പലരും വിമർശനങ്ങളുമായി ആണ് കമന്റ് ബോക്സിൽ എത്തുന്നത്. എങ്കിലും ചിലരെങ്കിലും ഇവരെ അനുകൂലിച്ചുകൊണ്ട് എത്താറുണ്ട്. ഇവരുടെ സന്തോഷത്തിൽ പങ്കു ചേർന്നവരും നിരവധിയാണ്. അടുത്ത കാലത്തായിരുന്നു അമൃതയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് വൺ മില്യൺ ആയതിന്റെ സന്തോഷം അമൃത പങ്കുവെച്ചിരുന്നത്..

തന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് എന്നാൽ തന്റെ കുടുംബമാണെന്ന് അമൃത പറഞ്ഞത്. അതുകൊണ്ടാണ് തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷം താൻ അവരുമായി പങ്കു വച്ചത്. എന്നാൽ അവരിൽ നിന്നും ലഭിച്ച മറുപടി തന്നെ വേദനിപ്പിക്കുന്നതായിരുന്നു എന്നും അമൃത ഇതെ അഭിമുഖത്തിൽ തന്നെ തുറന്നു പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply