ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക് – താരത്തിന് സംഭവിച്ചത് അറിഞ്ഞു കണ്ണീരോടെ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് താരത്തിന്റെ കാർ അപകടത്തിൽ പെടുന്നത്. ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ കാർ പൂർണമായി തകരുകയായിരുന്നു. തുടർന്ന് തീപിടിച്ച് താരത്തിനും ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു.

അപകടം നടക്കുന്ന സമയത്ത് ഋഷഭ് തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതര പരുക്കുകളോടെ ഋഷഭിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച താരത്തിന് പ്രാഥമിക ചികിത്സ നൽകി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. ഋഷഭിന്റെ ബിഎംഡബ്ല്യു കാർ ആണ് അപകടത്തിൽപ്പെട്ടത്.

ഡൽഹിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു താരത്തിന് ദാരുണമായ അപകടം സംഭവിച്ചത്. ആദ്യം റൂർക്കിയിലെ സാക്ഷ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ പിന്നീട് ടെഹ്‌റാഡൂണിലെ മാർക്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ ഗ്ലാസുകൾ പൊട്ടിച്ചിട്ട് ആയിരുന്നു താരത്തിനെ സംഭവസമയത്ത് പുറത്തേക്കെടുത്തത്. അപകടത്തിന്റെ ദൃശ്യങ്ങൾ പ്രകാരം താരത്തിന് തലയിലും കാലിലും പരിക്കുകളും പൊള്ളിയ മുറിവുകളും ഉണ്ട്.

ഇന്ത്യ -ബംഗ്ലാദേശ് പര്യടനത്തിൽ ഇന്ത്യ ജയിക്കുവാൻ ആയി പ്രധാന പങ്കു വഹിച്ച താരം ആണ് ഋഷഭ് പന്ത്. താരത്തിന്റെ അപകടത്തിന് തുടർന്ന് വി വി എസ് ലക്ഷ്മണൻ, വിരേന്ദർ സെഹവാഗ്‌, ഹർഷ ഭോഗ്ലെ തുടങ്ങി നിരവധി പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ് ഋഷഭിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ട്വിറ്ററിൽ കുറിപ്പുകൾ പങ്കുവെക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply