എന്നെ സ്‌ക്രീനിൽ പ്രേക്ഷകർക്ക് കണ്ടു മടുക്കുമ്പോൾ അഭിനയം നിർത്തും എന്ന് തുറന്നു പറഞ്ഞു മഞ്ജു വാര്യർ !

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. അഭിനയ മികവിലൂടെ വളരെ പെട്ടന്നു തന്നെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ അജിത്തിനെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. ഇതിൽ അജിത്തിൻ്റെ പ്രത്യേകത താല്പര്യപ്രകാരമാണ് മഞ്ജുവാര്യർ അഭിനയിക്കാൻ തയ്യാറായത്. എന്നാൽ ഇപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി ഇറങ്ങുന്നത്.

സിനിമയിൽ മഞ്ജു വാര്യർ ഒരു പാട്ടുപാടുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇതിൽ ഒരുപാട് ആക്ഷൻ രംഗങ്ങളും ഉണ്ട്. മഞ്ജുവാര്യരുടെ ആക്ഷൻ രംഗങ്ങളും പാട്ടുകളും ഒക്കെയാണ് ഇപ്പോൾ ട്രോൾ ആയി ഇറങ്ങിയിരിക്കുന്നത്. ഈ ട്രോളുകൾ താരത്തെ വിഷമിപ്പിച്ചിട്ടുണ്ട് എന്നുള്ള രീതിയിലാണ് ഇപ്പോൾ മഞ്ജുവാര്യർ പ്രതികരിച്ചിരിക്കുന്നത്. എനിക്ക് ട്രോളുകൾ ഇഷ്ടമാണെന്നും ട്രോൾ ഇറക്കുന്നവർ ജീനിയസ് ആണെന്നും ഞാൻ അത് ആസ്വദിക്കാറുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

എന്നാൽ ട്രോളുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആകരുതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. നമുക്ക് എന്തെങ്കിലും തെറ്റ് പറ്റുകയോ മറ്റോ ചെയ്ത് ട്രോളുകൾ ഇറക്കി കഴിഞ്ഞാൽ പിന്നീട് അതെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ആ ട്രോളുകൾ തന്നെ ഓർമ്മിപ്പിക്കും അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ട്രോളുകൾ നല്ലതാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞു. മഞ്ജു വാര്യരോട് അഭിനയം നിർത്താൻ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്തായാലും ഞാൻ അഭിനയം നിർത്താൻ തീരുമാനിച്ചിട്ടില്ല.

പ്രേക്ഷകർക്ക് എപ്പോഴാണ് നമ്മുടെ അഭിനയം മടുത്തു തുടങ്ങുന്നത് ആ സമയത്ത് ഞാൻ എന്തായാലും അഭിനയം നിർത്തും അതാണ് നല്ലത് എന്നും പറഞ്ഞു. മഞ്ജു വാര്യർ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തി ഭാവിയിൽ ഒരുപക്ഷേ ഞാൻ ഒരു സിനിമ കൊറിയോഗ്രാഫർ ആയി മാറിയേക്കും എന്നും പറഞ്ഞു. പുതിയ സിനിമയായ തുനുവിൽ ഒരു ആക്ഷൻ ഓറിയൻ്റഡ് ആയ സിനിമയാണ്. ഇത്തരത്തിലുള്ള ഒരു സിനിമയിൽ ആദ്യമായാണ് മഞ്ജു അഭിനയിക്കുന്നത്.

ഞാൻ അഭിനയം തുടങ്ങിയ കാലഘട്ടം തൊട്ട് കേൾക്കുന്ന ഒരു ചോദ്യമാണ് ഏറ്റവും ഇഷ്ടപ്പെട്ട നായകൻ ആരാണെന്ന്. എന്നാൽ അതിന് കൃത്യമായ ഉത്തരം എനിക്ക് പറയാൻ കഴിയില്ല അതിനു പ്രധാന കാരണം ഞാൻ ഒരുവിധം എല്ലാം നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് അതിൽ പലർക്കും പല രീതിയിലുള്ള കഴിവുകളും ആണ് അതുകൊണ്ട് ആരാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടുണ്ട് അത് നിങ്ങൾ പ്രേക്ഷകരോടാണ് ചോദിക്കേണ്ടത് അവർക്ക് ആണ് അതിന് കൃത്യമായ ഉത്തരം പറയാൻ കഴിയുകയെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply