മണാലി യാത്രയ്ക്കിടെ ഒരു ചെറിയ ആഹ്രഹം പൂർത്തീകരിച്ചതുകൊണ്ട് പിന്നീട് എച്ച്ഐവി ടെസ്റ്റ് നടത്തേണ്ടി വന്ന സംഭവം തുറന്നു പറഞ്ഞു ധവാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ നമുക്കെല്ലാം അറിയാവുന്നതാണ്. അദ്ദേഹം ഒരു ഇടംകയ്യൻ ബാറ്റ്സ്മാനും അതുപോലെ തന്നെ വലംകൈയ്യൻ ഓഫ് സ്പിൻ ബൗളറും ആണ്. അദ്ദേഹം വിവാഹം ചെയ്തത് ആയിഷ മുഖർജിയെ ആണ്. ആയിഷ മുക്കർജി ഒരു കിക്ക് ബോക്സർ ആണ്. ആയിഷയുടെ രണ്ടാം വിവാഹമായിരുന്നു ധവാനുമൊത്ത്. ആയിഷക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. രണ്ടു പെൺകുട്ടികളാണ്.

എന്നാൽ ധവാനുമായുള്ള വിവാഹത്തിൽ ഒരു മകനും ഉണ്ട്. 2018ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ 2021ൽ രണ്ടുപേരും വിവാഹമോചനം നേടുകയും ചെയ്തു. ധവാൻ പറയുന്നത് വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റുപറ്റിയെന്നാണ്. വിവാഹമോചന ശേഷം വളരെയധികം വിഷമത്തിലാണ് അദ്ദേഹം. എന്നാൽ ധവാൻ തൻ്റെ ജീവിതത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ട മറ്റൊരു അനുഭവത്തെക്കുറിച്ച് മനസ്സു തുറന്നു സംസാരിക്കുകയാണ്.

കുട്ടിക്കാലത്ത് 14 വയസ്സുള്ളപ്പോൾ കുടുംബവും ഒത്ത് മണാലിയിലേക്ക് യാത്ര പോയിരുന്നു. അവിടെ നിന്നും സംഭവിച്ച കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. മണാലിയിൽ എത്തിയപ്പോൾ വീട്ടുകാരെ അറിയിക്കാതെ ധവാൻ തൻ്റെ ശരീരത്തിൻ്റെ പിൻഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിൻ്റെ ചിത്രമായിരുന്നു ടാറ്റു ചെയ്തത്. ആ സമയത്തൊന്നും വീട്ടുകാർ അത് കണ്ടിരുന്നില്ല. എന്നാൽ ഒരു നാലുമാസം കഴിഞ്ഞപ്പോൾ വീട്ടുകാർ എൻ്റെ ടാറ്റു കണ്ടു എന്ന് അദ്ദേഹം പറഞ്ഞു.

അച്ഛൻ വഴക്കു പറയുകയും തല്ലുകയും ചെയ്തു. ഇന്ന് കുറച്ചു കഴിഞ്ഞപ്പോൾ മനസ്സമാധാനം നഷ്ടപ്പെട്ടു തുടങ്ങി. കാരണം ടാറ്റു ചെയ്യാൻ ഉപയോഗിച്ച സൂചി എങ്ങനെയാണ് എന്നറിയില്ല. ആ സൂചി ഉപയോഗിച്ച് മറ്റ് ആളുകൾക്കും ടാറ്റു ചെയ്തിട്ടുണ്ടാകുമോ എന്നൊക്കെ ആലോചിക്കുവാൻ തുടങ്ങി. ആലോചിക്കുമ്പോൾ തന്നെ ടെൻഷൻ കൂടി തുടങ്ങി അങ്ങനെ എച്ച്ഐവി ടെസ്റ്റ് നടത്തുവാൻ പോയി. ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു പിന്നീട് സമാധാനമായത്.

ആദ്യം ചെയ്ത ടാറ്റുവിൽ കൂടുതൽ കൂടുതൽ ഡിസൈനുകൾ പിന്നീട് കൂട്ടിച്ചേർത്തു. തൻ്റെ കയ്യിൽ ശിവൻ്റെയും അർജുനൻ്റെയും ടാറ്റൂ ഉണ്ടെന്നും പറഞ്ഞു. ഇന്ത്യൻ ടീമിൽ തനിക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ചും ധവാൻ പറയുകയുണ്ടായി. ധവാൻ പറയുന്നത് താനൊരു ക്യാപ്റ്റനോ സെലക്ടറോ ആയിരുന്നെങ്കിൽ ശുഭ്മാൻ ഗില്ലിനെ താൻ കളിപ്പിക്കും എന്നാണ്. ശുഭ്മാൻ രണ്ട് ഫോർമാറ്റുകളിൽ കളിക്കുന്നുണ്ട് എന്നും ടെസ്റ്റിലെയും ട്വൻ്റി ട്വൻ്റി യിലെയും പ്രകടനം മികച്ചതാണെന്നും പറഞ്ഞു. ധവാൻ പറയുന്നത് ഇനി ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply