പെൺകുട്ടികൾ അപകടത്തിലാണ്…അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പോലീസ് തന്നെ ഇറക്കി വിട്ടു..ട്രെയിനിൽ ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഹനാൻ…

ഹനാനെ മലയാളികൾ മറക്കാൻ ഇടയില്ല. കോളേജ് യൂണിഫോമിൽ മീൻ വിറ്റ് മലയാളികൾ വൈറലാക്കിയ ഹനാനിന്റെ ഏറ്റവും പുതിയ വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള ഹനാൻ പങ്കു വെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. യാത്രക്കിടയിൽ മദ്യലഹരിയിൽ ഉള്ള യാത്രക്കാർ അപമര്യാദമായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഹനാൻ പറയുന്നു.

ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്ക് ആണ് ഹനാനിന് ഈ ദുരനുഭവം ഉണ്ടായത്. ജലന്തർ യാത്രയ്ക്കിടെ ഒരാൾ ഹനാനിനെ കയറി പിടിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ട്രെയിനിൽ ഇരുന്ന് പരസ്യമായി മദ്യപിച്ചത് ഹനാൻ വീഡിയോയിൽ പകർത്തിയപ്പോൾ ആണ് അവർ യുവതിയോട് അപമര്യാദമായി പെരുമാറിയത്. ഇതോടെ അവർ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ഹനാൻ പറഞ്ഞു.

സംഭവം അറിഞ്ഞെത്തിയ പോലീസും ഹനാനിനോട് മോശമായിട്ട് ആണ് പെരുമാറിയത്. അക്രമികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം ഹനാനിനോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആണ് പോലീസ് ആവശ്യപ്പെട്ടത്. പെൺകുട്ടികൾ അപകടത്തിലാണ് എന്ന് പറഞ്ഞു കൊണ്ട് ഹനാൻ പങ്കു വെച്ച ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിരവധി പേരാണ് യുവതിയെ പിന്തുണച്ച് രംഗത്തെത്തുന്നത്.

കോളേജ് യൂണിഫോമിൽ പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ മീൻ വിൽക്കാൻ എത്തിയതോടെ ആണ് ഹനാനിനെ മലയാളികൾ അരിഞ്ഞത്. ഈ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു. പഠനത്തോടൊപ്പം ഉപജീവനത്തിനായി മീൻ വിൽക്കാനെത്തിയ ഹനാൻ എന്ന പെൺകുട്ടിയെ മലയാളികൾ നെഞ്ചിലേറ്റി. തുടർന്ന് സഹതാപത്തിന്റെ വാർത്തകളും അഭിനന്ദനങ്ങളുടെ സന്ദേശങ്ങളും സഹായഹസ്തങ്ങളും ആയിരുന്നു ഹനാനിനെ തേടിയെത്തിയത്.

ചാനലുകളിലെല്ലാം ഹനാൻ നിറഞ്ഞു നിന്നു. എന്നാൽ വാനോളം പുകഴ്ത്തിയവർ തന്നെ അടുത്ത ദിവസം ഹനാനിനെ വലിച്ചു താഴെ ഇടുന്ന കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. സമൂഹ മാധ്യമങ്ങളിൽ വൈറലായതെല്ലാം നുണക്കഥകൾ ആണ് എന്ന് ആരോപിച്ച് ഹനാനെ അധിക്ഷേപിക്കുകയും അസഭ്യം പറയുന്ന കുറിപ്പുകളും ആയിരുന്നു പിന്നീട് നിറഞ്ഞത്. ഹനാനെതിരെ ഒരുപാട് സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഉയർന്നു.

ഒരു കാലത്ത് സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഹനാനെ പിന്നീട് മലയാളികൾ അധികമൊന്നും കണ്ടില്ല. ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് വിജയിക്കുവാൻ ആയിരുന്നു ഹനാന്റെ ഉറച്ച തീരുമാനം എങ്കിലും, വിധി ഈ കൊച്ചു പെൺകുട്ടിക്ക് മുന്നിൽ ഓരോ വെല്ലുവിളികളും തടസങ്ങളും വീണ്ടും തീർത്തു കൊണ്ടേയിരുന്നു. ഇടയ്ക്ക് വാഹനാപകടത്തിൽ അകപ്പെട്ട ഹനാൻ ഒരുപാട് കാലം ചികിത്സയിൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply