താൻ ഒരു കാരണവശാലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ് – താരം അതിനു പറഞ്ഞ കാരണം കേട്ട് തലയിൽ കൈവെച്ച ആരാധകർ

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ഹണി റോസ്. പിന്നീട് നിരവധി ആരാധകരെയും ഹണിറോസ് സ്വന്തമാക്കി. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഹണി റോസിന്റെ അഭിനയ ജീവിതത്തിൽ വലിയ തോതിലുള്ള വഴിത്തിരിവുകൾ ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ഈ കഥാപാത്രത്തിന് ശേഷമാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇന്ന് സൂപ്പർ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങുകയാണ് ഹണി റോസ്. ജയറാം മോഹൻലാൽ തുടങ്ങി പ്രധാന താരങ്ങളുടെ ഒപ്പം എല്ലാം അഭിനയിക്കുവാൻ ഹണിക്ക് ഭാഗ്യം ലഭിച്ചു കഴിഞ്ഞു. മോഹൻലാലിനൊപ്പം കനൽ ഇട്ടിമാണി മൂവി സ്റ്റാറ്റസ് ബിഗ് ബ്രദർ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് എത്തിയിട്ടുള്ളത്.

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പലപ്പോഴും ഹണി റോസിനെ തേടി എത്തിയിട്ടുള്ളത്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഒരു കടുത്ത തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഹണി റോസ്. താൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണ് ഹണി റോസ് പറയുന്നത്. വിവാഹജീവിതം ആഗ്രഹിക്കുന്നില്ല എന്നും തന്റെ ജീവിതത്തിൽ ഒരിക്കലും വിവാഹം ഉണ്ടാവില്ലെന്നാണ് ഹണിയുടെ തീരുമാനം. സിനിമയിൽ വളരെ ആക്ടീവ് ആകണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. ജീവിതം ആസ്വദിക്കാൻ ആണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. മലയാളം, തമിഴ്, തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ തന്നെയായിരുന്നു ഹണി റോസ് മനോഹരമാക്കുന്നത്.

നിരവധി ആരാധകരെ സ്വന്തമാക്കിയ ഹണി റോസ് ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതുപുത്തൻ ഗ്ലാമർ ചിത്രങ്ങളൊക്കെ താരം പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പൊ ഉദ്ഘടാനങ്ങളും മറ്റും ആയി തിരക്കിൽ കൂടിയാണ് ഹണി റോസ്. ഹണി റോസിന്റെ നിർണ്ണായക തീരുമാനത്തിന് പിന്നിലുള്ള കാരണം എന്നാണ് ഇപ്പോൾ പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ഉണ്ടായ കാരണം എന്താണ് എന്ന് പ്രേക്ഷകർ കമന്റുകളിലൂടെയും മറ്റും താരത്തോട് ചോദിക്കുന്നുണ്ട്.

എന്നാൽ വ്യക്തമായ ഒരു മറുപടി നടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തിട്ടില്ല. മലയാളത്തിൽ വേണ്ടത്ര പ്രാധാന്യമുള്ള വേഷങ്ങൾ അടുത്ത കാലം മുതലാണ് ഹണി റോസിനെ തേടിയെത്തുന്നത് എന്നതാണ് സത്യം. അതുവരെ വളരെ ചെറിയ കഥാപാത്രങ്ങളിൽ ആയിരുന്നു നടി ഒതുങ്ങി പോയിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സും ഹണി റോസിന് ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply