ദിൽഷയേക്കാൾ ബെറ്റർ – ഡോക്ടറുടെ നായിക ആരതി തന്നെ

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ട്രെൻഡ് എന്ന് പറയാം.നിരവധി ആരാധകരാണ് ഡോക്ടർ റോബിനും ഉള്ളത്. ബിഗ് ബോസ് മത്സരത്തിൽ നിന്നും ഇറങ്ങിയതിനു ശേഷം ഒരുപക്ഷേ ആദ്യമായിരിക്കും ഒരു മത്സരാർത്ഥിക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കുന്നത്. അടുത്തകാലത്തായി റോബിനോടൊപ്പം വലിയതോതിൽ തന്നെ കേട്ട് വന്ന ഒരു പേരാണ് ആരതിയുടെ പേര്. റോബിനെ അഭിമുഖം ചെയ്തതിന്റെ പേരിൽ തന്നെ പ്രശസ്തനായ വ്യക്തിയാണ് ആരതി എന്ന് പറയുന്നതാണ് സത്യം. ഡോക്ടറെ കണ്ണിമചിമ്മാതെ നോക്കിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു ആരതി. അതിന്റെ പേരിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ആരതിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.

എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് ഡോക്ടർ കാരണം ആരതി പ്രശസ്തയായത് എന്നു പറയേണ്ടിയിരിക്കുന്നു.. അതുവരെ സിനിമയിലഭിനയിച്ചവർക്ക് പോലും ലഭിക്കാതിരുന്ന ഒരു സ്വീകാര്യത ആയിരുന്നു ഡോക്ടർക്കൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ലഭിച്ചത്. ഇന്ന് ഡോക്ടറെ സ്നേഹിക്കുന്നവർക്ക് എല്ലാം വളരെയധികം പ്രിയപ്പെട്ട ഒരു താരം തന്നെയാണ് ആരതി. ഇപ്പോൾ നിരവധി ആരാധകരാണ് ഇന്ന് ആരതിക്കും ഉള്ളത്. ഇപ്പോൾ ഇതാ എനിക്ക് സ്വന്തമായ എല്ലാ നേട്ടങ്ങൾക്കും ഡോക്ടർ റോബിനോട് നന്ദി പറയുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ആരതി റോബിനു നന്ദി പറഞ്ഞത്. റോബിനുമായുള്ള ഇന്റർവ്യൂവിന് ശേഷം 28000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന ആരതിക്ക് ഇപ്പോൾ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത് എന്നാണ് പറയുന്നത്.

ഇത്രയും കാലം സിനിമയിൽ നിന്നിട്ട് പോലും തനിക്ക് ലഭിക്കാത്ത നേട്ടമാണ് ഇപ്പോൾ തനിക്ക് ലഭിച്ചിരിക്കുന്നത് എന്നും ആരതി പറയുന്നുണ്ടായിരുന്നു. ആരതി പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരംകൊണ്ട് ആണ് വൈറൽ ആയി മാറുന്നത്. റോബിന്റെ ഇന്റർവ്യൂവിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരതി തുടങ്ങിയിട്ടുണ്ട്. അതും ഹിറ്റായിട്ടുണ്ട്. എല്ലാത്തിനുമുപരി നമുക്ക് ആർക്കും പരിചിതമല്ലാത്ത ഒരു പെൺകുട്ടി ഇന്ന് കേരളക്കരയ്ക്ക് മുഴുവൻ സുപരിചിതയാണ് എന്നത് തന്നെയാണ്. ഇതെല്ലാം ഡോക്ടർ കാരണം ആരതിക്ക് ലഭിച്ച നേട്ടങ്ങൾ ആണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇതെല്ലാം ചേർത്തു വെച്ചു തന്നെയാണ് ഡോക്ടർക്ക് ആരതി നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നത്.

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ആരതി തന്നെയാണ് നായികയായെത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ കഥാപാത്രം ദിൽഷയ്ക്കുവേണ്ടി വച്ചിരുന്നത് ആണ്. ഇപ്പോൾ ഇത് ആരതിക്ക് മാറ്റി നൽകിയിരിക്കുകയാണ് ചെയ്തത്. ഇമ്മട്ടി ചിത്രത്തിൽ റോബിന്റെ നായിക ദർശന അല്ല പകരം ആരതി ആണെന്ന് അറിയാൻ സാധിക്കുന്നത്. എന്തായാലും ഈ വിശേഷങ്ങൾ അറിഞ്ഞു റോബിൻ ആരാധകർ വലിയതോതിൽ തന്നെ സന്തോഷത്തിലാണ്. എല്ലാം ചെയ്തു കൊടുത്തിട്ട് ഒടുവിൽ തള്ളി കളഞ്ഞിട്ടു പോയ ദിൽഷയിലും നല്ലത് തനിക്ക് ലഭിച്ച നേട്ടങ്ങൾക്കെല്ലാം ഡോക്ടറോട് നന്ദി പറഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയ ആരതി ആണെന്നാണ് പ്രേക്ഷകരും ഒരേപോലെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ആരതി പങ്കുവെച്ച് വിശേഷങ്ങൾ ശ്രദ്ധ നേടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply