ജീവിതത്തിലെ എല്ലാ വേദനകളെയും പൊരുതി ജയിച്ച് പ്രണവ് മുന്നോട്ട് ! അങ്ങനെ തോറ്റു കൊടുക്കാൻ ആകുമോ പ്രണവിന് ഷഹാന കൂടെ ഉള്ളപ്പോൾ – ഓപ്പറേഷൻ സക്സസ്

ജീവിതത്തിലെ എല്ലാ വേദനകളെയും പൊരുതി ജയിച്ച ജീവിതത്തിൽ അത്ഭുതം നിറയ്ക്കുന്ന ചില മനുഷ്യരുണ്ട്. അത്തരം മനുഷ്യർ മറ്റുള്ളവർക്കും പ്രചോദനം ആകാറുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയെക്കുറിച്ച് ആണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവാണിത്. ഒരുപാട് പരിചയപ്പെടുത്തലൊന്നും സോഷ്യൽ മീഡിയയ്ക്ക് പ്രണവിന് ആവശ്യമില്ല. കാരണം സാമൂഹിക മാധ്യമങ്ങളിൽ എല്ലാവർക്കും സുപരിചിതമായ വ്യക്തിയാണ് പ്രണവ്. എട്ട് വർഷങ്ങൾക്ക് മുൻപായിരുന്നു പ്രണവിന് ഒരു അപകടം സംഭവിക്കുന്നതും.

പിന്നീട് പ്രണവ് തളർന്ന ഒരു അവസ്ഥയിലേക്ക് എത്തിയതും. തളർന്നുപോയ അവസ്ഥയിലും പ്രണവിനെ വിവാഹം കഴിക്കുവാനും ഹൃദയം തുറന്ന് സ്നേഹിക്കുവാനും ഒരു പെൺകുട്ടി പ്രണവിന്റെ ജീവിതത്തിലേക്ക് എത്തി. നിസ്വാർത്ഥമായ പ്രണയമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞുകൊണ്ട് എത്തിയ ആ പെൺകുട്ടിയെ സോഷ്യൽ മീഡിയയ്ക്ക് നന്നായി അറിയാം. ഷഹാന എന്ന പെൺകുട്ടിയുടെ കഴുത്തിൽ പ്രണവ് താലി ചാർത്തുമ്പോൾ എഴുന്നേൽക്കാനുള്ള ത്രാണിപോലും പ്രണവിന് ഉണ്ടായിരുന്നില്ല. എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യമാണ് ദൈവം തനിക്ക് സാധിച്ചു നൽകിയത് എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും ആയിരുന്നു അന്ന് പ്രണവ് പറഞ്ഞിരുന്നത്.

നിങ്ങളുടെ അനുഗ്രഹം എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നും പ്രണവ് പറഞ്ഞു. ഈ പ്രണയം പാതിവഴിയിൽ തന്നെ ഉപേക്ഷിക്കപ്പെടുമെന്ന് പറഞ്ഞവർ നിരവധിയായിരുന്നു. എന്നാൽ ഇപ്പോഴിതാ അവർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ പ്രണയം മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ പ്രണവ് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ആ കുറിപ്പാണ് ശ്രദ്ധനേടുന്നത്. രണ്ട് ഓപ്പറേഷനും പൂർണ്ണമായും വിജയിച്ചു എന്നാണ് പ്രണവ് എഴുതിയിരിക്കുന്നത്. ഇനി ശ്രദ്ധിക്കേണ്ടത് ഇൻഫെക്ഷൻ വരാതിരിക്കുവാൻ ആണ്. പ്ലേറ്റ് സ്ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസകോശത്തെയും ഹോൾ അടയ്ക്കുക എന്നതാണ് ഡോക്ടർമാരുടെ ഇനിയുള്ള ദൗത്യം.

അത് ഒരു മേജർ ഓപ്പറേഷൻ ആയതുകൊണ്ടു തന്നെ സമയം എടുക്കും എന്ന് ഡോക്ടർ പറഞ്ഞു. നാളെ ചിലപ്പോൾ ഡിസ്ചാർജ് കാണും. ഇതൊക്കെ കഴിയുമ്പോഴാണ് ചെക്കപ്പിന് വരേണ്ടത്. എനിക്കിപ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അതിനു കാരണക്കാർ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളോരോരുത്തരും ആണ്. ഒരുപാട് നന്ദി എന്ന് സ്നേഹപൂർവ്വം അറിയിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപായിരുന്നു പ്രണവിന് ഒരു ആക്സിഡന്റ് സംഭവിക്കുന്നതും അതിൽനിന്നും പ്രണവിനെ ഇത്തരത്തിൽ ഒരു അവസ്ഥയിൽ തിരികെ ലഭിക്കുന്നതും.

പലവട്ടം ഷഹാന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഈ പ്രണയം സാധ്യമല്ലെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും ഉപദേശിച്ചുവെങ്കിലും ഷഹാന തയ്യാറായിരുന്നില്ല. പിന്നീടാണ് ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply