ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാടിൻ്റെ സിനിമയിൽ സലോമി എന്ന വേഷം ചെയ്തുകൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് നിഖില വിമൽ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ആദ്യമായി നിഖില സിനിമയിലേക്ക് എത്തിയത്. തൻ്റെതായ അഭിനയ മികവ് കൊണ്ട് മലയാളി മനസ്സ് കീഴടക്കാൻ നിഖിലേക്ക് സാധിച്ചിട്ടുണ്ട്. ദിലീപ് നായകനായ ലവ് 24×7 എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട് നടി.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ഒക്കെ നിഖില അഭിനയിച്ചിട്ടുണ്ട്. നടി ഈയിടെ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റായി മാറുന്നുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആസിഫ് അലി നായകനായ കൊത്ത് ആയിരുന്നു. ജോ ആൻഡ് ജോ എന്ന സിനിമയിൽ നടിയുടെ പ്രകടനം വളരെയേറെ പ്രശംസ നേടിയിരുന്നു. നിഖിലയുടെ പുതിയ സിനിമയായ അയൽവാശി എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടുള്ള ഇന്റർവ്യൂവിനിടെ നിഖില സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
ഇൻ്റർവ്യൂ ചെയ്യുന്നയാൾ നിഖിലിയോട് കല്യാണത്തെക്കുറിച്ചുള്ള ഓർമ്മകൾ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ നിഖില പറയുന്നത് നാട്ടിലൊക്കെ കല്യാണത്തലേന്ന് രാത്രി ചോറും മീൻ കറിയും ഒക്കെ ഉണ്ടാകുമെന്ന് പറഞ്ഞു. പിന്നീട് പറഞ്ഞത് കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് കൂടെ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ കല്യാണത്തിന് ഒക്കെ പോകുമ്പോൾ അവിടെ ആണുങ്ങൾക്ക് വീടിൻ്റെ മുൻവശത്തും സ്ത്രീകൾക്ക് അടുക്കളവശത്തും വച്ചായിരുന്നു ഭക്ഷണം നൽകിയത് എന്നാണ്.
ഇപ്പോഴും അതിലൊന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും പറഞ്ഞു. കൂടാതെ നിഖില പറഞ്ഞത് മുസ്ലിം കല്യാണത്തിന് ചെറുക്കൻ പെണ്ണിൻ്റെ വീട്ടിലേക്കാണ് വന്ന് താമസിക്കാറ് എന്നാണ്. പുതിയാപ്ല എന്നാണ് അവരെ പറയുക എന്നും പറഞ്ഞു. സാധാരണ എല്ലാ സ്ഥലങ്ങളിലും കല്യാണം കഴിഞ്ഞ് പെണ്ണുങ്ങളാണ് ചെക്കൻ്റെ വീട്ടിലേക്ക് പോകാറ്. കൂടാതെ കല്യാണത്തിന് പുതിയാപ്ലക്ക് പെണ്ണിൻ്റെ വീട്ടിൽ റൂമും റെഡിയാക്കണം. പുതിയാപപ്ലയുടെ റൂമിന് അറ എന്നാണ് പറയാറ്.
also read ബേസിലിനെ വിശ്വസിക്കാൻ പറ്റില്ല എന്ന് വിനീത് ശ്രീനിവാസൻ ! തനിക്ക് കിട്ടിയ പണി തുറന്നു പറഞ്ഞു താരം
ആ റൂമിനകത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണം. എസി ഫ്രിഡ്ജ് അവർക്ക് വേണ്ട എല്ലാ സാധനങ്ങളും ആ അറയിൽ വേണം.സാധാരണ അടുക്കള കാണാൻ വരുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ അതുപോലെയാണ് കല്യാണത്തലേന്ന് പുതിയാപ്ലയുടെ വീട്ടുകാർ പെണ്ണിൻ്റെ വീട്ടിലേക്ക് അറ കാണാൻ വരും. കാരണം അവിടെ എല്ലാ സൗകര്യങ്ങളും ഒക്കെ ഉണ്ടോ എന്ന് നോക്കുവാൻ വേണ്ടി.പുതിയാപ്ല പെണ്ണിൻ്റെ വീട്ടിലാണ് എപ്പോഴും താമസിക്കുക. എപ്പോഴാണെങ്കിലും അവരെ അങ്ങനെ തന്നെ വിളിക്കുകയുള്ളൂ. കണ്ണൂരിലെ കല്യാണം എന്ന് പറയുമ്പോൾ ഇതൊക്കെയാണ് ഓർമ്മ വരുന്നതെന്നും നിഖില പറഞ്ഞു.