ഈജിപ്തിൽ തകർപ്പൻ ഹണിമൂൺ ആഘോഷവുമായി മലയാളികളുടെ പ്രിയ നടി !

hansika

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഹൻസിക മോട്വാനി. ബാലതാരമായി സിനിമയിലേക്കു അരങ്ങേറ്റം കുറിച്ച നടിപിന്നീട് നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു. ഈ അടുത്തിടെ ആയിരുന്നു ഹൻസിക മോട്വാനിയുടെ വിവാഹം നടന്നത്. ജയ്പൂരിൽ വെച്ചായിരുന്നു വളരെ ആഘോഷപൂർവ്വമായി നടിയുടെ വിവാഹം നടന്നത് . ഹൻസികയുടെ ഭർത്താവ് ബിസിനസുകാരനായ സോഹൈൽ ഖാത്യൂര്യയെ ആണ്. സിന്ധി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നിരുന്നത്. നിരവധി സെലിബ്രിറ്റികളും മറ്റ് താരങ്ങളും നടിയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

സെലിബ്രിറ്റികളെ മാത്രമായിരുന്നില്ല നടി തന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്. പാവപ്പെട്ട വീട്ടിലെ കുഞ്ഞുങ്ങളെയും താരം വിവാഹ ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. അവർക്കുള്ള വസ്ത്രങ്ങളും മറ്റും താരം നേരത്തെ തന്നെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾക്കൊപ്പം താരം ഫോട്ടോകളും എടുത്തിരുന്നു. റോബിൻ ഹുഡ് ഫാമിലി എന്ന സന്നദ്ധ സംഘടന വഴിയായിരുന്നു ഹൻസിക ഇത്തരമൊരു നന്മ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തിരുന്നത്.
തൃശൂർ പൂരം മേളപ്രമാണി പെരുവനം കുട്ടന്മാരാരെ ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് പുറത്തക്കി പാറമേക്കാവ് ദേവസ്വം

വിഐപി പാർട്ടികളിൽ അധികം വരുന്ന ഭക്ഷണങ്ങൾ ശേഖരിച്ച് വിതരം വിതരണം ചെയ്യാറുള്ള ഒരു സംഘടന ആയിരുന്നു റോബിൻ ഹുഡ് ഫാമിലി സന്നദ്ധ സംഘടന. പിന്നീട് എക്സ്റ്റൻഡഡ് ഗസ്റ്റ് ലിസ്റ്റ് എന്ന ക്യാമ്പയിനിങ്ങും ഇവർ തുടങ്ങി. ഈ സന്നദ്ധ സംഘടനയുടെ ആദ്യ പ്രവർത്തനത്തിന് തന്നെ ഹൻസിക വളരെയധികം പിന്തുണയാണ് നൽകിയിരിക്കുന്നത്. വിവാഹാഘോഷത്തിൽ അധികം വരുന്ന ഭക്ഷണം ശേഖരിക്കാൻ വേണ്ടിയായിരുന്നു ഈ സംഘടന ആദ്യം ഹൻസികയെ സമീപിച്ചത്. എന്നാൽ തുടർന്ന് അധികം വരുന്ന ഭക്ഷണം കൊണ്ടുപോകാനുള്ള സമ്മതം മാത്രമല്ല ഹൻസിക കൊടുത്തത്.

പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുകയും കൂടി ചെയ്തു. താരത്തിന്റെ ഈ നന്മയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ ഹണിമൂൺ ആഘോഷ ചിത്രങ്ങളും വീഡിയോകളും ആണ്. തന്റെ ഭർത്താവ് സൊഹൈലിനൊപ്പം ഈജിപ്തിലാണ് താരം ഹണിമൂൺ ആഘോഷിക്കുവാൻ വേണ്ടി പോയത്. ഓസ്ട്രേലിയൻ ഹണിമൂണിന് ശേഷമാണ് ഹൻസികയും സൊഹൈലും ഈജിപ്തിലേക്ക് പോയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ലൈക്കുകളും കമന്റുമായി എത്തിയിരിക്കുന്നത്. മൈ നെയിം ഈസ് ശ്രുതി എന്ന ശ്രീനിവാസ് ഓംകാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൻസികയുടെ ഏറ്റവും പുതിയ സിനിമ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply