13 വർഷത്തെ സന്തോഷവും സമാധാനവും നിറഞ്ഞ ദാമ്പത്യ ജീവിതത്തിന് പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷഫ്‌നയും സജിനും

സജിൻ പ്ലസ് ടു എന്ന മലയാള സിനിമയിലൂടെ ആണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. കുറെ നാളുകൾക്കു ശേഷം സജിൻ ഒരു പരമ്പരയിലൂടെയാണ് തിരിച്ചുവന്നിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്. സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ ആ കഥാപാത്രത്തിന് ഇറങ്ങി ചെല്ലാൻ കഴിഞ്ഞിട്ടുണ്ട്. സച്ചിൻ ഇപ്പോൾ മലയാളികളുടെ വീട്ടിലെ ഒരു അംഗമായി മാറിയിരിക്കുന്നു.

പ്ലസ് ടു എന്ന സിനിമയിൽ നായികയായിരുന്ന ഷഫ്‌നയെ ആണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. സജിനും ഷഫ്‌നയും ഇപ്പോൾ സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ്. പ്ലസ് ടു എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇവർ രണ്ടുപേരും പരിചയത്തിൽ ആയത് അതിനുശേഷം ആണ് പ്രണയത്തിലായത്. സജിൻ ആദ്യമായി ഷഫ്‌നയെ കാണുന്നത് മോഹൻലാലിൻ്റെ ഭഗവാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കാണുവാൻ പോയപ്പോഴാണ് ആ സമയത്തൊക്കെ ഷഫ്‌ന ബാലുതാരമായി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പിന്നീടാണ് ഷഫ്‌ന നായികയായിഎത്തിയത്. സജിൻ പ്ലസ് ടു എന്ന ചിത്രത്തിലെ നായകൻ്റെ സുഹൃത്തായാണ് അഭിനയിച്ചത്. അതിലെ നായികയായിരുന്നു ഷഫ്‌ന. ഷൂട്ടിംഗ് തുടങ്ങിയ സമയത്തൊന്നും ഇവർ തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് അവസാനിക്കായനായ സമയത്താണ് ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടത്. ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇവരുടെ വിവാഹം ഒരു വിവാദമായിരുന്നു.

രണ്ടു വീട്ടുകാരുടെയും സമ്മതമില്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് പിണക്കം ഒക്കെ മാറി വീട്ടുകാർ സ്വീകരിച്ചു. സജിനും ഷഫ്‌നയും പരിചയപ്പെട്ടിട്ടും പ്രണയിച്ചു തുടങ്ങിയിട്ടും ഇന്നേക്ക് 13 വർഷമായി. സജിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് താരങ്ങളുടെ ഒമ്പതാം വിവാഹ വാർഷിക വിശേഷങ്ങളാണ്. സജിനെ വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് ഷഫ്‌നയും വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.

13 വർഷമായി പരിചയപ്പെട്ടിട്ടെങ്കിലും അത് 13 ദിവസങ്ങൾ മാത്രമായാണ് തനിക്ക് തോന്നുന്നത് എന്ന് ഷഫ്‌ന പറഞ്ഞു. സജിനോടൊപ്പം ഉള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഇനി മുന്നോട്ടും ഇതുപോലെ തന്നെയാവണമെന്നും ആഗ്രഹിക്കുന്നു എന്ന കുറിപ്പും ഷഫ്‌ന പങ്കുവെച്ചു. സജിനും ഷഫ്‌നയും ഷൂട്ടിംഗ് തിരക്കിലൊക്കെയാണ്. അതുകൊണ്ടുതന്നെ രണ്ടുപേരും ഒരുമിച്ച് വീട്ടിലുണ്ടാകുന്നത് വളരെ ചുരുക്കം ദിവസങ്ങളിലാണ്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ സജിനൊപ്പം പോകാറുണ്ട്.

സാന്ത്വനം പരമ്പരയിലെ എല്ലാ താരങ്ങളുമായും നല്ല കൂട്ടിലാണ് ഷഫ്‌ന. ശിവൻ എന്നാണ് ആളുകളൊക്കെ ഇപ്പോൾ വിളിക്കുന്നതെന്നും അതിൽ സന്തോഷം മാത്രമേ ഉള്ളൂ കാരണം പ്രേക്ഷകർ ആ കഥാപാത്രത്തോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് അങ്ങനെ വിളിക്കുന്നതെന്നും സജിൻ പറഞ്ഞു.
മിന്നലെ ബെസ്റ്റ് ആക്ടർ അവാർഡ് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തിനാണ് കിട്ടിയത്. സജിൻ പറയുന്നത് അതിനു കാരണം തൻ്റെ ഭാര്യയായ ഷഫ്‌നയാണ്. ഷഫ്‌ന കാരണമാണ് സ്വാന്തനത്തിലേക്ക് അഭിനയിക്കാൻ എത്തിയത്. അവാർഡ് കിട്ടിയതിന് സച്ചിൻ തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply