കല്യാണസാരി എടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറഞ്ഞു അമൃത ! ഒടുവിൽ സംഭവിച്ചത്

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഗായികയാണ് അമൃത സുരേഷ്. അതോടൊപ്പം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന വാർത്തകളും അമൃതാ സുരേഷിനെ സംബന്ധിച്ചതാണ്. പലപ്പോഴും വലിയതോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഒരു വ്യക്തി തന്നെയാണ്. അമൃത ഇപ്പോഴിതാ മനസ്സ് തുറന്ന് ഒരു അഭിമുഖം നൽകിയിരിക്കുകയാണ്. ചില വിഷമങ്ങളെക്കുറിച്ചും സന്തോഷങ്ങളെ കുറിച്ചും ഒക്കെ തന്നെ അമൃത സംസാരിക്കുന്നുണ്ട്. തന്റെ കോഡ് ഭാഷയെക്കുറിച്ചും അമൃത ആ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ കോഡ് ഭാഷ തങ്ങളെ സഹായിച്ചത് ബിഗ്ഗ്ബോസ് വീട്ടിൽ വെച്ച് ആയിരുന്നു എന്നും അമൃത പറയുന്നു. അഭിരാമിയ്ക്കും അമൃതക്കും മാത്രമാണ് ആ കോഡ് ഭാഷ അറിയാവുന്നത് എന്നായിരുന്നു തങ്ങൾ കരുതിയിരുന്നത്. വളരെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ സഹോദരി അഭിരാമി സുരേഷും ഉപയോഗിക്കുന്ന ഒരു കോഡ് ഭാഷയാണ്. ആളുകൾ കൂടുന്നിടത്ത് നിന്ന് ഞങ്ങൾക്ക് മാത്രം എന്തെങ്കിലും രഹസ്യം പറയാൻ ഉണ്ടെങ്കിൽ ഈ ഭാഷ ഉപയോഗിക്കും. ഇത് പല അവസരങ്ങളിലും തങ്ങൾക്ക് വലിയ സഹായകമായിരുന്നു ഏറ്റവും കൂടുതൽ സഹായം ആയത് ബിഗ്ബോസ് ഷോയിൽ പോയപ്പോഴാണ്.

അവിടെ ഞങ്ങൾ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നത് ഈ ഭാഷയിലാണ്. സ്പീഡിൽ പറയുന്നത് കാരണം മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിയില്ല. ഞങ്ങളുടെ സംസാരം കണ്ടു ബിഗ്‌ബോസ് വീക്കിലി ടാസ്ക് ഡികോഡ് ചെയ്തു കൊടുക്കാൻ പറഞ്ഞു കൊണ്ട് ബിഗ്ബോസ് പറയുകയും ചെയ്തിരുന്നു. പക്ഷേ അതിന്റെ വേർഷൻ ടു ആണ് അന്ന് അഭി പറഞ്ഞുകൊടുത്തത് എന്നും അമൃത പറയുന്നു. പക്ഷേ ആർക്കും അറിയാത്ത ഭാഷ ഒന്നുമല്ല ഇത്. ചിലർക്കൊക്കെ ഇതിനെക്കുറിച്ച് നന്നായി അറിയാം. അത് എനിക്ക് മനസ്സിലായത് എന്റെ കല്യാണ ഡ്രസ്സ് എടുക്കാൻ പോയപ്പോഴാണ്.

സാരി ഇഷ്ടപ്പെട്ടില്ല എന്ന് ഞങ്ങളുടെ ഭാഷയിൽ ഞാൻ അഭിയോട് പറഞ്ഞപ്പോൾ. അവിടെ ഉണ്ടായിരുന്ന ചേച്ചി അതേ ഭാഷയിൽ സംസാരിച്ചു. അപ്പോൾ തന്നെ മനസ്സിലായി അത് ചമ്മലായി എങ്കിലും ഇന്ന് അറിയാവുന്നവരും ഉണ്ടല്ലോ എന്ന് ചിന്തിച്ചിരുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്ത് അഭി തന്നെയാണ്. ഞാൻ ആദ്യം എല്ലാം തുറന്നു പറയുന്നത് അഭിയോട് ആണ്. പിന്നെ പാപ്പുവിനോട് പറയും. ഒന്നും എനിക്ക് മറച്ചുവെക്കാൻ സാധിക്കില്ല. ഞാൻ എന്തെങ്കിലും ഒരു കാര്യം പറയരുത് ആരോടും എന്ന് പറഞ്ഞാൽ പാപ്പു അത് ആരോടും പറയാതെ തന്നെ മനസ്സിൽ വയ്ക്കും. പാപ്പുവിനെ പോലെ രഹസ്യങ്ങൾ സൂക്ഷിക്കാൻ പറ്റുന്ന ആൾ വേറെ എനിക്കില്ല എന്നും പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply