അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിലെ നിറസാന്നിധ്യം ആണ് യുവതാരം ഗ്രേസ് ആന്റണി. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയെത്തിയ “റോഷാക്ക്”, നിവിൻ പൊളി നായകൻ ആകുന്ന “സാറ്റർഡേയ് നൈറ്റ്” എന്നീ ചിത്രങ്ങളിൽ എല്ലാം നായികാ ആയെത്തിയത് ഗ്രേസ് ആണ്. “ഹാപ്പി വെഡിങ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിലൂടെയാണ് ഗ്രേസ് ശ്രദ്ധേയയാകുന്നത്.
മികച്ച സ്വീകാര്യത ആയിരുന്നു ചിത്രത്തിൽ ഗ്രേസ് അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ചത്. “ഹലാൽ ലവ് സ്റ്റോറി”, “തമാശ”, “സാജൻ ബേക്കറി സിൻസ് 1962 “, “പ്രതി പൂവൻകോഴി” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗ്രേസ് ആന്റണിയെ പലപ്പോഴും ഉർവശിയോട് പ്രേക്ഷകർ ഉപമിക്കാറുണ്ട്. ഉർവശിയെ പോലെ നർമവും ഗൗരവമാർന്ന കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുന്ന യുവതാരനിരയിലെ ഉർവശി എന്ന് ഗ്രേസിനെ വിശേഷിപ്പിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും വീഡിയോകളും എല്ലാം പങ്കു വെക്കാറുണ്ട്. അങ്ങനെ ആണ് ഗ്രേസ് ഒരു അസാധ്യ നർത്തകി കൂടിയാണെന്ന് പ്രേക്ഷകർ അറിയുന്നത്. പ്രതിസന്ധികൾ നിറഞ്ഞ ഒരു ജീവിതത്തിലൂടെ ആണ് ഗ്രേസ് ഇന്ന് കാണുന്ന വിജയങ്ങൾ എല്ലാം നേടിയെടുത്ത. നാട്ടിൻപുറത്തുള്ള വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച ഗ്രേസിന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആണ്.
ചെറുപ്പത്തിൽ ഒരു സിനിമ നടി ആവണം എന്ന് പറയുമ്പോൾ കേട്ടു നിന്നവർ ഗ്രേസിനെ പരിഹസിക്കുമായിരുന്നു. ചുറ്റും നിന്ന് കളിയാക്കിയവർ ആണ് തന്റെ ഉള്ളിൽ ഉയരങ്ങൾ കീഴടക്കണം എന്ന തിരി കൊളുത്തിയത് എന്നും അവർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇന്ന് ഒന്നും ആകുമായിരുന്നില്ല എന്നും ഗ്രേസ് ആന്റണി മുമ്പ് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായിട്ടുള്ള താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. താരം പങ്കു വെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗം ആയി എത്തിയ ഗ്രേസ് ആന്റണിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ നടിമാർക്കെതിരെ സൈബmർ ആ,ക്ര,മണങ്ങൾ നടത്തുന്നത് ഇന്ന് ഒരു പതിവ് ആയി മാറിയിരിക്കുകയാണ്. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് അവരുടെ വസ്ത്രധാരണം എന്ന് അറിഞ്ഞിട്ട് പോലും അനാവശ്യമായി അതിലേക്ക് കൈകടത്തുകയും മനഃപൂർവം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ പങ്കു വെക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട്.
ഇപ്പോഴിതാ വേദിയിൽ എത്തിയ ഗ്രേസ് ആന്റണിയുടെ വേഷം കണ്ടിട്ട് താരം പാന്റ് ഇടാൻ മറന്നു പോയോ എന്ന രീതിയിൽ ഉള്ള കമന്റുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പലതരം ട്രോളുകളും ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. വീട്ടിൽ നിന്നും പെട്ടെന്ന് ഇറങ്ങേണ്ടി വന്നതിനാൽ അടിയിൽ ഒന്നും ഇട്ടില്ല, മറന്നു പോയി എന്നും ഒരാൾ കമന്റ് ചെയ്തു. പക്ഷെ അതും ഫാഷൻ ആയി മാറും, ഇപ്പോഴത്തെ പിള്ളേരുടെ ഒരു പാഷൻ എന്നിങ്ങനെ പോകുന്നു താരത്തിനെതിരെയുള്ള വിമർശനങ്ങൾ.