ഹനാന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ഗോപി സുന്ദർ ! ചേട്ടനൊട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്ന് ഹനാൻ

ബിഗ് ബോസ് സീസൺ ഫൈവ് മികച്ച അഭിപ്രായം നേടി ഒരു മാസം പിന്നിട്ടു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി എവിക്ഷൻ നടന്നിരുന്നു. രണ്ട് മത്സരാർത്ഥികൾ ഇതിനോടകം തന്നെ പുറത്തായി കഴിഞ്ഞു. ആദ്യമായി പുറത്തായത് എയ്ഞ്ചലീന ആയിരുന്നു. രണ്ടാമത് ഗോപികയും കൂടി പുറത്തായി. ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി കൂടി ബിഗ് ബോസ് ഹൗസിനകത്തേക്ക് വന്നിരുന്നു. അതിൽ ആദ്യം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ വൈൽഡ് കാർഡ് എൻട്രി ഹനാൻ്റെതായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ്ഹനാൻ. ബിഗ് ബോസ് ഹൗസിൽ എത്തിയ ഉടനെ തന്നെ മികച്ച മത്സരം പുറത്തേക്കെടുത്തിരുന്നു. എന്നാൽ താരത്തിന് അധിക ദിവസം അവിടെ നിൽക്കാൻ സാധിച്ചില്ല. വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസ് ഷോ വിട്ടു പോയത് ആരാധകർക്ക് അത്ഭുതമുളവാക്കി. പലകാരണങ്ങൾ പ്രേക്ഷകർക്കിടയിൽ ഉയർന്നുവന്നെങ്കിലും യഥാർത്ഥ കാരണം ഇന്നും ആരാധകർക്ക് മനസ്സിലായില്ല. ലാലേട്ടൻ വീക്കെൻഡ് എപ്പിസോഡിൽ വന്നിട്ട് മറ്റു മത്സരാർത്ഥികളോടായി പറഞ്ഞു ഹനാൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോയത് മറ്റുകാര്യങ്ങൾ കൊണ്ട് ഒന്നുമല്ല എന്ന്.

അതിന് കാരണം അവരുടെ ശക്തമായ ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു എന്നും. ഹനാൻ ഇനി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചു വരില്ല എന്നും ലാലേട്ടൻ പറഞ്ഞു. കഴിഞ്ഞദിവസം ബിഗ് ബോസ് ഷോയ്ക്കിടെ ലാലേട്ടൻ മറ്റു മത്സരാർത്ഥികൾക്ക് മുമ്പിൽ ഹനാൻ്റെ ഒരു മ്യൂസിക് ആൽബം ഷെയർ ചെയ്തിരുന്നു. ഹനാൻ തന്നെയാണ് ആ ആൽബത്തിൽ പാടി അഭിനയിച്ചത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ആൽബം വൈറൽ ആവുകയും ചെയ്തു.

വളരെ ഭംഗിയുള്ള വരികൾ ആയിരുന്നു ആൽബത്തിൽ ഉണ്ടായിരുന്നത്. ഹനാൻ തന്നെയായിരുന്നു ആ ആൽബത്തിൻ്റെ ലിറിക്സ് എഴുതിയത്. ഹനാൻ്റെ ആഗ്രഹമായിരുന്നു തൻ്റെ ഈ ഒരു കവിത ആൽബം ആക്കുകയും അത് ബിഗ് ബോസിൽ ലാലേട്ടൻ കാണിക്കുകയും ചെയ്യണമെന്നുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഈ ആൽബം. കാരണം ഈ ആൽബത്തിന് സംഗീതം പകർന്നിരിക്കുന്നത് മലയാളത്തിൻ്റെ പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ ആണ് എന്നുള്ള വാർത്ത.

ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഗോപിച്ചേട്ടൻ ഒരു മടിയും കൂടാതെ തന്നെ സഹായിച്ചിരുന്നത് എന്നും ഇത് ഞാൻ ഒരിക്കലും മറക്കില്ല എന്നും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ ഹനാൻ പങ്കുവെച്ചിരുന്നു. ഹനാൻ ബിഗ് ബോസിൽ നിന്നും പോയതിനു ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നത് ഒമർ ലുലു ആയിരുന്നു.

story highlight – Hanan’s new musical album was released. The music was handled by well-known director Gopi Sundar.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply