ലഗിൻസ് ധരിച്ചു വന്നതിന് അധ്യാപികയോട് മോശമായി പെരുമാറി പ്രധാന അധ്യാപിക. തുടർന്ന് പ്രധാന അധ്യാപികക്കെതിരെ ഡിഇഒക്ക് പരാതി നൽകി അധ്യാപിക. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവൺമെന്റ് സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാന അധ്യാപികയ്ക്കെതിരെ പരാതി നൽകിയത്. എടപ്പറ്റ ഗവൺമെന്റ് സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ആണ് പരാതി നൽകിയ സരിത രവീന്ദ്രനാഥ്. രാവിലെ സ്കൂളിലെത്തിയ സരിത പ്രധാന അധ്യാപികയുടെ മുറിയിൽ ചെന്നപ്പോൾ ആണ് സംഭവം നടക്കുന്നത്.
സ്കൂളിൽ ഏതോ കുട്ടി യൂണിഫോം ധരിക്കാത്തതിനെ ചൊല്ലിയുള്ള സംസാരം സരിതയുടെ വസ്ത്രധാരത്തിൽ എത്തുകയായിരുന്നു. ഇതോടെ കുട്ടികൾ യൂണിഫോം ധരിക്കാത്തത് സരിത ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണ് എന്ന് വരെ പ്രധാന അധ്യാപിക പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേ ആണ് അധ്യാപിക ആ കാര്യങ്ങൾ വ്യക്തമാക്കിയത്. രാവിലെ ഒപ്പിടാൻ പ്രധാനാധ്യാപികയുടെ മുറിയിൽ ചെന്നപ്പോൾ ആയിരുന്നു സരിതയുടെ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാന അദ്ധ്യാപിക പറഞ്ഞത്.
കുട്ടികളൊന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെയൊക്കെ പറയുന്നത്, നിങ്ങളുടെ വസ്ത്രധാരണമൊക്കെ ഇങ്ങനെയല്ലേ എന്ന് അധ്യാപിക കുറ്റപ്പെടുത്തി. ഇതോടെ തന്റെ വസ്ത്രധാരണത്തിന് എന്താണ് പ്രശ്നം എന്ന് സരിത ചോദിച്ചു. അധ്യാപിക ലെഗിൻസ് ധരിച്ചു വന്നതു കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രധാന അധ്യാപികയുടെ പ്രതികരണം. മാന്യതയ്ക്കും അധ്യാപന ജോലിക്കും നിരക്കാത്തതായി വസ്ത്രം ധരിച്ച് ഇതുവരെ ആരും സ്കൂളിൽ വന്നിട്ടില്ല എന്നായിരുന്നു പ്രധാന അധ്യാപിക പറഞ്ഞത്.
ഇത് ഒരുപാട് വേദനിപ്പിച്ചു എന്ന് സരിത പറയുന്നു. കാരണം അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന നിയമം നിലനിൽക്കെ ഇങ്ങനെയൊരു അനുഭവം ഉണ്ടായത് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കി എന്ന് സരിത ടീച്ചർ പ്രതികരിച്ചു. അതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടു പോയതെന്നും ടീച്ചർ പറയുന്നു. ഇന്ന് അധ്യാപകർ ജീൻസ് വരെ ധരിച്ച് സ്കൂളുകളിൽ എത്തുന്ന ഒരു കാലത്ത് ലെഗിൻസ് ഇട്ടു വന്നതാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ജീൻസ് ഇട്ടു വരുന്ന അധ്യാപകരോട് ഇതൊന്നും ചോദ്യം ചെയ്യുന്നത് താൻ കണ്ടിട്ടില്ല. നിയമപരമായി ധരിക്കാൻ പറ്റുന്ന വസ്ത്രം മാത്രമാണ് താൻ ധരിച്ചത് എന്നും തന്റെ സംസ്കാരം വേറെയാണ് എന്നുള്ള തരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ധ്യാപിക തീർത്തു പറഞ്ഞു. അതിനാൽ ആണ് പ്രൊബേഷനിലുള്ള അധ്യാപിക ആയിരുന്നിട്ടും ഈ സാഹചര്യത്തിൽ പോലും പരാതി നൽകിയത്.
സൗകര്യപ്രദമായ വസ്ത്രം ധരിച്ച് വരാം എന്ന് സർക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു നിയമം നിലനിൽക്കവേ ഇത്തരം ഒരു സംഭവം അംഗീകരിച്ചു കൊടുക്കേണ്ട കാര്യമില്ലല്ലോ. ഈ സംഭവത്തോടെ മാനസികമായി തളർന്നുപോയ അധ്യാപിക രാവിലെ മുഴുവൻ കരയുകയായിരുന്നു എന്നും പങ്കു വെച്ചു. ഈ സംഭവത്തെക്കുറിച്ച് പ്രധാന അധ്യാപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. മേലധികാരികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാമെന്നാണ് പ്രധാന അധ്യാപിക വ്യക്തമാക്കുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ഈ കാര്യത്തിൽ പ്രധാന അധ്യാപികൈയുടെ കൂടെ ആണ് എന്നതാണ് വാസ്തവം. കുട്ടികൾ മാതൃകയാക്കേണ്ട അധ്യാപകർ മാന്യമായ രീതിയിൽ ആയിരിക്കണം സ്കൂളിൽ വരേണ്ടത് എന്നാണ് അവരുടെയും നിലപാട്.