ഇവനൊക്കെ തൊടാൻ എന്തിനാ നിന്ന് കൊടുക്കുന്നത് – വല്ല ഷാരൂഖ് ഖാൻ ആയിരുന്നേൽ ! അപർണയോട് ആരാധകർക്ക് പറയാൻ ഉള്ളത്

മലയാളത്തിലും തെന്നിന്ത്യ മുഴുവനും തിളങ്ങി നിൽക്കുന്ന നായികയാണ് അപർണ ബാലമുരളി. മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കയ്യടി നേടിയ നടിയാണ് അപർണ. നടി ഈ അടുത്ത് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ലോ കോളജിൽ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വീണ്ടും തുറന്നടിച്ചിരിക്കുകയാണ് അപർണ ബാലമുരളി.

ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അപർണ തൻ്റെ മലയാളത്തിലേക്കുള്ള ആദ്യ കാൽവെപ്പ് വെച്ചത്. അതിനുശേഷം മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ വേഷം വളരെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചെടുക്കുകയും ചെയ്തു. ഫഹദ് ഫാസിലായിരുന്നു മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ നായകൻ. അതിൽ ഫഹദിനോട് അപർണ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലല്ലോ എന്ന്. ആ ഡയലോഗ് ഇന്നും മലയാളത്തിൽ വൈറലാണ്. സൂര്യ നായകനായ സൂരറൈ പോട്ര് എന്ന സിനിമയിൽ അപർണയ്ക്ക് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച റിലീസായ ജൂഡ് ആൻ്റണിയുടെ 2018 എന്ന സിനിമയിൽ അപർണ ബാല മുരളി വളരെ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2018 എന്ന സിനിമ പ്രേക്ഷക പ്രശംസ നേടി ജൈത്രയാത്ര തുടരുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. ലോ കോളേജിൽ വെച്ച് തനിക്കുണ്ടായ അനുഭവം തന്നെയാണ് അപർണ വിവരിച്ചത്. ഒരു ലോ കോളേജിൽനിന്ന് ഇങ്ങനെ ഒരു അനുഭവം തനിക്കുണ്ടായത് വളരെ വിഷമമായി പോയി എന്നും താരം പറഞ്ഞു.

കാരണം ആ ലോ കോളേജ് വിദ്യാർത്ഥി തന്നെ അഗ്രസീവ് ആയി പിടിച്ചെഴുന്നേൽപ്പിച്ച് തൻ്റെ തോളിൽ കയ്യിട്ടത് തനിക്ക് തീരെ ഇഷ്ടമായില്ലെന്നും ആ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും താരം പറഞ്ഞു. കാരണം തൻ്റെ സമ്മതമില്ലാതെ ബോഡിയിൽ ആര് തൊട്ടാലും ഡിസ് കംഫർട്ട് എന്നും താരം പറഞ്ഞു. ചില സമയത്ത് ആരാധകരുടെ പെരുമാറ്റം വളരെ മോശം രീതിയിലേക്ക് പോകാറുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.

ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അപർണയ്ക്ക് ഒരുപാട് കമൻ്റുകൾ വന്നു. അതിൽ ചില ആൾക്കാർ അപർണയെ വിമർശിച്ചുകൊണ്ട് മുന്നോട്ടുവന്നു. എന്നാൽ അതിനൊക്കെ താരം ശക്തമായ മറുപടിയാണ് നൽകിയിരിക്കുന്നത്. ഇങ്ങനെ ഒരു പെരുമാറ്റം അതും ഒരു ലോ കോളേജ് വിദ്യാർത്ഥിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ആരാധകർ പറഞ്ഞു എന്നാൽ ചിലർ അതൊരു സെലിബ്രിറ്റി ആയിരുന്നെങ്കിൽ അപർണയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഷാരൂഖാനോ മറ്റുമായിരുന്നെങ്കിൽ എടുത്താൽ പോലും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആരോപിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply