ഉദ്‌ഘാടനത്തിനു പോകാൻ വൈകിയപ്പോൾ ബെഡ്ഷീറ്റ് എടുത്ത് ഉടുത്തു വന്നേക്കുന്നു എന്നാണ് ഹണിക്ക് എതിരെ ആക്ഷേപം !

സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ സൈബർ ആക്രമണം നേരിടേണ്ടിവരുന്ന ഒരു വ്യക്തിയാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളോ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയാണെങ്കിൽ അതിന് വലിയ തോതിലുള്ള ഒരു സൈബർ ആക്രമണം ലഭിക്കും എന്നുള്ളത് ഉറപ്പാണ്. ഇപ്പോൾ അത്തരത്തിൽ വീണ്ടും താരത്തിന്റെ ഒരു ഉദ്ഘാടന വീഡിയോയ്ക്ക് താഴെയാണ് രസകരമായ കമന്റുകളുമായി ആളുകൾ എത്തിയിരിക്കുന്നത്. മൈജിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്നപ്പോൾ ചിലർ പങ്കുവയ്ക്കുന്ന കമന്റുകളാണ് ശ്രദ്ധ നേടുന്നത്.

എന്തൊക്കെയാണ് നമ്മൾ സഹിച്ചത് കൊറോണ, പ്രളയം, നിപ്പ എല്ലാത്തിനെയും നമ്മൾ അതിജീവിച്ചില്ലേ.? ഇതും നമ്മൾ അതിജീവിക്കും. ഹണിയമ്മായി ഉടുത്തിരിക്കുന്നത് ബെഡ്ഷീറ്റ് ആണോ, എന്ന് തുടങ്ങി വസ്ത്രത്തെ വരെ വിമർശിച്ചുകൊണ്ടുള്ള സൈബർ ആക്രമണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. പൾസർ സുനിയണ്ണ നീ എവിടെയാണ് ഇത്തരത്തിലുള്ള കമന്റുകളൊക്കെ വരുന്നുണ്ട്. അടുത്തകാലത്ത് ഹണി റോസ് ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ബോഡി ഷെമിങ് ഏറ്റവും അങ്ങേ അറ്റത്തെ ലെവലിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോകുന്നത് എന്നും നിയമപരമായി ഇതിനെയൊക്കെ നേരിടേണ്ട ഒരു അവസ്ഥയിലാണ് താനെന്നും ഒക്കെ ആയിരുന്നു താരം പറഞ്ഞിരുന്നത്. എന്നാൽ ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ എറ്റെടുക്കുകയായിരുന്നു ചെയ്തത്. വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഒരു രാജകീയ എൻട്രി ഹണി റോസ് നടത്തുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ ഹണി റോസിന് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചത്.

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കൊപ്പവും അഭിനയിക്കുവാനും താരത്തിന് അവസരം ലഭിച്ചിരുന്നു. ഇതൊക്കെ ഒരു മികച്ച കരിയർ ഉയർത്താൻ താരത്തെ സഹായിക്കുകയായിരുന്നു ചെയ്തത്. ഏറെ മനോഹരമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചിരുന്നു. നിലവിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം എന്നതാണ് സത്യം. ഇതിനിടയിൽ ഉദ്ഘാടനങ്ങളിലും മറ്റും താരം എത്തുകയും ചെയ്യാറുണ്ട്. സൈബർ ആക്രമണങ്ങൾ വർധിക്കാറുണ്ട് എങ്കിലും അതിലൊന്നും ഗൗനിക്കാതെയാണ് താരം മുൻപോട്ടു പോകുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply