എന്റെ നാട്ടിൽ എന്നെക്കുറിച്ചു വെച്ച ഫ്ലക്സ് സ്വന്തം നാട്ടുകാർ തന്നെ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു…സിനിമ നടി ആകണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ എല്ലാവരും നിരുത്സാഹപ്പെടുത്തി…സിനിമയിലേക്കുള്ള യാത്ര പ്രതിസന്ധികൾ നിറഞ്ഞത് ആയിരുന്നു എന്ന് ഗ്രേസ് ആന്റണി…

“ഹാപ്പി വെഡിങ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചതെങ്കിലും “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിലൂടെയാണ് ഗ്രേസ് ശ്രദ്ധേയയാകുന്നത്. “തമാശ”, “ഹലാൽ ഒരു ലവ് സ്റ്റോറി”, “സാജൻ ബേക്കറി സിൻസ് 1962 “, “പ്രതി പൂവൻകോഴി” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് ഗ്രേസ് ആന്റണി. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന നൃത്ത വീഡിയോകൾ എല്ലാം വൈറൽ ആകാറുണ്ട്. സ്ട്രീറ്റ് ഡാൻസർ ആയും ബെല്ലി ഡാൻസർ ആയും ഗ്രേസ് പങ്കു വെച്ച വീഡിയോകൾ അമ്പരപ്പോടെ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായിട്ടുള്ള താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. താരം പങ്കു വെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

ചെറുപ്പത്തിൽ ഒരു സിനിമ നടി ആവണം എന്ന് പറയുമ്പോൾ കേട്ടു നിന്നവർ ഗ്രേസിനെ പരിഹസിക്കുമായിരുന്നു. ചുറ്റും നിന്ന് കളിയാക്കിയവർ ആണ് തന്റെ ഉള്ളിൽ ഉയരങ്ങൾ കീഴടക്കണം എന്നെ തീകൊളുത്തിയത് എന്നും അവർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇന്ന് ഒന്നും ആകുമായിരുന്നില്ല എന്ന് ഗ്രേസ് ആന്റണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്ത ഗ്രേസ് ആന്റണിയെ യുവതലമുറയിലെ ഉർവശി എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

ഉർവശിയെ പോലെ നർമവും ഗൗരവമാർന്ന കഥാപാത്രങ്ങളും ഈ കൈകളിൽ ഭദ്രം ആണ്. യാതൊരു സിനിമ പാരമ്പര്യം ഇല്ലാതെ മലയാള സിനിമയിലേക്ക് എത്തിയ ഗ്രേസ് ആന്റണി തന്റേതായ ഇടം നേടിയെടുത്തു. അതുകൊണ്ടു തന്നെ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഒരു യാത്ര തന്നെയായിരുന്നു താരം നേരിട്ടത്. സിനിമ നടി ആകണമെന്ന ആഗ്രഹം ആദ്യം തുറന്നു പറഞ്ഞപ്പോൾ പലരും നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത് എന്ന് താരം തുറന്നു പറയുന്നു. തന്റെ നാട്ടുകാരിൽ നിന്നു പോലും ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് ഗ്രേസ് ഇപ്പോൾ. “ഇവൾ സിനിമയിലോ,ഉം .. കിട്ടും കിട്ടും.. രണ്ടു മൂന്നു സിനിമകൾ അതിൽ കൂടുതലൊന്നും ഉണ്ടാകാൻ പോകുന്നില്ല” എന്നായിരുന്നു പല ആളുകളും ഗ്രേസിനോട് പറഞ്ഞിരുന്നത്. ഗ്രേസിന്റെ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട ചില നാട്ടുകാർ നാട്ടിൽ ഫ്ലക്സ് ഒക്കെ വെച്ചു. എന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് ആരോ ബ്ലേഡ് കൊണ്ട് കീറി വെച്ചിരുന്നു. അടുത്ത ദിവസം കീറിയിട്ടിരിക്കുന്ന സ്വന്തം ഫോട്ടോ ആയിരുന്നു ഗ്രേസ് കണ്ടതെന്ന് താരം പറയുന്നു.

അത് ചെയ്തത് ആരാണെന്ന് ഒന്നും അറിയില്ലെങ്കിലും അതു കൊണ്ടൊന്നും തന്നെ ഇല്ലാതാക്കാനും തന്റെ സ്വപ്നങ്ങളെ തകർക്കാനും കഴിയില്ല എന്ന് ഗ്രേസ് തെളിയിച്ചു. പലരും നമ്മളെ ചിലപ്പോൾ കീറും ആയിരിക്കും, വരഞ്ഞു മുറിക്കും ആയിരിക്കും, ഒന്നും ഇല്ലാതാക്കുമായിരിക്കും പക്ഷേ നമ്മുടെ സ്വപ്നത്തിന്റെ വിലയും ആഗ്രഹത്തിന്റെ ആഴവും ആർക്കും അറിയില്ല എന്നാണ് ഗ്രേസ് പറയുന്നത്. ഏറ്റവും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “റോഷാക്ക് “ൽ ആണ് ഗ്രേസ് ആന്റണി അഭിനയിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ഗ്രേസ് ആന്റണി ഇപ്പോൾ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത്‌ നിവിൻ നായകൻ ആകുന്ന “സാറ്റർഡേ നൈറ്റ്” എന്ന ചിത്രത്തിലും ഗ്രേസ് ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. ഇതിനു പുറമെ കുഞ്ചാക്കോ ബോബൻ നായകൻ ആകുന്ന ചിത്രം,”സിംപ്ലി സൗമ്യ”, “പടച്ചോനെ ഇങ്ങള് കാത്തോളീ” തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗം ആണ് ഗ്രേസ് ആന്റണി.

story highlight – Grace Antony reveals the challenges she faced before entering the film industry.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply