പൃഥ്വിരാജ് സുകുമാരൻ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ വീടുകളിൽ രണ്ടാം ദിവസവും റെയ്ഡ് തുടരുന്നു – പ്രമുഖൻമാർക്ക് കിട്ടിയ പണി കണ്ടോ !

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമ നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെയും നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്റെ വീടുകളിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ എത്തി വ്യാപകമായി പരിശോധന നടത്തിയത്. അപ്രതീക്ഷിതമായി ആറു ടാക്സി കാറുകളിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ആയിരുന്നു മലയാള സിനിമ മേഖലയിലെ പ്രമുഖരുടെ വീടുകളിൽ മണിക്കൂറുകളോളം നീണ്ട റെയ്ഡ് നടത്തിയത്.

ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു പരിശോധനകൾ നടത്തിയത്. ആറു ടാക്സി വാഹനങ്ങളിലായി എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രാവിലെ 8 മണി മുതൽ രാത്രി വരെ പരിശോധന തുടരുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം ദിവസവും തീരാതെ റെയ്ഡ് തുടരുമ്പോൾ മലയാള സിനിമ പ്രേക്ഷകർ ആശങ്കയിൽ ആയിരിക്കുകയാണ്.

നടൻ പൃഥ്വിരാജ്, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൽ സ്റ്റീഫൻ, ആന്റോ ജോസഫ്, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആണ് രണ്ടാം ദിവസവും പരിശോധന തുടരുന്നത്. ഇവർ സിനിമ നിർമ്മാണത്തിന് വേണ്ടി പണം സമാഹരിച്ചതിലും, ഒടിടി വരുമാനത്തിലും അടക്കം കള്ളപ്പണം ഇടപാടും നികുതി വെട്ടിപ്പും നടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇൻകം ടാക്സി പരിശോധന.

എന്നാൽ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ഒന്നും ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. ഇൻകം ടാക്സ് റെയ്ഡ് പൂർത്തിയായി രണ്ട് ആഴ്ച കഴിഞ്ഞാൽ മാത്രമാണ് ക്രമക്കേടുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. നിർമ്മാതാക്കൾക്ക് പുറമേ പൃഥ്വിരാജിന്റെയും മറ്റു മലയാള സിനിമയിലെ നടന്മാരുടെയും വീടുകളിൽ റെയ്ഡ് നടത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആയിരുന്നു ആന്റണി പെരുമ്പാവൂറിന്റെ പട്ടാലിലെ വീട്ടിൽ റെയ്‌ഡ്‌ ആരംഭിച്ചത്.

ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു കേരള, തമിഴ്നാട് ടീമുകൾ 6 ടാക്സി വാഹനങ്ങളിൽ എത്തി പരിശോധന നടത്തിയത്. ഗേറ്റ് അടച്ചു പൂട്ടി, പുറത്തു നിന്നുള്ളവർക്ക് പ്രവേശനം പൂർണമായി വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടത്തുമ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിൽ തന്നെയുണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പരിശോധനയെക്കുറിച്ച് വിശദീകരിക്കുവാൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

കഴിഞ്ഞ വർഷം നവംബറിലും ഇവരുടെയൊക്കെ വീട്ടിലും ഓഫീസിലും റെയ്ഡുകൾ നടന്നിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവരുടെ വീട്ടിലും ഓഫീസിലും ആണ് കഴിഞ്ഞ വർഷം റെയ്ഡ് നടന്നത്. ഇവരുടെ വീടുകളിൽ എത്തി വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാടിന്റെ രേഖകളും ഉദ്യോഗസ്ഥർ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.ഏകദേശം അവസാനം പത്തു വർഷം നടന്ന കണക്കുകൾ കാണിക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply