ലോക്ക് ഡൗൺ കാലത്ത് ആണ് ഓൺലൈൻ റമ്മി കളികൾക്ക് പ്രചാരം കൂടിയത്. കേരളത്തിൽ തന്നെ ഇരുപതിലേറെ ആത്മഹത്യകൾ റമ്മി കളിയിലെ നഷ്ടം കാരണമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഇതു പോലീസിന്റെ കണക്കാണ്. നടൻ ലാൽ, റിമി ടോമി, വിജയ് ബാബു പോലെ ഉള്ളവരൊക്കെ റെമ്മിയുടെ പരസ്യങ്ങളിൽ അഭിനയിച്ചതാണ്. അടുത്ത സമയത്ത് ഇത് ആണ് വിവാദത്തിന് വഴിവെച്ചത്. എം എൽ എ ഗണേഷ് കുമാറാണ് ഇതിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചത്. ഓൺലൈൻ സിനിമയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്മാരോട് അതിൽ നിന്ന് പിന്മാറാൻ സർക്കാർ അഭ്യർത്ഥിക്കണം എന്നായിരുന്നു കെ ബി ഗണേഷ്കുമാർ എം എൽ എ ആവശ്യപ്പെടുന്നത്.
ഇതിന് അടിമപ്പെടുന്ന നിരവധി ആളുകളുടെ ജീവിതമാണ് നശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം ഉണ്ടെന്ന് ആണ് ലാൽ അറിയിച്ചിരിക്കുന്നത്. കോവിഡ് ഘട്ടത്തിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു സമയമാണ്. ആ സമയത്താണ് ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചത്. ഇത്ര വലിയ പ്രശ്നങ്ങൾക്ക് ആത്മഹത്യകൾക്കും ഒന്നും വഴിവെക്കുമെന്ന ചിന്തിച്ചു പോലുമില്ലെന്നാണ് ലാൽ പറയുന്നത്. സർക്കാരിന്റെ അനുമതിയോടെ ഉള്ള സംഭവമാണെന്ന് കേട്ടപ്പോൾ അങ്ങനെ ഒരു പരസ്യം ചെയ്യുകയായിരുന്നു.
ഇത്തരത്തിലൊരു പരസ്യത്തിന്റെ ഭാഗമായതിൽ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ലാലിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് ശ്രദ്ധ നേടിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവത്തെ സംബന്ധിച്ച് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ഇത്തരത്തിൽ ഒരു ആരോപണം മുന്നോട്ടു വച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല പല താരങ്ങളും ഇത്തരം കാര്യങ്ങളിൽ അഭിനയിക്കുന്നത്. ഇത്തരം രീതിയിൽ നിന്നും താരങ്ങൾ മാറണമെന്നും ഒക്കെയായിരുന്നു ഗണേഷ് കുമാർ അറിയിച്ചിരുന്നത്. ഗണേഷ് കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ആയിരുന്നു സോഷ്യൽ മീഡിയയയും രംഗത്തെത്തുന്നത്.
നടൻ അല്ലു അർജുൻ, യാഷ് എന്നീ നടന്മാർ പരസ്യങ്ങളിൽ നിന്നും പിന്മാറിയതിനെ കുറിച്ചും, തന്റെ ആരാധകർക്ക് മോശം ആയിട്ടുള്ള ഒരു സന്ദേശം നൽകാതിരിക്കാൻ വേണ്ടിയായിരുന്നു താരങ്ങൾ ഇത്തരത്തിൽ ഒരു രീതി പിന്തുടരുന്നത് എന്നാണ് നടൻമാർ ഇതിന് കാരണമായി പറഞ്ഞത്. ഇതുപോലെ ഓരോ താരങ്ങളും തീരുമാനിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയും പറഞ്ഞത് .