ആ ചാനൽ അവതാരിക വരെ തന്റെ ശരീരത്തെ പരിഹസിച്ചു- സ്ത്രീകൾ പരിഹസിക്കുമ്പോൾ സഹിക്കാനാവാത്ത സങ്കടം എന്ന് ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന വിനയൻ സംവിധാനം ചെയ്ത സിനിമയിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കുവാൻ നടിയായ ഹണി റോസിനു സാധിച്ചു. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് പൊതുവേദികളിൽ ഹണി എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോസും വീഡിയോയും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്. ഈയിടെയായി താരം കൂടുതലായും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത് പല ഉദ്ഘാടനത്തിലൂടെയും ആണ്. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വരുന്നത് തന്നെ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഉദ്ഘാടനത്തിനായി താരത്തിനെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഹണി റോസ് പറയുന്നത് സോഷ്യൽ മീഡിയയിൽ മാത്രമല്ല ടെലിവിഷൻ ചാനലുകളിലൂടെയും തനിക്ക് ബോഡി ഷേമിങ്ങ് നേരിടേണ്ടി വരുന്നുണ്ടെന്ന്. തൻ്റെ ശരീരത്തെക്കുറിച്ച് സ്ത്രീകൾ തന്നെ പരിഹസിക്കുന്നത് കേൾക്കുമ്പോൾ സങ്കടം ഉണ്ടെന്നും. നടി ഉദ്ഘാടനങ്ങൾക്ക് പോകുന്ന സമയത്തുള്ള ഡ്രസ്സിംഗ് രീതിയെക്കുറിച്ച് നിരവധി ട്രോളുകൾ വരാറുണ്ട്. ഒരു പരിധിവരെയൊക്കെ അത് താൻ ആസ്വദിക്കാറുണ്ട് എന്നും പറഞ്ഞു.

എന്നാൽ പരിധി വിടുന്ന സമയങ്ങളിൽ അത് തന്നെ ഒരുപാട് ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു. വളരെ മോശമായ തരത്തിലുള്ള ബോഡി ഷെയ്‌മിങ്ങിന് താൻ ഇരയായിട്ടുണ്ടെന്നും ഒരാളുടെ ശരീരത്തെക്കുറിച്ച് കളിയാക്കുന്നത് കേൾക്കുന്നത് അത്ര രസമുള്ള കാര്യമല്ലെന്നും പറഞ്ഞു. ആദ്യം ട്രോളുകൾ കേട്ട സമയത്തൊക്കെ എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും പിന്നെ അത് താനും വീട്ടുകാരും വലിയ കാര്യമാക്കി എടുക്കാറില്ലെന്നും പറഞ്ഞു.

ഒരു പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരിക ചോദിക്കുന്നുണ്ട് ഹണി റോസ് മുന്നിലൂടെ പോയാൽ എന്തുതോന്നും എന്ന്. അതിനുശേഷം അവതാരിക പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ നടൻ മാന്യമായി എന്തു തോന്നാൻ ഒന്നും തോന്നില്ല എന്ന് പറയുകയായിരുന്നു. ചോദ്യം ചോദിച്ചുള്ള അവതാരികയുടെ ചിരി തനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി എന്നും പറഞ്ഞു. ഇനി അതേ ആളുകൾ തന്നെ അഭിമുഖത്തിന് വിളിച്ചു കഴിഞ്ഞാൽ ബോഡി ഷേമിങ് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ വിഷമം ഉണ്ടാകാറുണ്ടോ എന്നായിരിക്കും ചോദിക്കുക.

തന്നെ കളിയാക്കി ചിരിച്ചവർ തന്നെ തൻ്റെ വിഷമത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യും. കൂടാതെ ഒരു ചാനലിൽ ഒരു കൊമേഡിയൻ പറഞ്ഞത് ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റും എന്ന്. ഇത്തരം മോശം അവസ്ഥകളാണ് നമ്മുടെ സമൂഹത്തിൽ ഉള്ളതെന്നും പറഞ്ഞു. ഈ തരത്തിലുള്ള കാര്യങ്ങളൊക്കെ കേൾക്കുന്നത് താൻ ഇപ്പോൾ അവഗണിക്കാറാണ് പതിവെന്നും ഹണി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply