സാരിയിൽ ഞാൻ സുന്ദരി ആണെന്ന് ആളുകൾ പറയാറുണ്ട് ! തനിക്ക് കൂടുതൽ ചേരുന്നത് സാരി ആണെത്രേ

മലയാള സിനിമയിൽ ഇന്ന് നിരവധി ചിത്രങ്ങളിൽ തിരക്കുള്ള നായികന്മാരുടെ കൂട്ടത്തിൽ എണ്ണം പറഞ്ഞ നടിയാണ് ഹണി റോസ്. വിനയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെ തുടക്കം കുറിച്ച് ഹണി റോസ്. പിന്നീട് നിരവധി ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഉദ്ഘാടനങ്ങളിൽ ഒക്കെ സ്ഥിര സാന്നിധ്യമായി ഹണി മാറിയിട്ടുണ്ട്. പൊതുവെ തന്റെ ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ വ്യത്യസ്ത ആണ് ഹണി റോസ്. ഒട്ടുമിക്ക ഉദ്ഘാടന വേദികളിലും താരം ധരിക്കുന്നത് സാരിയാണ്,

പക്ഷെ തന്റെതായ വ്യത്യസ്തത സാരിയിൽ താരം കൊണ്ടുവരാറുണ്ട്. ആ വേഷത്തിൽ ഹണിയെ കാണാൻ ഒരു പ്രത്യേക ലുക്ക് ആണെന്നാണ് പ്രേക്ഷകർ പൊതുവെ അഭിപ്രായപെടാറുള്ളത്. സാരിക്കൊപ്പം ട്രെഡിഷണൽ മോഡേൺ ആഭരണങ്ങളും താരമണിയാറുണ്ട്. കൃത്യമായ ആഭരണം തിരഞ്ഞെടുത്ത് തന്നെയാണ് അണിയുന്നത്. അതൊക്കെ തന്നെയാണ് താരത്തിന്റെ സൗന്ദര്യം മികച്ചത് ആക്കി കാണിക്കുന്നതും.

ഫാഷൻ സെൻസിൽ ഒരുപാട് ശ്രെദ്ധിക്കുന്ന ആളാണ് ഹണി ആണെന്ന് പ്രേക്ഷകർ പൊതുവേ പറയുന്നത്. സാരിയാണ് താരത്തിന് കൂടുതൽ ഇണങ്ങുന്ന വേഷമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ തന്റെ ഫാഷൻ സങ്കല്പം എന്താണ് എന്ന് മനസ്സ് തുറക്കുക ആണ് ഇപ്പോൾ ഹണി റോസ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണി റോസ് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഹണിയുടെ വാക്കുകൾ ഇങ്ങനെ ” സത്യത്തിൽ എനിക്ക് സാരിയോട് വലിയ ഇഷ്ടം ഇല്ല. സാരിയിൽ ഞാൻ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര താല്പര്യം ഉള്ള കാര്യമല്ല. രാവിലെ മുതൽ വൈകിട്ട് വരെ സാരിയുടുത്ത് നടക്കുക തന്നെ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

സിനിമയിൽ ആണെങ്കിൽ പോലും സാരി ധരിക്കുന്ന കഥാപാത്രം വരല്ലേന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. എനിക്ക് ധരിക്കാൻ ഒരുകാലത്തു ഇഷ്ടം ഗൗൺ ആയിരുന്നു. ഏറെക്കാലം ഗൗൺ ആയിരുന്നു അണിയുന്ന വേഷം. ആ വേഷം എനിക്ക് തന്നെ ബോറടിച്ചപ്പോൾ അത് മാറ്റി. പിന്നെ ജീൻസ് ഇടാൻ പൊതുവെ അധികം താല്പര്യം ഇല്ല. അടുത്തകാലത്ത് ആണ് പാൻസ് ധരിച്ചു തുടങ്ങിയത്. ജീൻസിലും കംഫർട്ടബിൾ ഉള്ളത് പാൻസ് ആണ്. ഹണിയുടെ ഈ വാക്കുകൾ കേട്ട് പ്രേക്ഷകർ പറയുന്നത് സാരി തന്നെയാണ് താരത്തിന് ഇണങ്ങുന്നത് എന്നാണ്. നിരവധി ആളുകളാണ് താരത്തിനോട്‌ ഈ കാര്യം കമന്റുകളായി അറിയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply