ആരാധകരോട് സന്തോഷവാർത്ത പങ്കുവെച്ച് റോബിൻ – റോബിന്റെ തിരിച്ചറിവുകൾ – ആ തെറ്റുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് താരം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന്റെ നാല് സീസണുകളിലും ഒരു മത്സരാർത്ഥിക്കും ലഭിക്കാത്ത ഒരു സ്വീകാര്യത ആയിരുന്നു റോബിന് ലഭിച്ചിരുന്നത്. ബിഗ്‌ബോസ് വീടിന്റെ പുറത്ത് എത്തിയപ്പോഴേക്കും വലിയൊരു ആരാധകവൃന്ദം ആണ് റോബിനെ വരവേൽക്കാൻ വേണ്ടി എത്തിയത്. റോബിന്റെ ഓരോ വാർത്തകളും ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് റോബിൻ പങ്കുവെച്ച് പുതിയ ഒരു വീഡിയോയാണ്.

എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും. എനിക്ക് വയ്യ എന്ന് അറിഞ്ഞ സമയത്ത് പലരും തന്നോട് തന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നുമൊക്കെയാണ് റോബിൻ പറയുന്നത്. ഒരുപാട് അന്വേഷണം വന്നിരുന്നു. തനിക്ക് ഒരുപാട് സന്തോഷം ആണ് നൽകിയത്. വീട്ടിൽ വന്ന് തന്നെ കണ്ടവർ നിരവധിയാണ്.. കൊച്ചുകുട്ടികൾ പോലും തന്നെ കാണുവാൻ വേണ്ടി വീട്ടിലെത്തിയിരുന്നു. അത് തന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. ഇത്രയും സ്നേഹം ആളുകളിൽ നിന്നും ലഭിക്കാൻ കാരണം ബിഗ്ബോസ് റിയാലിറ്റി ഷോയാണ് എന്ന് പറയുന്നുണ്ടായിരുന്നു. ഇതുതന്നെയാണ് തന്നെ എന്നും കൂടുതൽ സന്തോഷത്തിൽ ആഴ്ത്തുന്നത്.

ഈ സ്നേഹം എന്നും ആളുകൾക്ക് ഉണ്ടായിരിക്കണമെന്ന് റോബിൻ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ പൂർണമായും മാറി എന്നും താൻ ഇനിയും വീണ്ടും തിരക്കുകളിലേക്ക് ഇറങ്ങാൻ പോവുകയാണ് എന്നും റോബിൻ പറയുന്നുണ്ട്. എന്നെ കാണാൻ വേണ്ടി ഒരുപാട് ആളുകൾ ആണ് കാത്തിരിക്കുന്നത് അവർക്കിടയിലേക്ക് താൻ ഇറങ്ങേണ്ടത് അനിവാര്യമാണെന്നും അതുകൊണ്ടുതന്നെ തന്നെ ആരോഗ്യം ശരിയായ ഈ സാഹചര്യത്തിൽ താൻ അത്തരത്തിൽ ഇറങ്ങാൻ തുടങ്ങുകയാണ് എന്നുമാണ് റോബിൻ പറഞ്ഞിരിക്കുന്നത്.

ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ആരാധകരെല്ലാം വലിയ സന്തോഷത്തിലാണ്. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിൻ ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലായിരുന്നു. അതിനുശേഷം അടുത്ത സമയത്താണ് ചെറിയൊരു ഇടവേള റോബിൻ എടുത്തത്. ഇപ്പോൾ വീണ്ടും ഉദ്ഘാടനങ്ങളും ആയി തിരക്കിലേക്ക് ഇറങ്ങാൻ തുടങ്ങുകയാണ് എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. റോബിനെ വരവേൽക്കാൻ ആരാധകരും കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൺ മില്യനിലധികം ആരാധകരാണ് റോബിന് ഉള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply