കുടുംബത്തിൽ ഉണ്ടായ സന്തോഷം പങ്കുവെച്ചു താരം -കാത്തിരുന്ന നിമിഷം

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമായിരുന്നു ആശാ ശരത്ത്. കുങ്കുമപൂവിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരാധകർക്ക് മറക്കാൻ സാധിക്കില്ല. നിരവധി ആരാധകരെ താരത്തിന് നേടിക്കൊടുത്തതും ആ വേഷം തന്നെയായിരുന്നു. സിനിമയിലേക്കുള്ള വഴിയിലേക്ക് എത്തിച്ചതും ആ കഥാപാത്രം തന്നെ.കർമ്മയോദ്ധ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള ആശയുടെ കടന്നുവരവ്. പിന്നീട് അർദ്ധനാരി, ദൃശ്യം,അനുരാഗ കരിക്കിൻ വെള്ളം, വർഷം, പാപനാശം,ദൃശ്യം, സി ബി ഐ ഫൈവ്, സിനിമകളിലൊക്കെ തന്റെ കഴിവ് പ്രകടിപ്പിക്കുവാൻ സാധിച്ചു. ഇപ്പോൾ താരത്തിന്റെ കുടുംബത്തിലെ ഒരു സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.

കീർത്തന ബിരുദം നേടിയ സന്തോഷമാണ് ഇപ്പോൾ ആശ ശരത്ത് പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും ആണ് സിന്തറ്റിക് ബയോളജിയിൽ ബിരുദം കീർത്തനയ്ക്ക് ലഭിച്ചത്. മകളുടെ ബിരുദാനന്തര ചടങ്ങിൽ കുടുംബത്തിന്റെ ചിത്രം ആശാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ചിത്രം പങ്കുവച്ചതിനോടൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. എത്ര പെട്ടെന്നാണ് സമയം പോകുന്നത് ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ച എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ. കീർത്തനയുടെ കുട്ടിക്കാല ചിത്രവും അതോടൊപ്പം ബിരുദം നേടിയ ചിത്രവും ആശ പങ്കുവെച്ചിട്ടുണ്ട്.

കോവിഡ് – ലോക്ക്ഡൗൺ സമയത്ത് കോളേജുകളും യൂണിവേഴ്സിറ്റികളും അടച്ചപ്പോഴാണ് കാനഡയിൽ അകപ്പെട്ടുപോയത് ആണ് മകളെക്കുറിച്ച് വലിയ വിഷമം തോന്നിയ സംഭവം എന്ന് ആശ ശരത് പറഞ്ഞിരുന്നത്. മൂത്തമകൾ ഉത്തരയ്ക്ക് ആശയേ പോലെ നൃത്തത്തിലാണ് താല്പര്യം. അടുത്ത കാലങ്ങളായി ഇറങ്ങുന്ന സിനിമകളിൽ എല്ലാം തന്നെ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാറുണ്ട്.

ഏതു കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു തന്നിട്ടുണ്ട്. നെഗറ്റീവ് റോളുകൾ ആണെങ്കിലും അത് വളരെ പക്വതയോടെ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് താരത്തിനുണ്ട് എന്നതാണ് ശ്രദ്ധനേടുന്ന കാര്യം. കഥാപാത്രങ്ങളുടെ ഭാഗമായി ആശ ശരത്ത് മാറിയെങ്കിലും പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്നതും താരം അറിയുന്നതും ഒരുപക്ഷേ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ തന്നെയായിരിക്കും. ഈ സീരിയലിലെ കഥാപാത്രം അത്രത്തോളം പ്രാധാന്യമാണ് ആശയ്ക്ക് നേടിക്കൊടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply