ബ്ലാക്ക് ടോപ്പും മിഡിയും അണിഞ്ഞു ആലുവയുടെ മനം മയക്കിക്കി മലയാളത്തിന്റെ സൗന്ദര്യ റാണി ഹണി റോസ് !

honey rose latest

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള മനസ്സ് കീഴടക്കിയ നടിയാണ് ഹണി റോസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ രംഗത്തും ഹണി ഒട്ടും പിറകിലല്ല. ട്രെൻഡിങ് ആയ വസ്ത്രങ്ങളും, ആക്സസറികളും അതോടൊപ്പം തന്നെ അതിമനോഹരമായ മേക്കപ്പ് ലുക്കിലും ആണ് ഹണി പൊതുവേദികളിൽ എപ്പോഴും എത്താറ്. താരത്തിൻ്റെ ഫോട്ടോഷോട്ടുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫോട്ടോസും ഒക്കെ തന്നെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആകാറുണ്ട്. ഈയിടെയായി താരം അധികം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പല ഇനോഗറേഷനിലൂടെയാണ്. ഹണി റോസ് ഉദ്ഘാടനം ചെയ്യാൻ വരുന്നത് തന്നെ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് ഉദ്ഘാടനത്തിനായി താരത്തിനെ വിളിക്കുന്നത്.

ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഈ ഫോട്ടോകൾക്കൊക്കെ തന്നെ താരം നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരത്തിനെതിരെ കിട്ടുന്ന ട്രോളുകൾ എല്ലാം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ആലുവയിലെ UNIB മേക്കപ്പ് സ്റ്റുഡിയോ ആൻഡ് ബൊട്ടീക്കിൻ്റെ ഉദ്ഘാടനത്തിന് പോയപ്പോഴുമുള്ള വീഡിയോ ആണ്.

അമേരിക്കയിലെ തന്നെ ഏറ്റവും നല്ല ബ്രാൻഡ് ആയ റൂഷ് എന്ന പ്രോഡക്റ്റിൻ്റെ ലോഞ്ചിങ് ആ വേദിയിൽ വെച്ച് നടന്നു. ഹണി റോസിനെ കാണുവാൻ വേണ്ടി നിരവധി ആളുകളാണ് അവിടെ തടിച്ചുകൂടിയത്. ബ്ലാക്ക് ടോപ്പും സ്കേർട്ടും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടായിരുന്നു ഹണിറോസ് ഉദ്ഘാടന വേദിയിൽ എത്തിയത്. അവിടെവെച്ച് ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും ഒക്കെ ആളുകൾ തടിച്ചുകൂടി. ആലുവയെ തന്നെ ഹരം കൊള്ളിച്ചു കൊണ്ടായിരുന്നു നടി അവിടെ എത്തിയത്.

ഹണി റോസ് പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോഡിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും വളരെ പാടുപെട്ടാണ് പോലീസുകാർ കാണികളെ നിയന്ത്രിക്കുകയും ചെയ്തത്. ഹണി റോസിനെ ഇതിനു മുൻപ് ഇത്രയും ലുക്കിൽ കണ്ടിട്ടില്ല അത്രയും സുന്ദരി ആയിട്ടായിരുന്നു ഹണി വേദിയിലെത്തിയത്. ആളുകളെല്ലാം തന്നെ ഹണി റോസിൻ്റെ വാക്കുകൾ കേൾക്കുവാൻ കാതോർത്തു നിൽക്കുകയായിരുന്നു. ഏറ്റവും ലേറ്റസ്റ്റ് ആയ ടെക്നോളജികൾ ആണ് ഈ ബൊട്ടീക്കിൽ ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വേദിയിൽ ഹണിയോടൊപ്പം തന്നെ ആലുവ മുൻസിപ്പൽ ചെയർമാൻ എംഒ ജോണും ഉണ്ടായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply