കൂട്ടിന് ഇനി മകൾ മാത്രമെന്ന തീരുമാനത്തിലേക്കോ!!! ഒരു പുരുഷന് കൂട്ടായി ഒരു സ്ത്രീ മാത്രം മാതിയെന്ന് അറിയാം – നടി ഭാമയുടെ വാക്കുകൾ

bhama

നിവേദ്യം എന്ന മലയാള സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ഭാമ. ലോഹിതാ ദാസ് ആയിരുന്നു നടിയെ സിനിമ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നത്. ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധ നേടുവാൻ ഭാമക്ക് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു ഭാമയെ തേടിയെത്തിയത്. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും ഭാമ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടി 2020 ൽ അരുണിനെ വിവാഹം ചെയ്തതോടു കൂടി തന്നെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു ഇവരുടെത്. ദുബായിൽ ബിസിനസ്സുകാരനാണ് അരുൺ. ഭാമയ്ക്കും അരുണിനും 2021 ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വളരെ ഏറെ ആഡംബരത്തോടെ നടന്ന ഭാമയുടെ വിവാഹത്തിൽ സിനിമ മേഖലയിലെ ഒട്ടനവധി ആളുകൾ പങ്കെടുത്തിരുന്നു. കോട്ടയത്തുവെച്ചായിരുന്നു വിവാഹം.

വിവാഹ ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സെലിബ്രിറ്റീസിൻ്റെ സ്വകാര്യ ജീവിതങ്ങളൊക്കെ തന്നെ യാതൊരു മടിയും കൂടാതെ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അവർക്കുണ്ടാകുന്ന സന്തോഷവും, വിഷമങ്ങളും, വിവാഹം, വിവാഹമോചനവും, പ്രസവവും ഒക്കെ തന്നെ പങ്കുവെക്കും. പലതാരങ്ങളും ആരാധകരുമായി തങ്ങളുടെ വാർത്തകൾ പങ്കുവെക്കാൻ യൂട്യൂബ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്.

നടി ഭാമയ്ക്കും യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ സജീവമാണ് നടി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് നടി ഭാമ വിവാഹ മോചിതയാവുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ്. ഭാമ തൻ്റെ സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവുമൊത്തുള്ള ഫോട്ടോസും വീഡിയോസും ഒക്കെ ഡിലീറ്റ് ആക്കിയതിനുശേഷമാണ് ഇപ്പോൾ ആരാധകരൊക്കെ തന്നെ വിവാഹമോചന വക്കിലാണോ ഭാമ എന്ന ആശങ്കകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്.

ഭാമ തനിച്ചുള്ളതും മകളോടൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ആരാധകർക്കിടയിൽ ഇപ്പോൾ ഇവരുടെ വിവാഹമോചന ചർച്ച നടക്കുന്നതിനിടെ ഭാമ മുൻപ് പങ്കുവെച്ച ഡയാന രാജകുമാരിയുടെ ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്ത വരികളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു നല്ല ആണിന് ഒരു പെണ്ണു മാത്രമേ ആവശ്യമുള്ളൂ എന്ന് എനിക്കറിയാം എന്നാണ് താരം എഴുതിയത്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദങ്ങളിലും ഭാമ ഉൾപ്പെട്ടിരുന്നു. ഇതൊക്കെ ആയിരിക്കാം ഭാമയും ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണമെന്നുള്ള തരത്തിലുള്ള റൂമറുകളും ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.നടിയോ ഭർത്താവായ അരുണോ ഇത്തരം വാർത്തകൾക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply