ഫിഫയും ഖത്തറും അറിഞ്ഞു പോലുമില്ല ദീപികയുടെ ഫൈനൽ എൻട്രി ! ഇരുവരുടെയും ക്ഷണം ഇല്ലാതെ ദീപിക വേൾഡ് കപ്പിൽ എത്തിയത് എങ്ങനെ എന്ന് കണ്ടോ

ലോകം മുഴുവൻ കാഴ്ചക്കാരായ ഫിഫ വേൾഡ് കപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ദീപിക പദുക്കോൺ. ഫിഫ വേൾഡ് കപ്പിൽ സാന്നിധ്യം അറിയിക്കാൻ സാധിക്കാത്ത ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഏറെ അഭിമാനകരമായി മാറിയ നിമിഷം ആയിരുന്നു ഇത്. ഖത്തറിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് വേദിയിൽ പ്രശസ്ത സ്പാനിഷ് ഗോൾകീപ്പർ ഐക്കൺ കാസില്ലസിനൊപ്പം ബോളിവുഡ് താരം ദീപിക പദുകോണും ചേർന്നാണ് ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്തത്.

ഒരേ സമയം തന്നെ ഇന്ത്യക്കാർക്ക് അഭിമാനവും അംഗീകാരവും ആണ് ഇത്. ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ താരത്തിന് ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത്. എന്നാൽ ലോകകപ്പ് ട്രോഫി അനാവരണത്തിന് ദീപികയെ തിരഞ്ഞെടുത്തത് ഫിഫയോ ഖത്തറോ അല്ല. എന്നിട്ടും ലോകകപ്പ് ട്രോഫിയെ അനാവരണം ചെയ്യാൻ ദീപികയെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് അറിയാമോ. കഴിഞ്ഞ മെയ് മാസത്തിലാണ് ദീപിക പദുകോൺ ഫ്രഞ്ച് ലോകോത്തര ബ്രാൻഡ് ആയ ലൂയി വിട്ടോണിന്റെ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിക്കുന്നത്.

ഇതോടെ ലക്ഷ്വറി ബ്രാൻഡിന്റെ ഗ്ലോബൽ അംബാസിഡർ ആകുന്ന ആദ്യ ഇന്ത്യക്കാരിയായി മാറി ദീപിക. ലൂയി വിറ്റോൺ രൂപകൽപ്പന ചെയ്ത പ്രത്യേക സൂട്ട് ക്കേസിൽ ആണ് ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരുന്നത്. ലൂയി വിട്ടോണിന്റെ ബ്രാൻഡ് അംബാസിഡർ ആയതിനാൽ ദീപികയെ കൊണ്ട് തന്നെ അവർ ഇത് അനാവരണം ചെയ്തു. അങ്ങനെ വേൾഡ് കപ്പ് കളിക്കളത്തിലെ ഇന്ത്യൻ സാന്നിധ്യമായി മാറി ദീപിക.

ലോകകപ്പ് വേദിയിൽ എത്തിയ ദീപികയുടെ വസ്ത്രത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള വാസ്തവങ്ങൾ ഒന്നുമറിയാതെയുള്ള ഭാവനകൾ മാത്രമായിരുന്നു അത്. ലൂയി വിട്ടോണിന്റെ ക്രിസ്പ് വൈറ്റ് ഷർട്ടും ബ്രൗൺ നിറത്തിലുള്ള ജാക്കറ്റും ആയിരുന്നു ദീപിക ധരിച്ചത്. ഇതിനു മുമ്പും പല വേദികളിൽ ആഗോളതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക എത്തിയിട്ടുണ്ടെങ്കിലും ലോക വേൾഡ് കപ്പിൽ ലോകം മുഴുവൻ കണ്ട ചടങ്ങിൽ ദീപികയുടെ സാന്നിധ്യം ഒരിക്കലും മറക്കാത്ത ഒന്നായി മാറി.

സാധാരണയായി രണ്ട് പ്രധാന ആളുകളാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. ഒന്ന് ഇതിനു മുമ്പ് ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും രണ്ടാമത് ലോകകപ്പ് കൊണ്ടു വരുന്ന പെട്ടി സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസിഡറും ആയിരിക്കും. ഇത്തവണ പെട്ടി സ്പോൺസർ ചെയ്ത ലൂയി വിറ്റോണിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്ന ദീപികയ്ക്കൊപ്പം 2010 ലോകകപ്പ് നേടിയ സ്പെയിനിന്റെ ഈ വർഷത്തെ ക്യാപ്റ്റനായ ഐക്കർ കാസില്ലസായിരുന്നു ഒപ്പം ഉണ്ടായിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply