ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധന്യ രാജേഷ്. പേര് അങ്ങനെയാണെങ്കിലും ആളുകൾക്ക് പരിചയം ഹെലൻ ഓഫ് സ്പാർട്ട എന്ന് പറഞ്ഞാൽ മാത്രമേ താരത്തിനെ മനസ്സിലാവുകയുള്ളൂ. സോഷ്യൽ മീഡിയ പേജുകളിൽ താരം അറിയപ്പെടുന്നതും അങ്ങനെ തന്നെയാണ്. ടിക് ടോകിലും ഇൻസ്റ്റയിലും നിരവധി ഫോളോവേഴ്സാണ് താരത്തിന് ഉള്ളത്. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിത്തന്നെ താരം പ്രവർത്തിക്കുന്നുമുണ്ട്. തനിക്കെതിരെ സംസാരിക്കുന്ന വരെ ലൈവിൽ കൂടി വന്ന് കൈകാര്യം ചെയ്യുന്നതാണ് താരത്തിന്റെ രീതി എന്ന് പറയുന്നത്.
ജാങ്കോ സ്പേസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്ന ചില സത്യങ്ങളാണ് വൈറൽ ആയി മാറുന്നത്. ഫോണിൽ കൂടി തനിക്കെതിരെ വരുന്ന വിമർശനങ്ങളോട് പ്രതികരിക്കുന്ന താരത്തിന് നേരിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇതിന് താരം പറഞ്ഞ അനുഭവം ഇങ്ങനെയാണ്.
ഇതുവരെ എനിക്ക് അതിനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. എനിക്ക് റിയൽ ലൈഫിൽ അങ്ങനെ പ്രതികരിക്കാനുള്ള അവസരം വന്നിട്ടുമില്ല. പിന്നെ എന്താണ് ആരും എന്നെ തോണ്ടാത്തത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇതുവരെ എനിക്ക് അങ്ങനെ അനുഭവം വന്നിട്ടില്ല എന്നും എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ഞാൻ പ്രതികരിച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്.
എന്റെ കണ്ണിൽ തെറ്റായി കാണുന്നതിന് ഞാൻ പ്രതികരിക്കും. എന്റെ ശരികൾ ചിലപ്പോൾ മറ്റുള്ളവർ സ്വീകരിക്കണമെന്നില്ല. പക്ഷേ അത് എനിക്ക് ഒരു പ്രശ്നമല്ല. ഞാൻ സന്തോഷവതി ആണോ എന്ന് കാര്യം മാത്രമാണ് പ്രതികരിച്ചു കഴിയുമ്പോൾ ആലോചിക്കാൻ ഉള്ളത് എന്നും പറയുന്നുണ്ട് അഭിമുഖത്തിൽ താരം. പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വ്യക്തി തന്നെയാണ് ഹെലൻ ഓഫ് സ്പാർട്ട. വിമർശിക്കുന്നവരുടെ പേരു പറഞ്ഞാണ് ലൈവിൽ താരം കിടിലൻ മറുപടികൾ നൽകാറുള്ളത്. ഈ മറുപടികളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് താരം. താരത്തിന്റെ ഇൻസ്റ്റ റീലുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.