ഒരു കൊടി ലോട്ടറി അടിച്ചിട്ടും ഹാപ്പി അല്ല വീട്ടമ്മ ! ശരിയായ വഞ്ചനയെന്നു ജനം !

ദിനംപ്രതി ലോട്ടറി എടുക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഭാഗ്യം വരാൻ അധികം സമയമില്ലെന്ന് വിശ്വാസം കൊണ്ടാണ് പലരും ലോട്ടറി എടുക്കുന്നത്. പണത്തിന്റെ രൂപത്തിലാണ് ഭാഗ്യം വരുന്നത് എങ്കിൽ ഏറ്റവും വലിയ സന്തോഷമാണ് മലയാളികൾക്ക്. ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചാൽ അവൻ ഭാഗ്യവാനാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അത് കിട്ടിയവർക്ക് തീർച്ചയായും സന്തോഷമായിരിക്കും. കിട്ടാത്തവർക്ക് നിരാശയും. അതാണ് ലോട്ടറിയുടെ ഒരു പ്രത്യേകത എന്നത്. ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും സങ്കടപെടണോ സന്തോഷിക്കണോ എന്നറിയാതെ നിൽക്കുകയാണ് കോട്ടയം സ്വദേശിയായ വീട്ടമ്മ. അന്നമ്മ കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു ഭാഗ്യമിത്രയുടെ ഒരു കോടി രൂപ അന്നമ്മയെ തേടിയെത്തുന്നത്.

അപ്പോൾ വലിയ സന്തോഷത്തോടെ ആയിരുന്നു ഈ വീട്ടമ്മ കഴിഞ്ഞത്. 60 ലക്ഷത്തിന് മുകളിൽ തുക കയ്യിൽ കിട്ടിയപ്പോൾ കടമൊക്കെ തീർത്തു ബാക്കി ട്രഷറിയിൽ ഒരു സ്ഥിരനിക്ഷേപമായി സൂക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ ഇതാ ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ വകയാണ് നാല് ലക്ഷം രൂപ ചാർജ് ആയി വന്നത്. നികുതി അടയ്ക്കണം ഒരു വർഷം വൈകിയാണ് നോട്ടീസ് വന്നിരുന്നത്. എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് അന്നമ്മ. ലോട്ടറി വകുപ്പിൽ വിളിച്ചു ചോദിച്ചപോൾ നികുതി കഴിച്ചു ബാക്കി തുക നൽകിയതെന്നാണ് അറിയിച്ചതെന്നും ജൂലൈ 31ന് അറിയിച്ചിരിക്കുന്നത്.

ഈ കാര്യങ്ങളിൽ സർക്കാർ ബോധവൽക്കരണം നടത്തുന്നില്ല എന്നാണ് ഇപ്പോൾ വീട്ടമ്മ പറയുന്നത്. ഒരു വർഷം കഴിഞ്ഞു ലഭിച്ച നോട്ടീസ് ആയതുകൊണ്ട് തന്നെ കയ്യിൽ ഉള്ള തുക മുഴുവൻ നൽകേണ്ടിവരുമെന്ന് ആരെല്ലാമോ തന്നോടു പറഞ്ഞുവെന്നും പറയുന്നുണ്ട്. ഭാഗ്യം വരുന്നവർക്ക് ഇത്തരം അവസ്ഥ വരരുത് എന്ന് വീട്ടമ്മ പറയുന്നുണ്ട്.

അതിനുശേഷമാണ് ലോട്ടറിയിൽ നിന്നും ബാക്കി പണം ഉടമസ്ഥർക്ക് ലഭിക്കുന്നത് ഇപ്പോൾ എന്താണ് ആദായ നികുതി വകുപ്പിൽ നിന്നും ഇത്തരത്തിൽ ഒരു പുതിയ നോട്ടീസ് നമ്മെ തേടിയെത്തിയത് എന്നത് വ്യക്തമല്ല. ഇപ്പോൾ ഒട്ടും സന്തോഷവതി അല്ല. സ്ഥിരനിക്ഷേപം ആക്കി പണം മാറ്റിയിരിക്കുകയാണ്. പെട്ടെന്ന് കയ്യിൽ ഇത്രയും തുക എടുക്കാൻ ഉണ്ടോ എന്നത് അറിയില്ല. നിയമവശങ്ങളെക്കുറിച്ച് വലിയ ബോധവതി അല്ലാത്തതിനാൽ തന്നെ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായതയിൽ ആണ് നിൽക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply