സുഹൃത്തുക്കൾ ആണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞത് എന്ന് ചോദിക്കുന്നു.

മൈസൂരിലെ ഒരു ഹോട്ടലിൽ വച്ച് നടിയായ പവിത്ര ലോകേഷിനെയിം നടനായ നരേഷിനെയും നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നത്. ഇപ്പോഴിതാ പവിത്ര ലോകേഷിനെതിരെ രംഗത്തു വന്നിരിക്കുകയാണ് രമ്യ രഘുപതി. സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്ന് പറഞ്ഞ പവിത്ര ലോകേഷ് വ്യക്തമാക്കിയതിനേയാണ് രമ്യ ചോദ്യം ചെയ്യുന്നത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് രമ്യ പറയുന്നത്. സുഹൃത്തുക്കൾ ആണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞത് എന്ന് ചോദിക്കുന്നു.

ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലിൽ തങ്ങുന്നത് എന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലിലെത്തിയത്. ആകുലതകൾ മനസിൽ വച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ചു ഒരു വലിയ പ്രശ്നം ആക്കാൻ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കാനാണ് ശ്രമിച്ചത്. സ്വന്തം തെറ്റ് മറക്കാൻ പറ്റാത്തത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്. പവിത്ര അടുത്ത സുഹൃത്താണെന്നാണ് നരേഷ് പറയുന്ന വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്.

തന്റെ മകന്റെ ഭാവിയിൽ തനിക്ക് ആശങ്കയുണ്ട്. ഞാൻ ഒരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. ഭർത്താവിൽ നിന്നും അകന്ന് കഴിയാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസമായിരുന്നു പ്രചരിച്ചത്. എന്നാൽ വിവാഹ വാർത്ത തെറ്റാണെന്ന് പ്രസ്താവനയുമായി നരേഷ് രംഗത്തെത്തുകയും ചെയ്തു. രമ്യ പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണ് ഇവ എന്നായിരുന്നു നരേഷ് ആരോപിച്ചത്. താരങ്ങളുടെ ജീവിതം വളരെ പെട്ടെന്നാണ് വാർത്തകളിൽ ഇടം നേടുന്നത്. വലിയ പ്രാധാന്യമാണ് ഇത്തരം വാർത്തകൾക്ക് ലഭിക്കുകയും ചെയ്യാറുള്ളത്. അത്തരത്തിൽ തന്നെയാണ് ഇപ്പോൾ ഈ ഒരു വാർത്തയും ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ആരാധകരെല്ലാം ഈ ഒരു വാർത്തയുടെ പകപ്പിലാണ്. ഭർത്താവിനെതിരെ സ്വന്തം ഭാര്യ രംഗത്തെത്തുമ്പോൾ എതാണ് കള്ളം എന്നും ഏതാണ് സത്യം എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലാണ് ആരാധകർ. താരങ്ങളോട് അമിത ആരാധനയുള്ള താരങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു മുഖം കൂടി ഉണ്ടെന്ന് ആരാധകർ മനസ്സിലാക്കി തുടങ്ങുന്നത് സാമൂഹിക മാധ്യമങ്ങൾ വന്നതിനുശേഷമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply