തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ – ഗോകുലിനെയും സുരേഷ് ഗോപിയെയും വിടാതെ രശ്മി ആർ നായർ

സുരേഷ് ഗോപി മകൻ ഗോകുൽ സുരേഷ് മത്സരിച്ചഭിനയിച്ച ചിത്രമായ പാപ്പാൻ വലിയ സ്വീകാര്യതയാണ് തീയേറ്ററുകളിൽ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് എല്ലായിടത്തും നിന്നും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. കുറെ വർഷങ്ങൾക്കു ശേഷം ആ പഴയ സുരേഷ് ഗോപിയെ സ്ക്രീനിൽ കാണാൻ സാധിച്ചു എന്നാണ് സുരേഷ് ഗോപി ആരാധകരെല്ലാം പറയുന്നത്. അതോടൊപ്പം തന്നെ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് കൂടി സിനിമയിൽ എത്തിയതോടെ സിനിമയ്ക്ക് മധുരം വർദ്ധിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെതിരെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളും എത്താറുണ്ട്.

അത്തരത്തിൽ ഇപ്പോൾ ഗോകുൽ സുരേഷിനെതിരെ എത്തിയിരിക്കുന്ന പുതിയൊരു വിമർശനമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു അച്ഛനെ കുറിച്ച് മോശമായി സംസാരിച്ചിരുന്ന ഒരു വ്യക്തിയ്ക്കു മികച്ച ഒരു മറുപടി ഗൂഗോകുൽ നൽകിയത്. ഈ കമന്റ്‌ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു. പാപ്പാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ എത്തിയപ്പോൾ ഗോകുൽ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഞാനൊരിക്കലും ഒരു തഗ് മൂഡിൽ ആയിരുന്നില്ല അത് ചെയ്തിരുന്നതും. ഞാൻ രാത്രി 12 30നാണ് ഇത് കണ്ടതെന്നും, വെളുപ്പിന് 4. 30 വരെ ഞാൻ അതും പിടിച്ചു കൊണ്ടിരുന്നു.

എനിക്കറിയില്ല എന്ത് ചെയ്യണമായിരുന്നു എനിക്ക് പുള്ളിയുടെ വീട്ടിൽ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസ്സിൽ വന്നത്. പക്ഷേ എനിക്കത് ചെയ്യാൻ പറ്റില്ല. ഇതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് എത്തിയിരിക്കുക ആണ് ഇപ്പോൾ കിസ്സ് ഓഫ് ലവിലൂടെ ശ്രദ്ധനേടിയ രശ്മി ആർ നായർ. ഗോകുലിന് എതിരെയാണ് രശ്മി പോസ്റ്റ് ഇട്ടിരിക്കുന്നത്. തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ അതിന്റെ ഒരു അഹങ്കാരവും ഇല്ല എന്ന തലക്കെട്ടോടെ കൂടിയാണ് ഗോകുൽ സുരേഷിന്റെ വാക്കുകളുടെ സ്ക്രീൻഷോട്ട് രശ്മി പോസ്റ്റ് ചെയ്തത്.

സുരേഷ് ഗോപിയുടെയും സിംഹവാലൻ കുരങ്ങിന്റെയും ഫോട്ടോകൾ ചേർത്തുവെച്ച ചിത്രത്തിന് 2 വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനാണ് ഗോകുൽ കമന്റ്‌ ഇട്ടത്. ലെഫ്റ്റ് തന്തയും റൈറ്റ് എന്റെ തന്തയും എന്നായിരുന്നു ഗോകുൽ ഇതിന് മറുപടിയായി പറഞ്ഞത്. അന്ന് നിരവധി ആളുകളാണ് ഗോകുലിന് അനുകൂലിച്ചുകൊണ്ട് എത്തിയത്. ഇതിന് പ്രതികരിക്കുന്നവരും നിരവധിയായിരുന്നു. എന്നാൽ രശ്മിയുടെ വാക്കുകൾക് കൂടുതലും ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രതിഷേധ കമന്റുകൾ തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply