അറുപത്തിയെട്ടാമത് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ സച്ചി സംവിധാനം ചെയ്ത അയ്യപ്പനുംകോശിയും നിരവധി പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, മികച്ച പിന്നണി ഗായിക, മികച്ച സഹനടൻ മികച്ച സംഘാടനം എന്നീ പുരസ്കാരങ്ങൾ ഒക്കെ തന്നെ അയ്യപ്പനും കോശിയും സ്വന്തമാക്കി. ഈ സാഹചര്യത്തിൽ ഈ പുരസ്കാരങ്ങളെ കുറിച്ചൊക്കെ പ്രതികരിക്കുകയാണ് സച്ചിയുടെ ഭാര്യയായ സിജി സച്ചി. സച്ചിയുടെ പ്രതിഭ ഈ രാജ്യം അംഗീകരിച്ചു എന്ന് സിജി കണ്ണീരോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ വിജയത്തിളക്കത്തിൽ നിൽക്കുന്ന സമയത്തായിരുന്നു അത്. സച്ചിയുടെ അപ്രതീക്ഷിതമായ വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
സച്ചി മരണത്തിന് കീഴടങ്ങിയത് തൃശ്ശൂർ ജൂബിലി ഹോസ്പിറ്റൽ ആയിരുന്നു മരണം. അദ്ദേഹത്തിന് നടുവിന് രണ്ട് സർജറികൾ ആയിരുന്നു ആവശ്യമായി വന്നിരുന്നത്. നടുവിന് രണ്ട് സർജറികൾ ആവശ്യമായി വന്നിരുന്നുവെങ്കിലും ആദ്യ സർജറി വിജയമായി പൂർത്തിയാക്കി. എന്നാൽ രണ്ടാമത്തെ സർജറിക്ക് അനസ്തെഷ്യ നൽകിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തലച്ചോർ പ്രതികരിക്കുന്നില്ല എന്നായിരുന്നു പുറത്തുവന്നിരുന്നു റിപ്പോർട്ടുകളിൽ നിന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നത്. ഇത്രയും വലിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ആ സന്തോഷം പൂർണ്ണമായും അനുഭവിക്കാൻ സാധിക്കുന്നില്ല എന്നാണ് സച്ചിയുടെ ഭാര്യ പറഞ്ഞത്.
പൃഥ്വിരാജ് അടക്കമുള്ളവർ വളരെ വികാരാധീനനായി ആയിരുന്നു സച്ചിയെക്കുറിച്ച് പ്രതികരിച്ചിരുന്നത്. ബിജു മേനോൻ പറഞ്ഞത് ഈ അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നു എന്നാണ്. മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയുടെ പ്രതികരണവും ഇങ്ങനെ തന്നെയായിരുന്നു. ഈ അവാർഡ് സച്ചിക്ക് വേണ്ടി സമർപ്പിക്കുന്നു എന്ന് തന്നെയാണ് നഞ്ചിയമ്മയും പറഞ്ഞിരുന്നത്. ഏറെ പ്രതീക്ഷയോടെ സിനിമ ലോകം മുഴുവൻ കാത്തിരുന്ന ഒരു അവാർഡ് ദാന ചടങ്ങിൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ മികച്ച ഒരുപാട് ചിത്രങ്ങളെയും മികച്ച ഒരുപാട് കഥകളെയും അനാഥമാക്കി സച്ചി മാത്രം അഭ്രപാളിയിൽ മാഞ്ഞുപോയ കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. വലിയ സ്വീകാര്യതയുടെ പ്രേക്ഷകരെല്ലാം ഏറ്റെടുത്ത് ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
സച്ചിയുടെ പ്രത്യേകത സിനിമയിൽ സച്ചി കാത്തുവച്ചിരിക്കുന്നത് മനസ്സിലാവില്ല എന്നതാണ്..ഒരു പുഴ പോലെ ഒഴുകുന്ന പ്രണയത്തെ കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു അനാർക്കലി എങ്കിൽ അതിൽ നിന്നും വളരെ വേറിട്ട ഒരു അനുഭവമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പറഞ്ഞത്. തന്റെ ചിത്രങ്ങളിലും വ്യത്യസ്ത കൊണ്ടുവരുവാൻ സച്ചിക്ക് സാധിച്ചിരുന്നു എന്നത് ശ്രദ്ധനേടിയ കാര്യം തന്നെയാണ്.