സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയാണ് ഹനാൻ. പഠനാവശ്യത്തിന് വേണ്ടി മത്സ്യ കച്ചവടം നടത്തിയിരുന്ന ഹനാൻ സോഷ്യൽ മീഡിയയിൽ വൈറലായത്. കുറച്ചു കാലങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം ഹനാൻ മാറി നിന്നു. പെട്ടന്ന് താരത്തിന്റെ വാർത്തകൾ അപ്രതീക്ഷിതമായി നിൽക്കുകയും ചെയ്തിരുന്നു. ഹനാൻ എവിടെപ്പോയി എന്ന് എല്ലാവരും തിരക്കിയ സമയത്താണ് ഹനാന് അപകടം സംഭവിച്ചുവെന്നും നട്ടെല്ലിന് സാരമായ പരിക്കു പറ്റിയെന്നുമൊക്കെ പ്രേക്ഷകർ വീണ്ടും അറിഞ്ഞു. വേദന നിറഞ്ഞ കാലഘട്ടങ്ങളെ അതിജീവിച്ച ഹനാൻ ആ കുറച്ചു നാളുകൾക്കു മുൻപ് ആയിരുന്നു വീണ്ടും ഒരു വീഡിയോയുമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വരില്ലന്ന് കരുതിയ ഒരു ഘട്ടത്തിൽ നിന്നുമാണ് തിരികെ ജീവിതത്തിലേക്ക് എത്തിയത്. അതിന് കാരണം ഹനാൻറെ ആത്മവിശ്വാസം മാത്രമായിരുന്നുവെന്ന് ട്രെയിനർ പോലും പറയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഹനാൻറെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഓണവേഷത്തിൽ ഒരു മത്സരത്തിൽ പങ്കെടുക്കുന്ന ഹനാനെ ആണ് കാണാൻ സാധിക്കുന്നത്. വളരെ ക്യൂട്ട് ആയ ഒരു ലുക്കിലാണ് കാണാൻ സാധിച്ചിരിക്കുന്നത്. ഹനാൻ തന്നെയാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു ലുക്കിൽ ആണ് താരം വന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു ലുക്ക് ശ്രദ്ധ നേടുകയും ചെയ്തു.
നിരവധി ആളുകളാണ് ഈ ഒരു വീഡിയോയിൽ കമന്റുകളിലൂടെ ആശംസിക്കുന്നത്. ഒരു നാടൻ ഗെറ്റപ്പിലാണ് ഹനാനെ കാണാൻ സാധിച്ചിരിക്കുന്നത്. പട്ടു പാവാടയും ടോപ്പും ഒക്കെയണിഞ്ഞാണ് ഹനാൻ എത്തിയത്. ഒരു നാടൻ പെൺകുട്ടിയായി ഉള്ള ഹനാന്റെ ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറി. നിരവധി ആരാധകരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.
പൊതുവേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ഹനാന്. തരത്തിന്റെ വിശേഷങ്ങൾ ഒന്നും അത്രത്തോളം പബ്ലിക് ആകാറില്ല താരം. അടുത്ത സമയത്ത് ഒരു അഭിമുഖ്യത്തിൽ എത്തിയപ്പോഴാണ് തന്റെ ചിന്താഗതികളെ കുറിച്ച് ഒക്കെ തന്നെ തുറന്നു പറഞ്ഞിരുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഷൈൻ നിഗം ആണ്. ഷൈൻ നിഗത്തിന് ഒപ്പം അഭിനയിക്കുവാനും ജീവിതത്തിൽ ഷൈനിനെ വിവാഹം കഴിക്കുവാനും ഒക്കെ തനിക്ക് ആഗ്രഹമുണ്ട്. അത്രത്തോളം ഇഷ്ടമാണ് ഷൈനിനോട്. ഒരു ഫീനിക്സ് പക്ഷിയെ പോലെ തന്റെ വേദനകളിൽ നിന്ന് എല്ലാം ഉയർത്തെഴുന്നേൽക്കുന്ന ഒരു വ്യക്തിയാണ് ഹനാൻ. നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായിട്ടുണ്ട് ഹനാന്റെ ജീവിതം.