ഇവിടെ ഒന്തും തള്ളും ആയ സംഭവത്തെ പരാമർശിച്ചു രഞ്ജിത്ത് ! നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ വരുമ്പോൾ എത്രപേർ വരും എന്ന് കാണാം – അതിനർത്ഥം മമ്മൂട്ടിയുടെ ചിത്രം പരാജയപ്പെടും എന്നാണോ എന്ന് പ്രേക്ഷകർ

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ സമാപനവേദിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിനെതിരെ കാണികൾ കൂകി വിളിച്ചു. രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടിയത് ലിജോ ജോസ് മമ്മൂട്ടി കൂട്ടുകെട്ടിൻ്റെ നൻ പകൽ നേരത്ത് മയക്കം എന്ന ഫിലിമിനാണ്.

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ പ്രസംഗിക്കാൻ എത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കൂവലുമായിട്ടാണ് കാണികൾ മുന്നോട്ടേക്ക് വന്നത്. എന്നാൽ കൂവൽ തനിക്ക് പുത്തരിയല്ല എന്നും കൂകി തെളിയണമെന്നും രഞ്ജിത്ത് തിരിച്ചടിച്ചു. കൂടാതെ ഈ ചിത്രം തിയേറ്ററിൽ ഇറങ്ങിയാൽ എത്രപേർ പോയി കാണുമെന്നും എനിക്കറിയണം എന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൻ പകൽ നേരത്ത് മയക്കത്തിൻ്റെ ആദ്യ പ്രദർശനത്തിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ചലച്ചിത്രമേളയിൽ സീറ്റ് കിട്ടാതെ പലരും വിഷമിച്ചു. ഇതിനെതിരെ സംഘടിച്ച ഒരു കൂട്ടം ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ ഫെസ്റ്റിവൽ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സീറ്റ് കിട്ടാത്തവർ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പറഞ്ഞെങ്കിലും ചെയർമാൻ അതിനൊന്നും തയ്യാറായിരുന്നില്ല എന്നും പ്രദർശനം കാണാനെത്തിയ അതിഥികൾ പറഞ്ഞു.

ഇതിൻ്റെ ഭാഗമായിട്ടാണ് സമാപന ചടങ്ങിലും രഞ്ജിത്തിനെതിരെ കൂവലുയർന്നത്.കൂകുന്നവരോട് രഞ്ജിത്ത് പറഞ്ഞത് എസ്എഫ്ഐയിൽ തുടങ്ങിയതാണ് തൻ്റെ ജീവിതം എന്നും അതുകൊണ്ട് ഇതൊന്നും തനിക്കൊരു വിഷയമേ അല്ല അതിനാൽ ആരും കൂകി ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.ടിക്കറ്റ് കിട്ടാത്തതിൻ്റെ പേരിൽ പലരും പലതും പറയും അതൊന്നും തന്നെ ബാധിക്കില്ലെന്നും പറഞ്ഞു.

മമ്മൂട്ടി അഭിനയിച്ചു വിജയിപ്പിച്ച ഒരുപാട് സിനിമകൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുള്ളത് രഞ്ജിത്താണ്. രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ചുള്ള പ്രാഞ്ചിയേട്ടൻ എന്ന സിനിമ അന്നത്തെ മലയാളത്തിലെ ഒരു ബ്ലോക്ക് ബസ്റ്റർ ഫിലിം ആയിരുന്നു. മനുഷ്യ ജീവിതത്തിന് വിലകൽപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ള അന്വേഷണമാണ് ഈ സിനിമയിലൂടെ ലിജോ ജോസ് പല്ലിശ്ശേരി കാണിച്ചുതരുന്നത്.

നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധാനവും ക്യാമറയും അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ സിനിമ ഒരു ഹിറ്റ് ആയിരിക്കും. താരങ്ങളിൽ പലരും നൻ പകൽ നേരത്ത് കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ സിനിമയിൽ മമ്മൂട്ടി അതിഗംഭീരമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ ചലച്ചിത്രം എക്കാലത്തും ജനങ്ങൾ ഓർത്തുവയ്ക്കും എന്നാണ് ഐ എഫ് എഫ് കെ യിൽ പ്രദർശനം കണ്ട താരങ്ങൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply