മലയാളികളുടെ പ്രിയപ്പെട്ട നടൻ ബിജു മേനോൻ ഒരു മികച്ച ക്രിക്കറ്റ് പ്ലെയറോ? സഞ്ജു പങ്കുവെച്ച ചിത്രം കണ്ടു ഞെട്ടി ആരാധകർ

sanju samson and biju menon

ഇന്ത്യൻ ടീമിൽ ഇടം നേടിയ കേരളത്തിലെ മികച്ച ക്രിക്കറ്റ് പ്ലെയർ സഞ്ജു സാംസൺ ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സഞ്ജു സാംസൺ ബിജുമേനോൻ്റെ പഴയ ഒരു ഐഡി കാർഡ് ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് തൃശ്ശൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ രജിസ്ട്രേഡ് പ്ലേയർക്ക് കൊടുക്കുന്ന ഐഡി കാർഡ് ആണ് സഞ്ജു സാംസൺ പങ്കുവെച്ചിരിക്കുന്നത്. ആരും അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്ന ക്യാപ്ഷനോടുകൂടിയാണ് സഞ്ജു ഇത് പങ്കുവെച്ചിരിക്കുന്നത്.

സഞ്ജു പോസ്റ്റ് പങ്കുവെച്ച ഉടനെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ബിജുമേനോൻ ഇത്രയും മികച്ച ഒരു ക്രിക്കറ്റ് പ്ലേയർ ആണോ എന്ന് ആരാധകർ ചോദിക്കുകയും ചെയ്തു. തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യകാല പ്ലെയേഴ്സിൽ ഒരാളായിരുന്നു ബിജു മേനോൻ. തനിക്കും ഇതൊരു പുതിയ അറിവാണെന്നും പലർക്കും ഇങ്ങനെ ഒരു കാര്യം അറിയില്ലെന്നും സഞ്ജു സാംസൺ പറഞ്ഞു. ഇന്ന് മലയാള സിനിമയിൽ വളരെ തിരക്കുള്ള ശ്രദ്ധേയനായ ഒരു നായകനാണ് ബിജു മേനോൻ.

അദ്ദേഹത്തിൻ്റെ ഭാര്യ സംയുക്ത വർമ്മയെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇവരെ സംബന്ധിച്ച് വരുന്ന എല്ലാ വാർത്തകളും കൂടാതെ ഇവർ പങ്കുവയ്ക്കുന്ന വാർത്തകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സിനിമാലോകത്തു നിന്നും ഉള്ള ഏറ്റവും മികച്ച ദമ്പതിമാർ എന്നും ആരാധകർ ഇവരെക്കുറിച്ച് പറയാറുണ്ട്. ആദ്യകാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെയും പിന്നീട് സഹനടനായും വില്ലനായും ഒടുവിൽ നായകനായും ബിജുമേനോൻ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മാന്നാർ മത്തായി സ്പീക്കിങ് എന്ന മലയാളികളെ കുടുകൂടാ ചിരിപ്പിച്ച ചിത്രത്തിലെ മറക്കാൻ പറ്റാത്ത വില്ലനെ അവതരിപ്പിച്ച ഒരു അതുല്യ കലാകാരൻ കൂടിയാണ് ബിജു മേനോൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനാണ് സഞ്ജു സാംസൺ അദ്ദേഹം കളിക്കുന്ന ഇന്ത്യൻ ടീമിൻ്റെ കളികൾക്കായി ആരാധകർ ആവേശപൂർവ്വം കാത്തിരിക്കാറുണ്ട്. മാച്ചുകളിൽ നിന്നും സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി കേരളത്തിൽ ആരാധകർ മുമ്പോട്ട് വരാറുമുണ്ട്.

അതുപോലെതന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ബിജു മേനോൻ. എന്തായാലും മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടൻ ബിജുമേനോനെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് എന്തായാലും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply