കള്ളങ്ങൾ പൊളിച്ചടുക്കി ആരാധകർ!! വിജയ് ദേവരകൊണ്ടയും രശ്‌മികയും പ്രണയത്തിലെന്ന് കണ്ടുപിടിച്ചത് എങ്ങനെ എന്ന് കണ്ടോ ? ആശംസകൾ നേർന്നു ആരാധകർ

vijay devarakonda and rashmika mandhana

ടോളിവുഡ് ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിജയ് ദേവരകൊണ്ട. ഇദ്ദേഹത്തിൻ്റെ അഭിനയ മികവുകൊണ്ട് ധാരാളം അവാർഡുകൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു ഫോട്ടോ ഇട്ടിരുന്നു അതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇവർ രണ്ടുപേരും കൂടി നിൽക്കുന്ന ചിത്രങ്ങൾ കണ്ട ആരാധകർ അത്ഭുതത്തോടെയാണ് നോക്കുന്നത്.

രണ്ടുപേരും ഇവരുടെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് ഒക്കെ പുതുവത്സര ആശംസകൾ നേർന്നിരുന്നു. രണ്ടുപേരുടെയും ചിത്രം കണ്ട് ആരാധകരൊക്കെ തന്നെ സംശയത്തിൻ്റെ നിഴലാണ് ഇവർ തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള പലതരത്തിലുള്ള ഗോസിപ്പുകളും കുറെ നാളുകളായി സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ഫോട്ടോയും പങ്കുവെച്ചത്. മുന്നേ ഇവർ തമ്മിൽ പ്രണയം ഒന്നുമില്ലെന്ന് രണ്ടുപേരും വ്യക്തമാക്കിയതാണ്.

എന്നാൽ പുതുവത്സര ആഘോഷത്തിന് ഇടയിലുള്ള ഈ ചിത്രം കണ്ടതോടെ പ്രണയത്തിലാണോ ഇവർ എന്ന ചർച്ച വീണ്ടും ശക്തമായി കൊണ്ടിരിക്കുകയാണ്. സ്വിമ്മിംഗ് പൂളിനുള്ളിൽ ഷാമ്പയിൻ കുപ്പിയുമായി നിൽക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിനു താഴെ എഴുതിയിരിക്കുന്ന അടിക്കുറിപ്പ് എല്ലാവർക്കും സന്തോഷകരമായ ഒരു വർഷമായിരുന്നു ഉണ്ടായിരുന്നത്. ചിരിച്ചും കളിച്ചും അതേപോലെതന്നെ ആരും അറിയാതെ കരഞ്ഞും ചില ലക്ഷ്യങ്ങളൊക്കെ നേടിയും ചിലതൊക്കെ നഷ്ടപ്പെട്ടു കൊണ്ടും ആണ് ജീവിതം മുന്നോട്ടുപോകുന്നത്.

അതൊക്കെ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ് എല്ലാം നമ്മൾ സഹിച്ചേ മതിയാകൂ എന്നും വിജയ് പറഞ്ഞു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എല്ലാവർക്കും ഉണ്ടാകും അതൊന്നും സാരമാക്കേണ്ടതില്ല. ഇനി വരുന്ന വർഷം നല്ലൊരു വർഷം ആകട്ടെ എന്ന് എല്ലാവർക്കും ആശംസിക്കുന്നു. രശ്മിക മന്ദാനെ ആകട്ടെ സൂര്യനെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അതിൽ ഹലോ 2023 എന്നൊരു വാക്കും എഴുതി.

രശ്മിക ഇട്ട ഫോട്ടോയിലെ ചിത്രവും വിജയുടെ ചിത്രവും ഒരേ ലൊക്കേഷനിൽ വെച്ചിട്ടുള്ളതാണെന്ന് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു അതുകൊണ്ടുതന്നെ ഇവർ പ്രണയത്തിൽ ആണെന്നും ആരാധകർ ഉറപ്പിച്ചു. ഇവരുടെ പ്രണയം ഇവർ തന്നെ വെളിപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും ആരാധകരൊക്കെ തന്നെ വലിയ സന്തോഷത്തിലാണ്. ഈ ചിത്രത്തിന് താഴെ ആരാധകർ ഇവർക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

story highlight – Is Vijay Devarakonda and Rashmika Mandanna are in love?

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply