ബിഗ് ബോസ് വീട്ടിൽ നിന്നും ലച്ചുവിനെ പുറത്താക്കി – കാരണം അറിയാൻ പ്രേക്ഷകർ കാത്തിരിപ്പിൽ ! സംഭവിച്ചത് ഇതാണ്

18 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 5 മാർച്ച് 26ന് തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. സീസൺ ഫൈവിൽ കൂടുതലും സ്ത്രീകളാണ്. ബിഗ് ബോസ് സീസൺ ഫൈവിൽ ഐശ്വര്യ സുരേഷും മത്സരാർത്ഥിയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. കളി എന്ന സിനിമയിലൂടെ ആയിരുന്നു മലയാള പ്രേക്ഷകർ ഐശ്വര്യയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലും വളരെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട് താരം. വളരെ ചുരുങ്ങിയ സമയം മാത്രമായിരുന്നു ആ ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തിന് ഉണ്ടായിരുന്നെങ്കിലും ആ കഥാപാത്രത്തെ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ പ്രേക്ഷകരെ ഒക്കെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു ട്വിസ്റ്റ് ആയിരുന്നു താരത്തിൻ്റെ കഥാപാത്രത്തിന്. ഐശ്വര്യ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.

Also Readഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളെ കയറ്റി കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി ഗണേഷ് കുമാർ എം എൽ എ – കയ്യടിച്ചു ജനം !

നടി മാത്രമല്ല ഒരു മോഡൽ കൂടിയാണ് താരം. താരത്തിനെ ലച്ചു എന്നാണ് പലരും വിളിക്കുന്നത്. താരം തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ഫോട്ടോസിലൂടെയും വീഡിയോസിലൂടെയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിൻ്റെ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷോട്ടുകൾ എല്ലാം തന്നെ പ്രേക്ഷകർ ശ്രദ്ധിക്കാറുമുണ്ട്. നിരവധി ആരാധകരുണ്ട് താരത്തിന്. ഗ്ലാമർ ഫോട്ടോകളിലൂടെയൊക്കെ തന്നെ നിരപരധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ലച്ചു.

ബിഗ് ബോസിലും ലച്ചുവിന് നിരവധി ആരാധകരുണ്ട് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ലച്ചുവിനെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കി എന്നതാണ്. ഈ വാർത്ത ശരിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ലച്ചുവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ആണ് ബിഗ് ബോസിൽ നിന്നും താരത്തെ പുറത്താക്കിയിരിക്കുന്നത് എന്നാണ് റൂമറുകൾ. ലച്ചു തൻ്റെ ആരോഗ്യം മോശമാണെന്നും മൂന്നുവട്ടം പിരീഡ്സ് ആയി എന്നും പറഞ്ഞിരുന്നു.

കൂടാതെ വജൈന സ്വെല്ലിംഗ് വന്നതുകൊണ്ട് ഒരാഴ്ച ആയി ശർദ്ദിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഡ്രിപ്പ് ഒക്കെ നൽകിയിട്ടും ശർദ്ദി നിൽക്കുന്നില്ല എന്ന് പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് ബിഗ് ബോസിൽ നിന്നും ലച്ചു പോയത് എന്ന വാർത്തകളാണ് ഇപ്പോൾ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. ലച്ചു പ്രേക്ഷകർക്ക് സപ്പോർട്ട് തന്നതിന് നന്ദി പറയുകയും ആരോഗ്യനിലയൊക്കെ ചികിത്സിച്ച് റെഡിയാക്കി വീണ്ടും വരും എന്നാണ് ലച്ചു പറഞ്ഞത്‌.

Also Read ചാക്കോച്ചനെയും ജയസൂര്യയെയും കാർത്തിക്ക് അറിയില്ല എന്ന് മനസ്സിലായി – പൊതുവേദിയിൽ ജയസൂര്യയെ ചാക്കോച്ചാ എന്ന് വിളിച്ചു കാർത്തി – കിളി പറന്നു ജയറാമും രഞ്ജിനിയും

ലച്ചുവിനെ ആദ്യം ബിഗ് ബോസ് പ്രേക്ഷകർക്ക് അത്ര ഇഷ്ടമല്ലായിരുന്നെങ്കിലും പിന്നീട് മൈ സ്റ്റോറി എന്ന സെഗ്മെൻ്റിൽ ലച്ചു തൻ്റെ ജീവിതത്തിൽ സംഭവിച്ച കഥ പറഞ്ഞതിനു ശേഷം ആയിരുന്നു കൂടുതൽ ആരാധകർ ലച്ചുവിന് ബിഗ് ബോസിൽ ഉണ്ടായത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply