വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഹണി റോസ്. ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ ഹണി റോസ് നിരവധി വിവാദങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വസ്ത്രധാരണവും ഒക്കെ പലപ്പോഴും പലർക്കും ട്രോളുകൾക്ക് കാരണമാകുന്നവയാണ്. മോഡേൺ വേഷത്തിലും ട്രഡീഷണൽ ലുക്കിനും ഒരേപോലെ പ്രത്യക്ഷപ്പെടാനുള്ള താരം ഇപ്പോൾ ഫോട്ടോഷൂട്ടിൽ മുണ്ടും ബ്ലൗസും ധരിച്ച് എത്തിയതാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
കസവു മുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് ഒരു മിനിമൽ മേക്കപ്പിൽ ആഭരണങ്ങൾ ഒന്നും അണിയാതെ അതീവ സുന്ദരിയായി മാലേയം മാറോട് അലിഞ്ഞു എന്ന ഗാനത്തിനൊപ്പം ഉള്ള വീഡിയോയിലാണ് താരം എത്തിയിരിക്കുന്നത്. ഒരു പൊട്ടും ചുവന്ന ലിപ്സ്റ്റിക്കും മാത്രമാണ് മുഖത്ത് ചമയങ്ങളായി ഉള്ളത്. ഒരു തമ്പുരാട്ടി കുട്ടിയുടെ ഗെറ്റപ്പിൽ ആണ് താരം എത്തിയിരിക്കുന്നത്. എത്ര മനോഹരമാണ് താരത്തെ കാണാൻ ഒരു മേക്കപ്പും ഇല്ലാതിരുന്നിട്ട് കൂടിയെന്നാണ് പലരും ചോദിക്കുന്നത്. ഒരു കമ്മൽ പോലും ഇടാതെ ഇത്ര സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല എന്ന് പലരും പറയുന്നുണ്ട്. സുന്ദരി വിത്ത് റൈറ്റ് ഹണി എന്നാണ് ഒരാൾ ചോദിച്ചത്.
ഹണി റോസിന്റെ വീഡിയോയും ഫോട്ടോയും എത്തിയാൽ നെഗറ്റീവ് കമന്റുകളുമായി എത്തുന്ന കുറച്ച് ആളുകളും ഉണ്ട്. അത്തരത്തിൽ ചിലർ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിനെ കളിയാക്കുന്നുണ്ട്. ഇതിനിടയിൽ ന്യൂജനറേഷൻ കള്ളിയൻകാട്ട് നീലി എന്ന് വിശേഷിപ്പിച്ച ചില ആളുകളും ഉണ്ട്. ഇതിനിടയിലുള്ള ഒരു കമന്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തൊക്കെ ഫോട്ടോഷൂട്ട് നടത്തിയതാണ് ഹണി റോസിന് ഫീൽഡിൽ പിടിച്ചുനിൽക്കാൻ ആവുക ആണുങ്ങൾ ലൈക്കും കമന്റും ഇടുന്നതുകൊണ്ട് പെണ്ണ് സെക്സി ആയിട്ട് വരുന്നു. ഇതുപോലെ ഒരു തോർത്തും ആയി ആൺ വന്നാൽ എത്ര പെണ്ണുങ്ങൾ ലൈക്കും കമന്റും നൽകും ഇങ്ങനെയാണ് ഒരാൾ ചോദിച്ചത്.
അതേസമയം തന്നെ കുറിച്ച് പലപ്പോഴും മോശം പ്രതികരണങ്ങൾ നടക്കുന്നുണ്ട് എന്ന് അറിയാമെങ്കിൽ പോലും താരം യാതൊരുവിധത്തിലും ഇതിനെതിരെ പ്രതികരിക്കാറില്ല ഹണി. രണ്ട് കൈകൾ കൂടി കൂട്ടി അടിക്കുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് പറയുന്നതുപോലെയാണ് ഹണി റോസ് ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കാതിരിക്കുന്നത്. ചില സാഹചര്യങ്ങളിൽ മൗനം വിദ്വാനു ഭൂഷണം എന്ന രീതി തന്നെയാണ് നല്ലത് എന്ന് പലരും പറയുന്നുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി ഹണി റോസ് മാറാറുണ്ട്. അതോടൊപ്പം തന്നെ ഉദ്ഘാടനങ്ങളുടെ ഭാഗമായും താരം മാറുന്നുണ്ട്.